Connect with us

india

ഏകസിവില്‍കോഡുമായി വീണ്ടും കേന്ദ്രം; തെരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന് ബി.ജെ.പി

ഇത് മുസ്്‌ലിംവിരുദ്ധവോട്ടുകള്‍ ബി.ജെ.പിക്ക് ഏകോപിക്കാന്‍ സഹായിക്കുമെന്നാണത്രെ കണക്കുകൂട്ടല്‍.

Published

on

 

വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിന ്മുമ്പ് ഏകസിവില്‍കോഡ് നടപ്പാക്കുകയോ അതേക്കുറിച്ച് വ്യാപകമായ വിവാദം ഉയര്‍ത്തിവിടുകയോ ചെയ്യാന്‍ ബി.ജെ.പി . കഴിഞ്ഞദിവസം കേന്ദ്ര മന്ത്രിസഭയിലെ ഉന്നതര്‍ ഇതിനായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രി അമിത്ഷാ, നിയമമന്ത്രി കിരണ്‍ റിജിജു, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരാണ് ചര്‍ച്ച നടത്തിയത്. ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. കര്‍ണാടകത്തില്‍ മെയ് 10ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിജാബ് വിവാദവും മുസ്്‌ലിംംസവരണം എടുത്തുകളഞ്ഞതും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനിടെയാണ് സിവില്‍കോഡും ചര്‍ച്ചക്കിടുന്നത്. ഇത് മുസ്്‌ലിംവിരുദ്ധവോട്ടുകള്‍ ബി.ജെ.പിക്ക് ഏകോപിക്കാന്‍ സഹായിക്കുമെന്നാണത്രെ കണക്കുകൂട്ടല്‍.

ചന്ദ്രിക മുഖപ്രസംഗം:

വീണ്ടും വിനാശ ബുദ്ധി

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കലുഷിതമായി നിലകൊള്ളുമ്പോള്‍ പതിവു പോലെ ധ്രുവീകരണ അജണ്ടയുമായി ബി.ജെ.പി രംഗത്തിറങ്ങുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതിന്റെ സൂചനകള്‍ നല്‍കുന്നത്. നിയമമന്ത്രി കിരണ്‍ റിജു, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ പാര്‍ലമെന്റ് വഴി നിയമനിര്‍മാണത്തിലൂടെ രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പില്‍ വരുത്താനുള്ള ആലോചനകളാണ് പുരോഗമിക്കുന്നത്.
രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം കേന്ദ്ര സര്‍ക്കാറിനും ബി.ജെ.പിക്കും ഒട്ടും അനുകൂലമല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്കെതിരായ പ്രതികാര നടപടികളില്‍ നിന്നാരംഭിച്ച ദുശ്ശകുനം പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍, നിയമസഭാ തിരഞ്ഞെടുപ്പ് മുഖത്തുവെച്ച് കര്‍ണാടകയില്‍ നടക്കുന്ന രാഷ്ട്രീയ കൂടുമാറ്റം എന്നിവയിലൂടെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് ജമ്മുകശ്മീര്‍ മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തല്‍ ഒരു പ്രതികരണത്തിന് പോലും സാധ്യമാവാതെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പുല്‍വാമയില്‍ നഷ്ടമായ 40 ധീരജവാന്മാരുടെ ജീവന് മറുപടി പറയേണ്ട ഉത്തരവാദിത്തമാണ് ഇതോടെ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രിക്കും മേല്‍ വന്നിരിക്കുന്നത്. സാധാരണ രാഷ്ട്രീയ ആരോപണങ്ങള്‍ പോലെ ബി.ജെ..പിക്ക് ലാഘവത്തോടെ തള്ളിക്കളയാന്‍ കഴിയുന്ന ഒന്നല്ല ഇത്. ഭരണഘടനാ പദവിയില്‍ ഇരുന്ന, ആക്രമണം നടക്കുമ്പോള്‍ ജമ്മുകശ്മീരിന്റെ ഭരണ ചുമതല വഹിച്ചിരുന്ന ആള്‍ നടത്തിയ വെളിപ്പെടുത്തലാണ്. ഇക്കാര്യത്തില്‍ മറുപടി പറയാനുള്ള ബാധ്യത പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനുമുണ്ട്. മുന്‍നിര ദേശീയ മാധ്യമങ്ങള്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെങ്കിലും മാലികിന്റെ വെളിപ്പെടുത്തലുകള്‍ രാജ്യാന്തര മാധ്യമങ്ങള്‍ വലിയ ഗൗരവത്തോടെയാണ് ഏറ്റെടുത്തത്. ലോക നേതാവാകാന്‍ വേണ്ടി വെമ്പല്‍ കൊള്ളുന്ന പ്രധാനമന്ത്രിയെ സംബന്ധിച്ചടുത്തോളം രാജ്യാന്തര രംഗത്ത് അദ്ദേഹം കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്ന സല്‍പേരിന് ഈ വെളിപ്പെടുത്തല്‍ കളങ്കം വരുത്തിയിരിക്കുകയാണ്.
സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍ ഭരണപരമായ പ്രതിരോധമാണ് സര്‍ക്കാറിനുണ്ടാക്കിയതെങ്കില്‍ കര്‍ണാടകയിലേത് രാഷ്ട്രീയ പ്രതിസന്ധിയാണ്. അധികാരത്തിന്റെ ഹുങ്കില്‍ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെ അട്ടിമറിക്കുകയും സകല ധാര്‍മിക മര്യാദകളും കാറ്റില്‍പറത്തി പ്രലോഭനങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും ഇതര പാര്‍ട്ടി നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കുകയും ചെയ്യുന്നത് പ്രവര്‍ത്തന ശൈലിയാക്കിമാറ്റിയ ഫാസിസ്റ്റുകള്‍ക്ക് കന്നഡ മണ്ണില്‍ അതേ നാണയത്തില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു. മുന്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എന്നിവരെല്ലാം ഒന്നൊന്നായി കൂടൊഴിഞ്ഞുപോകുമ്പോള്‍ അമിത്ഷാക്കും സംഘത്തിനും നോക്കിനില്‍ക്കാന്‍ മാത്രമേ സാധിക്കുന്നുള്ളൂ. ദക്ഷിണേന്ത്യയില്‍ കാലുറപ്പിക്കാന്‍ സകല സന്നാഹങ്ങളുമായി തയാറെടുക്കുന്നതിനിടയിലാണ് മേഖലയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണില്‍ പാര്‍ട്ടി ഉപ്പുവെച്ച കലംപോലെയായി മാറുന്നത്.
ഈ സാഹചര്യത്തില്‍ വേണം ഏക സിവില്‍കോഡെന്ന തുറുപ്പുചീട്ടുമായി സംഘപരിവാര്‍ വീണ്ടും രംഗത്തെത്തുന്നതിനെ വിലയിരുത്താന്‍. എണ്‍പതുകളില്‍ രണ്ടേ രണ്ടു സീറ്റുമായി പാരല്‍മെന്റിന്റെ മൂലയില്‍ കഴിഞ്ഞിരുന്ന ജനസംഘത്തെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ രാജ്യത്തിന്റെ അധികാരസോപാനത്തിലേക്കെത്തിക്കുന്നതില്‍ ബാബരി മസ്ജിദിന്റെ ധ്വംസനവും അതേതുടര്‍ന്ന് ഉരുത്തിരിഞ്ഞ രാഷ്ട്രീയ ധ്രുവീകരണവും വഹിച്ച പങ്ക് തള്ളിക്കളയാനാകില്ല. പതിറ്റാണ്ടുകളോളം കത്തിച്ചുനിര്‍ത്തിയ ഈ വിഷയം പണ്ടേ പോലെ ഫലിക്കാതായപ്പോള്‍ ഇപ്പോള്‍ ഏക സിവില്‍കോഡിലാണ് അവര്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ബാബരി മസ്ജിദിനെ പോലെ തന്നെ ഏക സിവില്‍കോഡും അവര്‍ക്ക് രാഷ്ട്രീയ അജണ്ട മാത്രമാണ്. ബാബരി മസ്ജിദ് പ്രശ്‌നം അപരിഹാര്യമായി തുടരണം എന്നതായിരുന്നു ബി.ജെ.പിയുടെ എക്കാലത്തെയും അജണ്ട. വര്‍ഷങ്ങളോളം തിരഞ്ഞെടുപ്പ് രംഗത്തെ തങ്ങളുടെ പ്രധാന പ്രചരണ വിഷയം അതു മാത്രമായിരുന്നുതാനും. ഇപ്പോള്‍ അതേ മാര്‍ഗത്തില്‍ ഏക സിവില്‍കോഡ് വിഷയത്തെയും കൊണ്ടെത്തിക്കുകയാണ്. നേരത്തെ ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവിലും ഏക സിവില്‍കോഡ് വിഷയം ബി.ജെ.പി ഉയര്‍ത്തിയിരുന്നു. തങ്ങള്‍ അധികാരത്തിലിരുന്ന ഇരു സംസ്ഥാനങ്ങളിലും വികസന നേട്ടങ്ങളൊന്നും പറയാനില്ലാതിരുന്ന പാര്‍ട്ടിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഇതു മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഗുജറാത്തില്‍ ജനങ്ങള്‍ വര്‍ഗീയ വല്‍ക്കരിക്കപ്പെടുകയും തങ്ങളുടെ അജണ്ട വിജയിക്കുകയും ചെയ്‌തെങ്കില്‍ ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ സംഘ് അജണ്ട തിരിച്ചറിയുകയും കുതന്ത്രങ്ങളെ പുറംകാല്‍കൊണ്ട് തട്ടിമാറ്റുകയും ചെയ്തു. കര്‍ണാടകയിലെ ജനങ്ങള്‍ മാത്രമല്ല, രാജ്യമൊന്നാകെ ഈ വിഭജന രാഷ്ട്രീയത്തെ തൂത്തെറിയുന്ന കാലം അതിവിദൂരമല്ല എന്നാണ് വര്‍ത്തമാനകാല ഇന്ത്യ നല്‍കുന്ന സൂചനകള്‍.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹി മദ്യനയക്കേസ് : ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ത്തു ഇ.ഡി

കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്

Published

on

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്.

