Connect with us

kerala

മൂന്നാറില്‍ രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ വിലക്ക്

രണ്ടാഴ്ചത്തേക്കാണ് വിലക്കി ഇടക്കാല ഉത്തരവാണ് വന്നിരിക്കുന്നത്.

Published

on

മൂന്നാറില്‍ രണ്ടു നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി ഹൈക്കോടതി വിലക്കി. രണ്ടാഴ്ചത്തേക്കാണ് വിലക്കി ഇടക്കാല ഉത്തരവാണ് വന്നിരിക്കുന്നത്.

മൂന്നാറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിഗണിച്ച ബെഞ്ചിന്റെതാണ് ഉത്തരവ്. മൂന്നാറിലും പരിസരപ്രദേശങ്ങളിലും നിര്‍മ്മാണത്തിന് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന് നിബന്ധന ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എന്നാല്‍ ഈ ഉത്തരവ് പാലിക്കപ്പെട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയുടെ കര്‍ശന നടപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് പട്ടാളക്കാരനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

മൂത്തേടം കുറ്റിക്കാട് സ്വദേശി ജസന്‍ സാമുവല്‍ (32) ആണ് മരിച്ചത്.

Published

on

മലപ്പുറത്ത് പട്ടാളക്കാരനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മൂത്തേടം കുറ്റിക്കാട് സ്വദേശി ജസന്‍ സാമുവല്‍ (32) ആണ് മരിച്ചത്. നാലു ദിവസം മുമ്പാണ് ഇയാള്‍ അവധിക്ക് നാട്ടിലെത്തിയത്. ചത്തീസ്ഗഡിലാണ് ജോലി ചെയ്തിരുന്നത്.

Continue Reading

kerala

കുടിവെള്ള ടാങ്കിലെ വെള്ളത്തില്‍ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

കുട്ടിയുടെ പിതാവ് ഇവിടെ സ്‌കൂളില്‍ പ്രധാനാധ്യാപകനായി ജോലി ചെയ്തുവരുകയാണ്.

Published

on

മൂന്നുവയസ്സുകാരന്‍ ടാങ്കിലെ വെള്ളത്തില്‍ വീണ് ദാരുണാന്ത്യം. ചിറ്റാരിക്കാല്‍ കാനാട്ട് രാജീവിന്റെ മകന്‍ ഐഡന്‍ സ്റ്റീവാണ് മരിച്ചത്. കര്‍ണാടക ഹാസനിലാണ് അപകടം. കുട്ടിയുടെ പിതാവ് ഇവിടെ സ്‌കൂളില്‍ പ്രധാനാധ്യാപകനായി ജോലി ചെയ്തുവരുകയാണ്.

കുടുംബസമേതം താമസിക്കുന്ന ഫ്‌ലാറ്റിലെ ടാങ്കിലെ വെള്ളത്തില്‍ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഒഫീലിയ. സഹോദരന്‍: ഓസ്റ്റിന്‍.

 

Continue Reading

kerala

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയുണ്ടായ സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു

എല്‍ഡിഎഫ് യോഗത്തിന് ശേഷവും ശബരിമല, ന്യൂനപക്ഷ നിലപാടുകളില്‍ പരിശോധന വേണം എന്ന നിലപാടിലാണ് സിപിഐ.

Published

on

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയുണ്ടായ സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പില്‍ ശബരിമല വിവാദം തിരിച്ചടിക്ക് കാരണമായില്ലെന്ന സിപിഎം വാദം സിപിഐ വീണ്ടും തള്ളി. എല്‍ഡിഎഫ് യോഗത്തിന് ശേഷവും ശബരിമല, ന്യൂനപക്ഷ നിലപാടുകളില്‍ പരിശോധന വേണം എന്ന നിലപാടിലാണ് സിപിഐ.

ശബരിമല പ്രധാന വിഷയം എന്നായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്തെന്ന ചോദ്യത്തിന് സിപിഐയുടെ മറുപടി. ഇരു പാര്‍ട്ടികളുടെയും നേതൃയോഗങ്ങളിലെ നിലപാടും ഭിന്നത വ്യക്തമാക്കുന്നതായിരുന്നു. ശേഷം ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷികള്‍ പരാജയകാരണം പ്രത്യേകമായി പരിശോധിക്കട്ടെ എന്നായിരുന്നു സിപിഎം വാദം.

എന്നാല്‍ എല്‍ഡിഎഫ് യോഗത്തിന് ശേഷവും സിപിഎമ്മിനെതിരെ നിലപാട് കടുപ്പിക്കുകയാണ് സിപിഐ. തോല്‍വി പരിശോധിക്കുന്നതില്‍ സിപിഎം സിപിഐ ഭിന്നിപ്പാണ് എല്‍ഡിഎഫ് യോഗത്തിന് ശേഷവും പുറത്തുവരുന്നത്.

Continue Reading

Trending