india

മഹാരാഷ്ട്രയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് അപകടം; മരണം ആറായി

By webdesk14

April 30, 2023

മഹാരാഷ്ട്ര താനെ ജില്ലയില്‍ ഭീവണ്ടി മേഖലയിലെ കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം ആറായി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. 15 പേരെ രക്ഷപ്പെടുത്തിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കൂടുതല്‍ പേര്‍ കുടുങ്ങി കിടപ്പുണ്ടൊ എന്ന് ദൗത്യസംഘം പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് 3 നിലകെട്ടിടം നിലംപൊത്തിയത്. സംഭവത്തില്‍ കെട്ടിട ഉടമയായ ഇന്ദ്രപാല്‍ പട്ടേലിനെതിരെ നര്‍പോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.