Connect with us

kerala

കാര്‍ കലുങ്കിലിടിച്ച് 2മരണം; ഏഴുപേര്‍ക്ക് പരിക്കേറ്റു

Published

on

കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായിയില്‍ കാര്‍ കലുങ്കിലിടിച്ച് മറിഞ്ഞ് രണ്ടു മരണം. ഉരുവച്ചാല്‍ കയനി സ്വദേശികളായ അരിവന്ദാക്ഷന്‍ (65), ഷാരോണ്‍ (8) എന്നിവരാണ് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങുകയായിരുന്നു കുടുംബം.

പുലര്‍ച്ചെ 3:30 നായിരുന്നു അപകടം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാണോ അപകടത്തിന് കാരണമെന്ന് സംശയമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

crime

ഹെൽമറ്റിനെ ചൊല്ലി തർക്കം, തൃശൂരിൽ യുവാക്കളെ വളഞ്ഞിട്ട് തല്ലി

തൃശ്ലൂര്‍ കയ്പ്പമംഗലം മൂന്ന് പീടിക ബീച്ച് റോഡിലാണ് യുവാക്കള്‍ കഴിഞ്ഞ ദിവസം പരസ്പരം ഏറ്റുമുട്ടിയത്.

Published

on

തൃശൂരില്‍ ഹെല്‍മെറ്റെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നടുറോഡില്‍ ഏറ്റുമുട്ടി യുവാക്കളുടെ സംഘം. തൃശ്ലൂര്‍ കയ്പ്പമംഗലം മൂന്ന് പീടിക ബീച്ച് റോഡിലാണ് യുവാക്കള്‍ കഴിഞ്ഞ ദിവസം പരസ്പരം ഏറ്റുമുട്ടിയത്.

പ്രദേശവാസികള്‍ തന്നെയായ യുവാക്കളാണ് ഏറ്റുമുട്ടിയത്. ഇവരില്‍ ഒരാളുടെ ഹെല്‍മെറ്റ് മറ്റൊരാള്‍ എടുക്കുകയും തിരിച്ചുകൊടുക്കാതിരിക്കുയും ചെയ്തു. പകരമായി ഹെല്‍മെറ്റെടുത്തയാളുടെ എയര്‍പോഡ് മറ്റൊരു യുവാവും എടുത്തു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നടുറോഡിലെ ഏറ്റുമുട്ടലിലേക്കെത്തിയത്.

രണ്ട് യുവാക്കളെയാണ് ഒരു സംഘമെത്തി ക്രൂരമായി മര്‍ദിച്ചത്. പ്രശ്നത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെയാണ് ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായതും. പരിക്കേറ്റ അശ്വിന്‍, ജിതന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.

 

Continue Reading

kerala

ഗ്രൗണ്ടിൽ കുഴിയെടുത്തു കിടന്നും കഞ്ഞിവച്ചും പ്രതിഷേധം; സർക്കാരിന് ഡ്രൈവിങ് സ്കൂളുകാരുടെ ‘ടെസ്റ്റ്’

ടെസ്റ്റ് ബഹിഷ്‌കരിച്ചുകൊണ്ടുള്ള പണിമുടക്ക് തുടരാനാണ് സിഐടിയു ഒഴികെയുള്ള മറ്റെല്ലാ സംഘടനകളുടെയും തീരുമാനം.

Published

on

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരത്തെ ചൊല്ലി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സംഘടനകളും തമ്മിലുള്ള തര്‍ക്കം രൂക്ഷത്തിലേക്ക്‌. പ്രതിഷേധം മറികടന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ പ്രതിഷേധിച്ചു.

തിരുവനന്തപുരം മുട്ടത്തറയില്‍ ഇന്ന് ഡ്രൈവിങ് ടെസ്റ്റിന് ആരുമെത്തിയില്ല. തൃശൂരില്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടില്‍ കുഴിയെടുത്ത് ആ കുഴിയില്‍ കിടന്ന് ഡ്രൈവിങ് സ്‌കൂളുകാര്‍ പ്രതിഷേധിച്ചു. കോഴിക്കോട് താമരശേരിയില്‍ സ്വകാര്യ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ കഞ്ഞിവച്ചും പ്രതിഷേധം അരങ്ങറി.

പരിഷ്‌കരിച്ച രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇന്നുമുതല്‍ പുതിയ രീതി നടപ്പാക്കി തുടങ്ങുമെന്നുമാണ് മന്ത്രിയുടെ തീരുമാനം. നിലവില്‍ വിദേശ സന്ദര്‍ശനം നടത്തുന്ന മന്ത്രി, അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശവും നല്‍കി. ഇന്ന് ടെസ്റ്റ് നടത്താന്‍ സമയം ലഭിച്ചിട്ടുള്ള അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തിയാല്‍ ടെസ്റ്റ് നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം.

ഇതുകൂടാതെ കെഎസ്ആര്‍ടിസിയുടെയോ സര്‍ക്കാരിന്റെയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പരിഷ്‌കരിച്ച രീതിയിലുള്ള ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ടെസ്റ്റ് ബഹിഷ്‌കരിച്ചുകൊണ്ടുള്ള പണിമുടക്ക് തുടരാനാണ് സിഐടിയു ഒഴികെയുള്ള മറ്റെല്ലാ സംഘടനകളുടെയും തീരുമാനം. സ്‌കൂളുകളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ടെസ്റ്റ് നടത്താന്‍ പോയാല്‍ തടയാനുള്ള ഒരുക്കത്തിലാണ് വിവിധ സംഘടനകള്‍.

Continue Reading

kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം; നടപടി കടുപ്പിച്ച് ഗതാഗതമന്ത്രി

സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം.

Published

on

ഡ്രൈവിങ് സ്കൂള്‍ സമരം മറികടന്ന് ടെസ്റ്റ് പരിഷ്കാരം നടപ്പിലാക്കാന്‍ ഉറച്ച് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നാളെ മുതല്‍ ടെസ്റ്റ് മുടങ്ങാതെ നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം. കെഎസ്ആര്‍ടിസി ഭൂമിയില്‍‌ ഉള്‍പ്പെടെ ടെസ്റ്റിന് നിര്‍ദേശം. സമരം 9 ദിവസം പിന്നിട്ടതോടെയാണ് നടപടി കടുപ്പിച്ചത്.

Continue Reading

Trending