Connect with us

kerala

സി.പി.എമ്മില്‍ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം

കേസ് നടത്തിപ്പിന് നല്‍കിയ ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപ തട്ടിയെന്നാണ് ഏരിയ കമ്മിറ്റി രവീന്ദ്രന്‍ നായര്‍ക്കെതിരായ പരാതി.

Published

on

സി.പി.എമ്മിനെ പിടിച്ചുലച്ച് വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വിഷ്ണു രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടത്തിയെന്ന പരാതിയില്‍ സി.പി.എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പാര്‍ട്ടി അന്വേഷണം. കേസ് നടത്തിപ്പിന് നല്‍കിയ ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപ തട്ടിയെന്നാണ് ഏരിയ കമ്മിറ്റി രവീന്ദ്രന്‍ നായര്‍ക്കെതിരായ പരാതി.

2008 ലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ വഞ്ചിയൂര്‍ വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനായും പാര്‍ട്ടി, പിരിച്ച ഫണ്ടില്‍ തട്ടിപ്പ് നടന്നെന്നാണ് പരാതി. വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗമായ ടി രവീന്ദ്രന്‍ നായരായിരുന്നു അന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി. രവീന്ദ്രന്‍ നായരുടെ അക്കൗണ്ടിലേക്കായിരുന്നു പണം ശേഖരിച്ചത്. ഇതില്‍ 11 ലക്ഷം രൂപ വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറി. ബാക്കി പണം നിയമസഹായ ഫണ്ടെന്ന പേരില്‍ സൂക്ഷിച്ചു. ഇതില്‍ 5 ലക്ഷം രൂപ, രവീന്ദ്രന്‍ നായരുടെ മറ്റൊരു അക്കൗണ്ടിലേക്ക് വകമാറ്റിയെന്നാണ് കണ്ടെത്തല്‍.

ലോക്കല്‍ കമ്മിറ്റിയാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയത്. ലോക്കല്‍ കമ്മിറ്റി ഏരിയ കമ്മിറ്റിയെ വിവരം അറിയിച്ചു. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് തട്ടിപ്പ് അന്വേഷിക്കാന്‍ തീരുമാനിച്ചത്. ജില്ലാ സെക്രട്ടറി വി ജോയ് ആണ് അന്വേഷണം നടത്തുക.

 

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

kerala

67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം മെയ് 5ന്

Published

on

തിരുവനന്തപുരം: 67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം 2024 മെയ് 5 ഞായറാഴ്ച വിവിധ കേന്ദ്രങളില്‍ ആഘോഷിക്കും. പതാക ഉയര്‍ത്തല്‍, തൊഴിലിടങ്ങള്‍ ശുചീകരിക്കല്‍,ദാഹജല കേന്ദ്രം സ്ഥാപിക്കല്‍,ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ,മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍

Continue Reading

crime

കൊച്ചിലെ നവജാത ശിശുവിന്റെ കൊലപാതകം;കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി

കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി

Published

on

കൊച്ചി : പനമ്പളളിനഗറില്‍ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി.കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി.മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം.എന്നാല്‍ മുറിയുടെ വാതില്‍ മാതാവ് മുട്ടിയപ്പോള്‍ മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് മൊഴി.തലയോട്ടിയിലെ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റമോര്‍ട്ട റിപ്പോര്‍ട്ടില്‍ കണ്ടത്തി.

കുഞ്ഞിനെ ഒഴിവാക്കാന്‍ യുവതി നേരത്തെയും ശ്രമിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.കുഞ്ഞിന്റെ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലന്നും പൊലീസ് വ്യക്തമാക്കി.യുവതിയുടെ ചികിത്സക്കു ശേഷം ജുഡീഷ്യല്‍ കസ്റ്റഡി ആവിശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവ് തന്നെ നിര്‍ബന്ധിച്ച് ലൈംഗിക പീഡനം നടത്തിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി.യുവതിയെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന സൂചന പുറത്തുവിട്ടു.സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

Continue Reading

Trending