മദ്യനയ അഴിമതിയില്‍ 100 കോടി രൂപ കോഴയായി ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചെന്നും, അതില്‍ കുറേ പണം തെരഞ്ഞെടുപ്പ് പ്രവര്‍്തതനത്തിനായി വിനിയോഗിച്ചെന്നും ഇഡി ആരോപിച്ചിരുന്നു. ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴപ്പണത്തില്‍ നിന്നും 45 കോടി ചെലവാക്കിയെന്നാണ് ഇഡി കണ്ടെത്തല്‍.

മദ്യനയക്കേസിൽ അറസ്റ്റിലായി 50–ാം ദിവസമാണ് അരവിന്ദ് കേജ്‌രിവാളിന് സുപ്രീംകോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാനാണു ജാമ്യം. ജൂൺ 1 വരെ 21 ദിവസത്തേക്കാണു ജാമ്യ കാലാവധി. 2നു തിരികെ ജയിലിലേക്കു മടങ്ങണം. മുഖ്യമന്ത്രിയുടെ ഓഫിസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ പോകരുത് എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.

Continue Reading

india

മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ

തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക് വീണത്. 

Published

on

മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യ ബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവത്തിൽ പരസ്യബോർഡ് സ്ഥാപിച്ച കമ്പനിയുടെ ഉടമ ഭവേഷ് ഭിൻഡെയെ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമയാണ് ഭിൻഡെ. മുംബൈ പൊലീസ് ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക് വീണത്.

അപകടത്തിൽ 16 പേർ മരിക്കുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഭിൻഡെ രാജസ്ഥാനിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടാൻ എട്ട് സംഘത്തെയാണ് നിയോ​ഗിച്ചിരുന്നത്. ലോണാവാലയിൽനിന്ന് താനെയിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഉദയ്പൂരിലേക്കുമാണ് ഇയാൾ രക്ഷപ്പെട്ടത്.

പേരുമാറ്റി ഒരു ഹോട്ടലിൽ ഒളിച്ചു താമസിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ജോയിൻ്റ് സിപി ക്രൈം ലക്ഷ്മി ഗൗതം പറഞ്ഞു. റെയിൽവേ പൊലീസിൻ്റെ ഭൂമിയിലാണ് അനധികൃത പരസ്യബോർഡ് സ്ഥാപിച്ചത്.

Continue Reading

india

ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലിയില്ല: ന്യായീകരിച്ച് ചെമ്പൂരില്‍ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്

ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം

Published

on

മുംബൈ: ക്യാമ്പസില്‍ ഹിജാബും ബുര്‍ഖയും ധരിക്കുന്നത് നിരോധിക്കുന്നതിനെ ന്യായീകരിച്ച് ചെമ്പൂരിലെ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്. ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം.

വിദ്യാര്‍ഥികള്‍ ബുര്‍ഖ ധരിച്ച് ജോലി അന്വോഷിക്കാന്‍ പോയാല്‍ അവരെ ആരെങ്കിലും പരിഗണിക്കുമോ? വിദ്യാര്‍ഥികള്‍ മര്യാദയുള്ളവരായിരിക്കണം, എങ്ങനെ പെരുമാറണം എന്ന ബോധം അവര്‍ക്കുണ്ടായിരിക്കണം. സുബോധ് കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും ശിവസേന നേതാവുമായ ആചാര്യ പറഞ്ഞു.

ജൂനിയര്‍ കോളേജ്(സീനിയര്‍ സെക്കന്‍ഡറി) വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഹിജാബിന് സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ നീക്കം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.

പുതിയ നിയമം വിവേചനപരവും തങ്ങളുടെ വ്യക്തി സ്വാതന്ത്രത്തെയും മതസ്വാതന്ത്രത്തെയും ഹനിക്കുന്നതാണെന്നും ,വിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും മുസ്ലിം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സപ്പിലിനെ കാണുകയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ മാസം ആദ്യമാണ് കോളേജ് അധിക്യതര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ ഡ്രസ്സ് കോഡ് അവതരിപ്പിച്ചത്. ആണ്‍കുട്ടികള്‍ ഫുള്‍കൈ അല്ലെങ്കില്‍ ഹാഫ്കൈ ഷര്‍ട്ടും ട്രൗസറും ധരിക്കണമെന്നും ,പെണ്‍കുട്ടികള്‍ കോളേജിന്റെ ഔപചാരിക വസ്ത്രമായ സല്‍വാര്‍ കമ്മീസും ജാക്കറ്റും ധരിക്കണമെന്നായിരുന്നു നിര്‍ദേശം.

Continue Reading

Trending