Connect with us

Football

ഇന്‍ര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍; കിരീടം ഇന്ത്യക്ക്‌

Published

on

ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഫുട്ബോളില്‍ ലെബനോനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് കിരീടം നേടി ഇന്ത്യ. സുനില്‍ ഛേത്രിക്ക് പിന്നാലെ ലാലിയന്‍സ്വാല ചാങ്‌തെയായിരുന്നു ഇന്ത്യക്കായി ഗോൾ നേടിയത്. നാല്‍പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആറുപത്തിയാറാം മിനിറ്റില്‍ ലാല്യന്‍സ്വാല ചാങ്തെയുമാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്.

ചില ആശയക്കുഴപ്പങ്ങളും നിസാര പിഴവുകളുമാണ് ഒന്നാം പകുതിയില്‍ ഇന്ത്യയുടെ വഴിയടച്ചത്. പ്രത്യാക്രമണമായിരുന്നു ലെബനന്റെ ആയുധം. എന്നാൽ രണ്ടാം പകുതിയിലെ മികച്ച പ്രകടനമാണ് ഇന്ത്യയെ കിരീടത്തില്‍ എത്തിച്ചത്.

രാജ്യാന്തര കരിയറില്‍ ഛേത്രിയുടെ 87-ാം ഗോളാണ് ഇന്ന് പിറന്നത്. ഗോളും അസിസ്റ്റുമായി ചാങ്‌തെ മത്സരത്തിലെ ഹീറോയായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യപകുതിയില്‍ പിന്നോട്ട് പോയെങ്കിലും അവസാന 45 മിനിറ്റിലെ തകര്‍പ്പന്‍ പ്രകടനം ഇഗോര്‍ സ്റ്റിമാക്കിന്‍റെ കുട്ടികള്‍ക്ക് കപ്പ് സമ്മാനിക്കുകയായിരുന്നു

Football

‘ഇതിഹാസത്തിന് വിട’; വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

ജൂണ്‍ 6ന് കുവൈത്തുമായി നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തോടെ വിടവാങ്ങുമെന്ന് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ പ്രഖ്യാപിച്ചു

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസ താരമായ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു.
ജൂണ്‍ 6ന് കുവൈത്തുമായി നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തോടെ വിടവാങ്ങുമെന്ന് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ പ്രഖ്യാപിച്ചു.

”ആദ്യമായി ഇന്ത്യന്‍ ടീമില്‍ കളിച്ച ദിവസം ഞാനിപ്പോഴും ഓര്‍ക്കുന്നു. ദേശീയ ജേഴ്സി കൈകളില്‍ കിട്ടിയ ഉടനെ ഞാന്‍ അതില്‍ പെര്‍ഫ്യൂം പുരട്ടി സൂക്ഷിച്ചുവെച്ചു. ടീമിനൊപ്പമുള്ള കഴിഞ്ഞ 19 വര്‍ഷങ്ങള്‍ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. ഇത്രയും കാലം കളിക്കാന്‍ കഴിയുമെന്ന് കരുതിയില്ല. വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു. എല്ലാവര്‍ക്കും നന്ദി’ വിരമിക്കല്‍ കുറിപ്പില്‍ ഛേത്രി എഴുതി.

1984 ഓഗസ്റ്റ് 3ന് അവിഭക്ത ആന്ധ്രയിലെ സക്കന്തരാബാദില്‍ ജനിച്ച ഛേത്രി മോഹന്‍ ബഗാന്‍, ബെംഗളൂരു, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മുംബൈ സിറ്റി, ഈസ്റ്റ് ബംഗാള്‍ അടക്കമുള്ള മുന്‍നിര ക്ലബുകള്‍ക്കായെല്ലാം കളിച്ചുണ്ട്. ഇന്ത്യക്ക് വേണ്ടി 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടിയ താരം നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളില്‍ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിച്ചവരുടെ പട്ടികയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ്. 2002 ല്‍ മോഹന്‍ ബഗാനിലൂടെയാണ് താരം കരിയര്‍ തുടങ്ങുന്നത്. യുഎസ്എയുടെ കന്‍സാസ് സിറ്റി വിസാര്‍ഡ്സ്, പോര്‍ച്ചുഗലിന്റെ സ്പോര്‍ട്ടിംഗ് സിപി റിസര്‍വ്സ് എന്നീ ക്ലബുകളിലും ഛേത്രി ഇടംപിടിച്ചു.

തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍, ഡെംപോ, മുംബൈ സിറ്റി എഫ്സി, ബെംഗളൂരു എഫ്സി തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ ജേഴ്സി അണിഞ്ഞു. ഐ-ലീഗ് (2014, 2016), ഐഎസ്എല്‍ (2019), സൂപ്പര്‍ കപ്പ് (2018) തുടങ്ങിയ കിരീടങ്ങള്‍ ഉയര്‍ത്തി. നെഹ്റു കപ്പിലും (2007, 2009, 2012), സാഫ് ചാമ്പ്യന്‍ഷിപ്പിലും (2011, 2015, 2021) ഇന്ത്യയെ കിരീടമണിയിച്ചു.

Continue Reading

Football

യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്; ബയേണിന്റെ ഹാരി കെയ്ന്‍ ഏറെ മുന്നില്‍

36 ഗോളുകളാണ് താരം ഈ സീസണില്‍ അടിച്ചു കൂട്ടിയത്.

Published

on

യൂറോപ്യന്‍ ക്ലബ് ഫുട്ബോളില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ഏറെ മുന്നില്‍. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണിനെ ചാമ്പ്യന്‍മാരാക്കാന്‍ പറ്റിയില്ലെങ്കിലും മികച്ച പ്രകടനമാണ് ഇംഗ്ലീഷ് മുന്നേറ്റ താരം നടത്തിയത്.

36 ഗോളുകളാണ് താരം ഈ സീസണില്‍ അടിച്ചു കൂട്ടിയത്. 72 പോയിന്റുകള്‍ക്ക് പട്ടികയില്‍ ഏറെ മുന്നിലാണ് താരം. ടോട്ടന്‍ഹാം താരമായിരുന്ന കെയ്ന്‍ ഈ സീസണിലാണ് ബയേണിനൊപ്പം ചേരുന്നത്. ഗോള്‍ഡന്‍ ബൂട്ട് നേടിയാല്‍ ഈ നേട്ടം നേടുന്ന മൂന്നാമത് ബുണ്ടസ് ലീഗ താരമാകും കെയ്ന്‍.

ഫ്രഞ്ച് ലീഗ് വണ്ണിലെ ടോപ് സ്‌കോററായ എംബാപ്പയാണ് രണ്ടാമത്. 27 ഗോളുകളാണുള്ളത് എംബാപ്പക്കുള്ളത്. 54 പോയിന്റാണ് താരത്തിനുള്ളത്. ഈ സീസണോടെ ക്ലബ് വിടുമെന്ന് സൂചന നല്‍കിയ താരം റയല്‍ മാഡ്രിഡിലേക്ക് കൂടുമാറാന്‍ നില്‍ക്കുന്നു എന്ന് അഭ്യൂഹങ്ങളുണ്ട്

മൂന്നാം സ്ഥാനത്തുള്ളത് ജര്‍മന്‍ ക്ലബായ വി എഫ് ബി സ്റ്റുട്ട്ഗര്‍ട്ടിന്റെ ഗുയ്രാസിയാണ്. 52 പോയിന്റാണ് താരത്തിനുള്ളത്. ബുണ്ടസ് ലീഗയില്‍ ടീമിനെ മൂന്നാമതെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമായിരുന്നു ഫ്രഞ്ച് താരം. 25 ഗോളും 50 പോയിന്റുമായി ഏര്‍ലിങ് ഹാലാണ്ടാണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. ഒരു പോയിന്റ് മാത്രം വ്യത്യാസത്തില്‍ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ച് ലീഗ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഹാലണ്ടും കൂട്ടരും.

 

Continue Reading

Football

കോപ അമേരിക്ക: ബ്രസീല്‍ ടീം പ്രഖ്യാപിച്ചു, നെയ്മര്‍ പുറത്ത്‌

അടുത്ത സീസണില്‍ റയല്‍ മാഡ്രഡില്‍ കളിക്കാനിരിക്കുന്ന 17കാരന്‍ എന്‍ഡ്രിക്കാണ് സ്‌ക്വാര്‍ഡിലെ ജൂനിയര്‍.

