Connect with us

india

ഓടുന്ന ബസ്സില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ശേഷം യുവാവ് സ്വയം കഴുത്തറത്തു

ഇരുവരും പ്രണയത്തില്‍ ആയിരുന്നു

Published

on

തിരൂരങ്ങാടിയില്‍ ഓടുന്ന ബസില്‍ യുവതിയെ കുത്തിപ്പരിക്കേല്പിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു. മൂന്നാറില്‍ നിന്ന് ബെംഗളൂരു പോകുന്ന കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസില്‍ ഇന്നലെ രാത്രി 11 ന് വെന്നിയൂരിന് സമീപത്ത് വെച്ചാണ് സംഭവം. ഗൂഡല്ലൂര്‍ സ്വദേശിനി സീത (23) യെയാണ് വയനാട് സ്വദേശി സനില്‍ (25) ആക്രമിച്ചത്. ഇരുവരും പ്രണയത്തില്‍ ആയിരുന്നു. യുവാവ് എടപ്പാളില്‍ നിന്നും യുവതി അങ്കമാലിയില്‍ നിന്നുമാണ് ബസില്‍ കയറിയത്.

നേരത്തെ ബസിന്റെ മധ്യഭാഗത്തെ സീറ്റില്‍ ആണ് ഇരുവരും ഇരുന്നിരുന്നത്. ഈ സീറ്റില്‍ റിസര്‍വ് ചെയ്തവര്‍ എത്തിയപ്പോള്‍ കോട്ടക്കല്‍ വെച്ച് പിറകിലേക്ക് മാറ്റിയിരുത്തി. ഇതിനിടെ ബസിലെ ലൈറ്റ് അണച്ചപ്പോഴാണ് സംഭവം. യുവതിയുടെ നെഞ്ചില്‍ ഒന്നിലേറെ കുത്തുണ്ട്. ശേഷം യുവാവ് കഴുത്തറക്കുകയായിരുന്നു. കരച്ചില്‍ കേട്ട് സഹയാത്രക്കാര്‍ നോക്കിയപ്പോള്‍ രക്തം ഒഴുകുന്നതാണ് കണ്ടത്.

യുവാവിനെ ബസില്‍ നിന്ന് ഇറക്കിയപ്പോഴാണ് യുവാവ് കഴുത്തറത്തത് കണ്ടത്. ഉടനെ രണ്ട് പേരെയും തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലേക്ക് എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കത്തി പുറത്തേക്ക് വലിച്ചെറിഞ്ഞു. ബാഗില്‍ മുന്‍കൂട്ടി കരുതിയതാണ് കത്തി. ഇരുവരും നേരത്തെ വിവാഹിതരാണ്. ഹോം നഴ്‌സ് ആയ യുവതിക്ക് ഒരു കുട്ടിയുണ്ട്. ഭര്‍ത്താവ് മരിച്ചതാണ്.

യുവാവും വിവാഹിതനാണ്. കോട്ടയം ആതിര ഹോട്ടലിലെ ജീവനക്കാരനാണ്. ഇരുവരും 2 വര്‍ഷമായി പ്രണയത്തിലാണെന്ന് പോലീസ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു.

india

മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ

തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക് വീണത്. 

Published

on

മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യ ബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവത്തിൽ പരസ്യബോർഡ് സ്ഥാപിച്ച കമ്പനിയുടെ ഉടമ ഭവേഷ് ഭിൻഡെയെ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമയാണ് ഭിൻഡെ. മുംബൈ പൊലീസ് ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക് വീണത്.

അപകടത്തിൽ 16 പേർ മരിക്കുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഭിൻഡെ രാജസ്ഥാനിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടാൻ എട്ട് സംഘത്തെയാണ് നിയോ​ഗിച്ചിരുന്നത്. ലോണാവാലയിൽനിന്ന് താനെയിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഉദയ്പൂരിലേക്കുമാണ് ഇയാൾ രക്ഷപ്പെട്ടത്.

