Connect with us

kerala

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു

മുഖത്തടക്കം ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Published

on

അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരിയെ തെരുവുനായ അക്രമിച്ചു. മാമ്പള്ളി കൃപാനഗറില്‍ റീജന്‍ -സരിത ദമ്പതികളുടെ മകള്‍ റോസ്‌ലിയെയാണ് തെരുവ് നായ ആക്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. മുഖത്തടക്കം ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകാെണ്ടിരിക്കുമ്പോള്‍ ഓടിയെത്തിയ നായ ആക്രമിക്കുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരത്ത് മണപ്പുറം നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ ആക്രമിച്ചിരുന്നു. വീട്ടിനകത്ത് ഉണ്ടായിരുന്ന 15കാരന്‍ ഉള്‍പ്പെട്ടെ എട്ടുപേരേയും വഴിയാത്രക്കാരാ 4 പേരേയും ബൈക്കുകളില്‍ പോവുകയായിരുന്ന 3 പേരേയും ആണ് കഴിഞ്ഞ ദിവസം തെരുവ് നായ ആക്രമിച്ചത്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ സ്‌കൂള്‍ വിട്ട് അമ്മയോടൊപ്പം സ്‌കൂട്ടറിന് പിന്നിലിരുന്ന് വീട്ടിലേക്ക് പോകവേയാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് തെരുവു നായയുടെ കടിയേറ്റത്. തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെരിങ്ങര വൃന്ദാവനത്തില്‍ സഞ്ജീവിന്റെ മകള്‍ കൃഷ്ണപ്രിയക്കാണ് നായയുടെ കടിയേറ്റത്. പെരിങ്ങര ലക്ഷ്മിനാരായണ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സ്‌കൂട്ടറിന്റെ പിന്നില്‍ ഇരുന്ന കൃഷ്ണപ്രിയയെ പിന്നിലൂടെ പാഞ്ഞു വന്ന നായ കാലില്‍ കടിക്കുകയായിരുന്നു.

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

kerala

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍

ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

Published

on

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രൊഫസര്‍ ബി ബിജുവിനെ എഞ്ചിനീറിങ് വിഭാഗം ഡീന്‍ ആയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയില്‍ ആര്‍എസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതേ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആര്‍ലേക്കറും നീങ്ങുന്നത്.

Continue Reading

kerala

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്‌സോ കേസ്‌

പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Published

on

കൊല്ലത്ത് പതിനേഴ് വയസ്സുള്ള പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്. പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. പത്തനാപുരത്തിന് സമീപത്തെ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായിരുന്നു ഇരുവരും.

നിസാം ഈ വർഷമാണ് പ്ലസ് ടു പാസായി പുറത്തിറങ്ങിയത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 5 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പേര് വെളിപ്പെടുത്തിയത്.

Continue Reading

Trending