Published

on

ജൂണില്‍ അമേരിക്കയില്‍ നടക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരം കസമിറോയെ ഒഴിവാക്കിയപ്പോള്‍ വണ്ടര്‍കിഡ് എന്‍ഡ്രിക് ആദ്യമായി പ്രധാന ടൂര്‍ണമെന്റില്‍ ഇടംപിടിച്ചു. പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. പുതിയ പരിശീലകന്‍ ഡൊറിവല്‍ ജൂനിയര്‍ പ്രഖ്യാപിച്ച സംഘത്തില്‍ ടോട്ടനം സ്ട്രൈക്കര്‍ റിച്ചാലിസന്‍, ആഴ്സനല്‍ ഫോര്‍വേര്‍ഡ് ഗബ്രിയേല്‍ ജീസസ്, യുണൈറ്റഡ് താരം ആന്റണി എന്നിവരും ഇടംപിടിച്ചില്ല. അടുത്ത സീസണില്‍ റയല്‍ മാഡ്രഡില്‍ കളിക്കാനിരിക്കുന്ന 17കാരന്‍ എന്‍ഡ്രിക്കാണ് സ്‌ക്വാര്‍ഡിലെ ജൂനിയര്‍.

ഇംഗ്ലണ്ടിനെ വെംബ്ലിയില്‍ തോല്‍പ്പിച്ചും സ്പെയിനെ സമനിലയില്‍ തളച്ചും മികച്ച ഫോമിലാണ് പുതിയ പരിശീലകന് കീഴില്‍ ഇറങ്ങിയ മഞ്ഞപ്പട കളിക്കുന്നത്. കഴിഞ്ഞ തവണ കലാശപോരാട്ടത്തില്‍ അര്‍ജന്റീനയോട് കീഴടങ്ങിയ ബ്രസീല്‍ കോപ തിരിച്ചു പിടിക്കാനാണ് കരുത്തില്‍ ഇറങ്ങുന്നത്.

ഗോള്‍കീപ്പര്‍: അലിസന്‍(ലിവര്‍പൂള്‍), ബെനറ്റോ(അത്ലറ്റികോ-പിആര്‍), എഡര്‍സന്‍(മാഞ്ചസ്റ്റര്‍ സിറ്റി)

ബെര്‍ണാള്‍ഡോ(പിഎസ്ജി), എഡര്‍ മിലിറ്റാവോ(റിയല്‍ മാഡ്രിഡ്), ഗബ്രിയേല്‍(ആഴ്സനല്‍), മാര്‍ക്കിഞോസ്(പിഎസ്ജി), ഡാനിലോ(യുവന്റസ്),യാന്‍ കൗട്ടോ(ജിറോണ), ഗില്ലെര്‍മെ അരാന(അത്ലറ്റിക്കോ-എംജി), വെന്‍ഡെല്‍(പോര്‍ട്ടോ) എന്നിവരാണ് പ്രതിരോധ നിരയില്‍ അണിനിരക്കുന്നത്.

മധ്യനിര:ആന്ദ്രെസ് പെരേര(ഫുള്‍ഹാം), ബ്രൂണോ ഗിമെറസ്(ന്യൂകാസില്‍ യുണൈറ്റഡ്), ഡഗ്ലസ് ലൂയിസ്(ആസ്റ്റണ്‍ വില്ല), ജോ ഗോമസ്(വോള്‍വെര്‍ഹാംപ്ടണ്‍), ലൂകാസ് പക്വറ്റ(വെസ്റ്റ്ഹാം യുണൈറ്റഡ്)

എന്‍ഡ്രിക്(പാല്‍മെറസ്), ഇവനില്‍സണ്‍(പോള്‍ട്ടോ), ഗബ്രിയേല്‍ മാര്‍ട്ടിനലി(ആഴ്സനല്‍), റഫിഞ്ഞ(ബാഴ്സലോണ), റോഡ്രിഗോ(റയല്‍മാഡ്രിഡ്), സാവിഞ്ഞോ(ജിറോണ), വിനീഷ്യസ് ജൂനിയര്‍(റിയല്‍ മാഡ്രിഡ്) എന്നിങ്ങനെയാണ് മുന്‍നിര കളിക്കാര്‍.

Continue Reading

Trending