Connect with us

News

ചാമ്പ്യന്‍സ് ലീഗ്: മാഞ്ച.സിറ്റി-റയല്‍ മഡ്രിഡ് രണ്ടാം പാദ സെമി ഇന്ന്

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ അതിശക്തരാണ് റയല്‍.

Published

on

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ വ്യക്തമായ ലക്ഷ്യം സീസണ്‍ ട്രിപ്പിളാണ്. അവരുടെ കോച്ച് പെപ് ഗുര്‍ഡിയോള ഇക്കാര്യം ഇന്നലെയും ആവര്‍ത്തിച്ചെങ്കില്‍ റയല്‍ മാഡ്രിഡിന്റെ പ്രധാന ലക്ഷ്യം -ഏക കിരീടമാണ്. കൈവശമുള്ള ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്തണം. ഈ ലക്ഷ്യത്തില്‍ ആര്‍ക്കായിരിക്കും വിജയം ഇന്ന് രാത്രി അറിയാം. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ ഇന്ന് സിറ്റിയും റയലും നേര്‍ക്കുനേര്‍ വരുന്നു. ആദ്യ പാദം റയലിന്റെ ആസ്ഥാനമായ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടന്നപ്പോള്‍ ഇരുവരും ഒരു ഗോള്‍ അടിച്ച് പിരിയുകയായിരുന്നു. അതിനാല്‍ തന്നെ ഇന്നത്തെ ഇത്തിഹാദ് പോരാട്ടമാണ് നിര്‍ണായകം.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ അതിശക്തരാണ് റയല്‍. അസാമാന്യ വിജയങ്ങള്‍ നിരവധി തവണ സ്വന്തമാക്കിയവര്‍. ഈ കിരീടത്തില്‍ പതിനാല് തവണ മുത്തമിട്ടവര്‍. സിറ്റിയാവട്ടെ ഇത് വരെ വന്‍കരാ കിരീടത്തില്‍ തൊടാന്‍ കഴിയാത്തവരാണ്. ഒരു തവണ ഫൈനലിലെത്തി. അവിടെ ദയനീയമായി തകര്‍ന്നു. ആത്മവിശ്വാസത്തില്‍ സിറ്റിക്കാണ് ഇന്ന് വ്യക്തമായ മേല്‍ക്കൈ. സ്വന്തം മൈതാനത്ത് കളിക്കുന്നു. പ്രീമിയര്‍ ലീഗ് കിരീടം അരികില്‍ നില്‍ക്കുന്നു. ഏര്‍ലിന്‍ ഹലാന്‍ഡും നായകന്‍ കെവിന്‍ ഡി ബ്രുയനും മനോഹരമായി പേസ് ചെയ്യുന്നു. ധാരാളം ഗോളുകള്‍ സ്വന്തമാക്കാന്‍ അവര്‍ക്കാവുന്നു. ഗോള്‍ മുഖത്ത് പന്ത് കിട്ടിയാല്‍ ഏറ്റവും അപകടകാരികള്‍ സിറ്റി മുന്‍നിരക്കാരാണ്. അവസാന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ എവര്‍ട്ടണെതിരെ രണ്ട് സുന്ദര ഗോളുകള്‍ സ്വന്തമാക്കിയ ഇകര്‍ ഗുന്‍ഡഗോണും റിയാദ് മെഹ്റസുമെല്ലാം ഇത്തിഹാദില്‍ കുതിച്ച് വരുമ്പോള്‍ അവരെ തടയുക എന്നത് റയല്‍ പ്രതിരോധത്തിന് വലിയ വെല്ലുവിളിയാണ്.

ലാലീഗ കിരീടം നഷ്ടമായവരാണ് റയല്‍. കൈവശം വെച്ചിരുന്ന വലിയ കിരീടം ബദ്ധവൈരികളായ ബാര്‍സിലോണക്ക് മുന്നില്‍ അടിയറ വെച്ച നിരാശയില്‍ അവര്‍ക്ക് മുന്നില്‍ ബാക്കി നില്‍ക്കുന്നത് ചാമ്പ്യന്‍സ് ലീഗാണ്. രണ്ട് വിജയങ്ങള്‍ സ്വന്തമാക്കാനായാല്‍ ആ കിരീടം നേടാനാവും. മുന്‍നിരക്കാരിലാണ് കോച്ച് കാര്‍ലോസ് അന്‍സലോട്ടി പ്രതീക്ഷ വെക്കുന്നത്. കരീം ബെന്‍സേമയും വിനീഷ്യസ് ജൂനിയറുമാണ് സീസണിലെ റയലിന്റെ പ്രധാന ബെറ്റുകള്‍. സീസണില്‍ ഗോള്‍ വേട്ടയില്‍ ബെന്‍സേമ ബഹുദുരം മുന്നിലാണ്. പരുക്കില്‍ നിന്ന് മുക്തനായാണ് അദ്ദേഹമെത്തിയിരിക്കുന്നത്. വിംഗുകളിലുടെ പറന്നു കയറുന്ന ബ്രസീലുകാരനാണ് വിനീഷ്യസ്. റോഡ്രിഗോയും മുന്‍നിരയില്‍ വരുമ്പോള്‍ സിറ്റി പ്രതിരോധത്തിനും പിടിപ്പത് ജോലിയുണ്ടാവും.

india

പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ല; കെ.സി.വേണുഗോപാൽ

വോട്ടെടുപ്പ് ദിനത്തിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം എന്നിവയിൽ ഇന്ത്യസഖ്യം നാളെ വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമേന്നെന്നും അദ്ദേഹം പറഞ്ഞു. 

Published

on

പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ലെന്ന് കെ.സി.വേണുഗോപാൽ. മൂന്ന് ഘട്ടം കഴിഞ്ഞതോടെ ഇന്ത്യ മുന്നണിക്ക് പ്രതീക്ഷ കൂടി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടിങ് ദിനത്തിലെ അന്തിമ കണക്കുകളും അന്തിമ വോട്ടിങ് ശതമാനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വോട്ടെടുപ്പ് ദിനത്തിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം എന്നിവയിൽ ഇന്ത്യസഖ്യം നാളെ വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമേന്നെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ജനങ്ങൾ പ്രയാസം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രിയുടെ വിദേശയാത്ര സിപിഐഎം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്നും മന്ത്രിസഭാ യോഗം ചേരാത്തത് എന്തുകൊണ്ടെന്നും വിഡി സതീശൻ ചോദിച്ചു.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്, അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തത് എന്തുകൊണ്ട്?, ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്, ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തത്, മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല, 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്, ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്, അല്ലെങ്കില്‍ അത് പലവിധ സംശയങ്ങള്‍ക്കും ഇടവരുത്തുമെന്നും വിഡി സതീശൻ പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്

കഴിഞ്ഞ രണ്ടു ദിവസമായി വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 110.06 ദശലക്ഷം യൂണിറ്റായിരുന്നു.

Published

on

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്. എന്നാൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ കുറവുണ്ടാകാത്തത് വൈദ്യുതി ബോർഡിലെ ആശങ്കയിലാക്കുന്നു. പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി ബോർഡിലെ സംഘടനകളുമായി ചർച്ച നടത്തി. നാളെ ഉന്നതതല യോഗവും ചേരും.

കഴിഞ്ഞ രണ്ടു ദിവസമായി വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 110.06 ദശലക്ഷം യൂണിറ്റായിരുന്നു. എന്നാൽ വൈകിട്ട് 6 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്തെ ആവശ്യകത വർധിച്ചു. തിങ്കളാഴ്ച 5639 മെഗാവാട്ടായിരുന്ന ആവശ്യകത ഇന്നലെ 5728 മെഗാവാട്ടായി വർധിച്ചു. പീക്ക് സമയത്തെ ആവശ്യകതയിൽ കുറവുണ്ടാകാത്തത് ബോർഡിനെ ആശങ്കയിലാക്കുന്നു.

വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് ബോർഡിലെ സർവീസ് സംഘടനകളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തി. ഓൺലൈനായിട്ടായിരുന്നു യോഗം. സംഘടനകളുടെ നിർദ്ദേശങ്ങൾ അറിയുകയായിരുന്നു ലക്ഷ്യം. പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമുള്ള സ്ഥിതി വിലയിരുത്താൻ നാളെ മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ മുതലുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. നിയന്ത്രണം ഏതു തരത്തിൽ തുകരണമെന്നതിൽ യോഗം തീരുമാനമെടുക്കും.

Continue Reading

india

മോദി ഭരണത്തിനു കീഴിൽ ബ്രിട്ടീഷ് രാജിന് സമാനമായ സാഹചര്യം – പ്രിയങ്ക ഗാന്ധി

ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട സ്ഥാപനങ്ങൾക്ക് അപചയം സംഭവിച്ചെന്നും ഭരണഘടനയിൽ മാറ്റം വരുത്താൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

Published

on

മോദി ഭരണത്തിനു കീഴിൽ ബ്രിട്ടീഷ് രാജിന് സമാനമായ സാഹചര്യമാണെന്നും സർക്കാർ നയങ്ങൾ സമ്പന്നരെ മാത്രം സഹായിക്കാനുള്ളതാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട സ്ഥാപനങ്ങൾക്ക് അപചയം സംഭവിച്ചെന്നും ഭരണഘടനയിൽ മാറ്റം വരുത്താൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയെ സംബോധന ചെയ്യുകയായിരുന്നു അവർ.

“ബ്രിട്ടീഷ് രാജിന് സമാനമായ സാഹചര്യമാണ് രാജ്യത്തുള്ളത്. മോദി സർക്കാറിന്റെ നയങ്ങൾ പാവങ്ങളെ സഹായിക്കാനുള്ളതല്ല, സമ്പന്നർക്ക് ഗുണം ലഭിക്കാൻ വേണ്ടിയുള്ളതാണ്. ഇന്ന് രാജ്യത്ത് നിലവിലുള്ള അസമത്വം ബ്രിട്ടീഷ് രാജിനേക്കാൾ മോശം അവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട സ്ഥാപനങ്ങൾക്ക്, പാർലമെന്റിനും മാധ്യമങ്ങൾക്കും ഉൾപ്പെടെ അപചയം സംഭവിച്ചിരിക്കുന്നു. ജനങ്ങളുടെ അവകാശം നേടിയെടുക്കാനായി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവരാണ് മഹാത്മ ഗാന്ധിയും പണ്ഡിറ്റ് നെഹ്റുവും. എന്നാൽ സ്വതന്ത്ര ഇന്ത്യയിൽ സർക്കാർ തന്നെ പൗരാവകാശത്തിനുമേൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അവർ ഒരിക്കലും ചിന്തിച്ചുകാണില്ല” -പ്രിയങ്ക പറഞ്ഞു.

സംവരണ വിഷയത്തിലുൾപ്പെടെ ഭരണഘടനയിൽ മാറ്റം വരുത്താൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് പ്രിയങ്ക ആരോപിച്ചു. കോടിക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിയ സംവിധാനമാണ് സംവരണം. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ പുതിയ പദ്ധതികളും തൊഴിലവസരങ്ങളും കൊണ്ടുവന്നു. കോൺഗ്രസ് കൊണ്ടുവന്ന പദ്ധതികൾ തങ്ങളുടേതെന്ന പേരിൽ പ്രചരിപ്പിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. സംസാരത്തിലും പെരുമാറ്റത്തിലും പ്രവൃത്തിയിലും താഴ്ന്ന നിലവാരം കാണിക്കുന്ന ഒരാൾ പ്രധാനമന്ത്രി പദത്തിലിരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു.

മേയ് 20നാണ് റായ്ബറേലിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019ൽ 5.35 ലക്ഷം വോട്ടുനേടിയ സോണിയ ഗാന്ധി ഇവിടെനിന്ന് വിജയിച്ചിരുന്നു. 2004 മുതൽ അമേത്തിയിൽനിന്ന് വിജയിച്ചിരുന്ന രാഹുൽ ഗാന്ധി കഴിഞ്ഞ തവണ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് പരാജയം ഏറ്റുവാങ്ങി.

Continue Reading

Trending