Connect with us

crime

മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഇരയായത് മലപ്പുറം സ്വദേശികൾ; ഒരാൾ അറസ്റ്റിൽ

Published

on

മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിെയടുത്ത് യുവാക്കളെ പറ്റിച്ച സംഭവത്തിൽ ഏജന്റിനെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ തിരികെ എത്തിയ ഇവരെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവത്തെപ്പറ്റി അറിയുന്നത്.

സന്ദർശക വിസയിൽ മലേഷ്യയിലെ ലങ്കാവി വിമാനത്താവളത്തിലെത്തിച്ച ഏഴുപേരെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച് ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ യുവാക്കളെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ചശേഷം സന്ദർശക വിസയിൽ മലേഷ്യയിലെത്തിക്കുകയായിരുന്നു എന്ന് കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് യുവാക്കളോടൊപ്പം ഉണ്ടായിരുന്ന ഏജന്റുമാരില്‍ ഒരാളായ പാലക്കാട് പട്ടാമ്ബി പ്ലാവോട് കുളമ്ബ് സ്വദേശി അംജി മോഹിത്തിനെ (54) വലിയതുറ പോലീസ് അറസ്റ്റുചെയ്തു.

യുവാക്കളില്‍ നിന്ന് പണം തട്ടിയെടുത്ത രണ്ടാമത്തെ ഏജന്റായ മലപ്പുറം സ്വദേശി അബ്ദുള്‍ ലത്തീഫിനായി പോലീസ് അന്വേഷണം തുടങ്ങി. ഓരോരുത്തരില്‍ നിന്നായി 80,000 രൂപയും ഗൂഗിള്‍ പേ വഴി പണവും കൈപ്പറ്റിയിരുന്നു.

മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹന്‍സില്‍, മുഹമ്മദ് ഉനൈസ്, ഷിനോജ്, താജുദീന്‍, സിറാജുദീന്‍, അഫ്സല്‍ എന്നിവരെയാണ് സന്ദര്‍ശക വിസ നല്‍കി മലേഷ്യയിലെത്തിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് സിങ്കപ്പുരിലേക്ക് പോയ സ്കൂട്ട് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് അറസ്റ്റിലായ ഏജന്റും യുവാക്കളുമുള്‍പ്പെട്ട ഏഴംഗ സംഘം യാത്ര തിരിച്ചത്. തുടര്‍ന്ന് മലേഷ്യയിലെ ലങ്കാവി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ അവിടത്തെ ഇമിഗ്രേഷന്‍ വിഭാഗം നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. സന്ദര്‍ശക വിസയിലെത്തിയവര്‍ മലേഷ്യയിലെ സ്വകാര്യ കമ്ബനിയില്‍ ജോലിക്ക് പോകുവാനാണ് എത്തിയതെന്ന് ഇമിഗ്രേഷന്‍ അധികൃതരോട് പറഞ്ഞു. പിന്നീട് ഇമിഗ്രേഷന്‍ അധികൃതര്‍ വിസയടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. തുടര്‍ന്ന് ഇവരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയക്കുകയായിരുന്നു.

തിരുവനന്തപുരത്ത് ഇറങ്ങിയ ഇവരെ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. പിന്നീട് യുവാക്കള്‍ക്ക് ഒപ്പമുണ്ടായിരുന്ന ഏജന്റ് അംജി മോഹിത്തിനെ തടഞ്ഞുവെയ്ക്കുകയും വലിയതുറ പോലീസിന് കൈമാറുകയുമായിരുന്നു.

crime

പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി.

Published

on

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്.
മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധര്‍ റൂറല്‍ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചാണ് കാമുകന്റെ കൂടെ യുവതി ഒളിച്ചോടിയത്.
അമ്മയില്ലാത്തതു കാരണം കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകം നടത്തിയതിനു ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കില്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.

Continue Reading

crime

ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വയോധികയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

Published

on

കൊല്ലം: കൊല്ലത്ത് വയോധികയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍. കണ്ണനെല്ലൂരിലാണ് സംഭവം. അറുപത്തിയഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കുന്നത്തൂര്‍ സ്വദേശിയായ അനൂജ് (27) ആണ് പിടിയിലായത്. കണ്ണനെല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ക്ഷേത്രത്തില്‍ പോയി തിരികെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വയോധികയെയാണ് യുവാവ് പിന്തുടര്‍ന്നെത്തി പീഡിപ്പിച്ചത്. കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വയോധികയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവാവ് പിടിയിലാകുന്നത്. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്.

 

Continue Reading

crime

ജോലി വാഗ്‌ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

Published

on

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.

പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.

തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Continue Reading

Trending