പേരുമാറ്റി ഒരു ഹോട്ടലിൽ ഒളിച്ചു താമസിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ജോയിൻ്റ് സിപി ക്രൈം ലക്ഷ്മി ഗൗതം പറഞ്ഞു. റെയിൽവേ പൊലീസിൻ്റെ ഭൂമിയിലാണ് അനധികൃത പരസ്യബോർഡ് സ്ഥാപിച്ചത്.

Continue Reading

india

ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലിയില്ല: ന്യായീകരിച്ച് ചെമ്പൂരില്‍ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്

ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം

Published

on

മുംബൈ: ക്യാമ്പസില്‍ ഹിജാബും ബുര്‍ഖയും ധരിക്കുന്നത് നിരോധിക്കുന്നതിനെ ന്യായീകരിച്ച് ചെമ്പൂരിലെ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്. ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം.

വിദ്യാര്‍ഥികള്‍ ബുര്‍ഖ ധരിച്ച് ജോലി അന്വോഷിക്കാന്‍ പോയാല്‍ അവരെ ആരെങ്കിലും പരിഗണിക്കുമോ? വിദ്യാര്‍ഥികള്‍ മര്യാദയുള്ളവരായിരിക്കണം, എങ്ങനെ പെരുമാറണം എന്ന ബോധം അവര്‍ക്കുണ്ടായിരിക്കണം. സുബോധ് കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും ശിവസേന നേതാവുമായ ആചാര്യ പറഞ്ഞു.

ജൂനിയര്‍ കോളേജ്(സീനിയര്‍ സെക്കന്‍ഡറി) വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഹിജാബിന് സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ നീക്കം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.

പുതിയ നിയമം വിവേചനപരവും തങ്ങളുടെ വ്യക്തി സ്വാതന്ത്രത്തെയും മതസ്വാതന്ത്രത്തെയും ഹനിക്കുന്നതാണെന്നും ,വിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും മുസ്ലിം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സപ്പിലിനെ കാണുകയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ മാസം ആദ്യമാണ് കോളേജ് അധിക്യതര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ ഡ്രസ്സ് കോഡ് അവതരിപ്പിച്ചത്. ആണ്‍കുട്ടികള്‍ ഫുള്‍കൈ അല്ലെങ്കില്‍ ഹാഫ്കൈ ഷര്‍ട്ടും ട്രൗസറും ധരിക്കണമെന്നും ,പെണ്‍കുട്ടികള്‍ കോളേജിന്റെ ഔപചാരിക വസ്ത്രമായ സല്‍വാര്‍ കമ്മീസും ജാക്കറ്റും ധരിക്കണമെന്നായിരുന്നു നിര്‍ദേശം.

Continue Reading

india

ഡല്‍ഹി ലോക്‌സഭ പ്രചരണം; കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

കെപിസിസി ഭാരവാഹികള്‍, പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം.

Published

on

കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഡല്‍ഹിയിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസി ഭാരവാഹികള്‍, പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം.

മേയ് 17നും 18നുമായി സംഘം ഡല്‍ഹിയിലെത്തും. ഏഴ് ലോക്‌സഭ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആംആദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് മൂന്നിടത്ത് മത്സരിക്കുന്നത്.മലയാളികള്‍ ധാരാളമുള്ള സ്ഥലമാണ് ഡല്‍ഹി. മേയ് 25ന് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യകുമാര്‍, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ ഉദിത് രാജ്, ചാന്ദ്‌നി ചൗക്കില്‍ ജയ്പ്രകാശ് അഗര്‍വാള്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍. പ്രമുഖ നേതാക്കളോടൊപ്പമുള്ള റോഡ് ഷോ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിലും കേരള നേതാക്കള്‍ പങ്കെടുക്കും. ഇതിന് പുറമെ ഗൃഹസന്ദര്‍ശനം നടത്തി പരമാവധി മലയാളി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കും.

കൂടാതെ കുടുംബസംഗമം ഉള്‍പ്പെടെ വിളിച്ച് ചേര്‍ത്ത് ഇന്ത്യാ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെത്തിയ കേരള സംഘം 23 വരെ പ്രചരണത്തിലുണ്ടാകും. തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങും.

Continue Reading

Trending