india
ബിപാര്‍ജോയ് ഇന്ന് തീരം തൊടും; തീരങ്ങളില്‍ മുന്നൊരുക്കം
അറബിക്കടലില്‍ രൂപം കൊണ്ട ബിപാര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് തീരത്തേക്ക് കടക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട ബിപാര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് തീരത്തേക്ക് കടക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയോടെ കാറ്റ് കര തൊടുമെന്നാണ് വിവരം. ഇന്ത്യയില്‍ ഗുജറാത്ത് തീരത്തു കൂടേയും പാകിസ്താനില്‍ സിന്ദ് പ്രവിശ്യയിലുമായിരിക്കും കാറ്റ് തീരം തൊടുക.
ഇന്നലെ മുതല്‍ കാറ്റിന് ശക്തി കുറഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിലും കരയിലേക്ക് കടന്നാല്‍ കാറ്റ് വന്‍ നാശം വിതച്ചേക്കും. പാകിസ്താനില്‍ 60,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഗുജറാത്തി ല്‍ 45,000 പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ തെക്ക് – തെക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാറ്റിന്റെ സ്ഥാനം സിന്ധ് തീരത്തുനിന്ന് 350 കിലോമീറ്റര്‍ മാറിയാണ്.
കാറ്റഗറി 1 ചുഴലിക്കാറ്റിന്റെ ഇനത്തിലാണ് ബിപാര്‍ജോയിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മണിക്കൂറില്‍ 160 കി.മീ ആണ് വേഗം. ഇത് 195 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാം. കാറ്റിന് അകമ്പടിയായി ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ തീര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയ ഭീതിയും നിലനില്‍ക്കുന്നുണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായി സിന്ധ് തീരത്ത് ശക്തമായ പൊടിക്കാറ്റ് ഉയരുന്നുണ്ട്. ഗുജറാത്ത് തീരത്തും സമാനമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മഹാരാഷ്ട്ര തീരത്തും കാറ്റ് നാശം വിതച്ചേക്കും.
രാജസ്ഥാന്, ഹരിയാന, ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈമെറ്റ് പറഞ്ഞു.
india
പശ്ചിമബംഗാളില്‍ നിയമ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി
സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

പശ്ചിമബംഗാളിലെ കസ്ബയില്‍ നിയമ വിദ്യാര്‍ഥി കൂട്ട ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.
സൗത്ത് കൊല്‍ക്കത്ത ലോ കോളജിലെ ക്ലാസ് മുറിയില്‍ വച്ചാണ് സംഭവം. ഇതേ ലോ കോളജിലെ മുന്‍ വിദ്യാര്‍ഥിയെയും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
india
ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചു; വിദ്യാര്‍ഥികളെ കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍
സ്കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്കൂളുകളില്‍ ചേര്‍ത്തു.

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സ്കൂളില്‍ നിന്ന് കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍. ചാമരാജ നഗര്‍ ജില്ലയിലെ ഹൊമ്മ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് രക്ഷിതാക്കളുടെ നേതൃത്തത്തില്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പിന്‍വലിച്ചത്. ദളിത് സ്ത്രീയെ സ്കൂളിലെ ഭക്ഷണം പാചകം ചെയ്യാന്‍ നിയമിച്ചത് തങ്ങളുടെ മക്കള്‍ ഭക്ഷണം കഴിക്കുന്നതിന് തടസമായെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്കൂളുകളില്‍ ചേര്‍ത്തു. ദളിത് സ്ത്രീയെ നിയമിച്ചതിനു ശേഷം സ്കൂളില്‍ നിന്ന് ആകെ ഏഴ് കുട്ടികള്‍ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.
അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് നിലവില്‍ സ്കൂള്‍. സംഭവത്തെ തുടര്‍ന്ന് ചാമരാജനഗര്‍ എസ് പി, ജില്ലാ പഞ്ചായത്ത് സിഇഒ, വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്കൂള്‍ സന്ദര്‍ശിച്ചു. ജാതി വിവേചനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ജില്ലാ അധികൃതരും മാതാപിതാക്കളും അധ്യാപകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കേസ് ഭയന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകാത്തതിനാലാണ് കുട്ടികളെ സ്കൂളില്‍ നിന്ന് മാറ്റിയതെന്നാണ് മാതാപിതാക്കള്‍ ജില്ലാ പഞ്ചായത്ത് സിഇഒയോട് പറഞ്ഞത്. സ്കൂളില്‍ നിലവില്‍ ഒരു കുട്ടി മാത്രമേയുളളു. ആ കുട്ടിയുടെ മാതാപിതാക്കളും ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
india
പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം; പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ചു
ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു.

ഹൈദരാബാദ് റെയില്‍വേ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. കാര്‍ തടഞ്ഞ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്.
യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 2 പാസഞ്ചര്‍ ട്രെയിനുകളും 2 ഗുഡ്സും നിര്‍ത്തിയിടേണ്ടിവന്നു.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
kerala3 days ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം നാളെ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
-
india3 days ago
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക്; നീരജ് ചോപ്രയ്ക്ക് സ്വർണം
-
kerala3 days ago
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ക്രമക്കേട്; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വിധി ഇന്ന്
-
kerala3 days ago
‘ഖാംനഈ എന്ന യോദ്ധാവിന്റെ നേതൃത്വത്തിന് പിന്നിൽ ഉറച്ചുനിന്നു, ഇസ്രായേലിന് ഇറാനിൽ ചുവട് പിഴച്ചു’: മുനവ്വറലി ശിഹാബ് തങ്ങൾ
-
GULF3 days ago
മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി