Business
ദി കേരള സ്റ്റോറിക്ക് പിന്നാലെയെത്തിയ ’72 ഹൂറാന്‍’ ബോക്സോഫീസില്‍ വന്‍ പരാജയം
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണമാണ് ചിത്രം പ്രധാനമായും നേരിട്ടത്
സഞ്ജയ് സിംഗ് ചൗഹാന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ’72 ഹൂറാന്‍’ തിയേറ്ററുകളിലെത്തും മുന്‍പേ വിവാദത്തിലായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണമാണ് ചിത്രം പ്രധാനമായും നേരിട്ടത്. ഇപ്പോഴിതാ ചിത്രം ബോക്സോഫീസിലും കടുത്ത വെല്ലുവിളി നേരിടുകയാണ്.
ജൂലൈ 7ന് പുറത്തിറങ്ങിയ ചിത്രം ആദ്യദിനം നേടിയത് വെറും 35 ലക്ഷം മാത്രമാണ്. അഞ്ചാം ദിനത്തെ കളക്ഷന്‍ 18 ലക്ഷമാണെന്നാണ് വിവരങ്ങള്‍. ഇതുവരെ ബോക്സോഫീസില്‍ നിന്ന് 1.60 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അശോക് പണ്ഡിറ്റ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
നേരത്തെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കാമ്പസിലെ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായി. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ഓഫ് സ്റ്റുഡന്റ് യൂണിയന് ’72 ഹൂറാന്‍’ പ്രദര്‍ശിപ്പിച്ചതിനെതിരേ രംഗത്തെത്തിയിരുന്നു.
സര്‍വകലാശാലയുടെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കേണ്ട തുക ആര്.എസ്.എസ് പിന്തുണയോടെയുള്ള പരിപാടികള്‍ക്ക് വേണ്ടി വിനിയോഗിക്കുന്നത് ശരിയല്ലെന്നും ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ഓഫ് സ്റ്റുഡന്റ് യൂണിയന് പ്രസിഡന്റ് അഭിപ്രായപ്പെട്ടിരുന്നു.ചിത്രം ഒരു മതവിഭാഗത്തിനെയും മോശമായി ചിത്രീകരിക്കുന്നില്ലെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയാണെന്നുമാണ് നിര്‍മാതാവ് അനില്‍ പാണ്ഡെ വിശദീകരിച്ചത്.
സൂദീപ്തോ സെന്‍ സം വിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’യ്ക്ക് ശേഷം മറ്റൊരു പ്രൊപ്പഗണ്ട സിനിമയുമായി വലതുപക്ഷം ജനങ്ങളിലേക്കെത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ചിത്രം നേരിട്ടിരുന്നു. ഈ വര്‍ഷം രാജ്യത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് ദി കേരള സ്റ്റോറി. കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ മതംമാറി തീവ്രവാദ പവര്ത്തനങ്ങളിലെക്കെത്തുന്നതായിരുന്നു സിനിമയുടെ കഥ. ചിത്രത്തിനെതിരേ കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Business
പുതിയ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തിലും കുതിപ്പ്; സ്വര്‍ണവില ആദ്യമായി 68,000 കടന്നു
പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്.
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സ്വര്‍ണവില ആദ്യമായി 68,000 കടന്നു. പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്. 68,080 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് വര്‍ധിച്ചത്. 8510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
തിങ്കളാഴ്ച സ്വർണവില ഔൺസിന് 3100 ഡോളറായി ഉയർന്നു. സ്പോട്ട് ഗോൾഡിന്റെ വില ഒരു ശതമാനം ഉയർന്ന് 3,116.94 ഡോളറായി. യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളും ഉയരുകയാണ്. 3,150.30 ഡോളറായാണ് വില ഉയർന്നത്. ഏപ്രിൽ രണ്ട് മുതൽ അധിക തീരുവ ഏർപ്പെടുത്തുമെന്ന ഡോണൾഡ് ട്രംപിന്റെ തീരുമാനമാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
നേരത്തെ ഏപ്രിൽ രണ്ട് മുതൽ വിവിധ രാജ്യങ്ങൾക്ക് തീരുവ ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ ദിവസത്തെ വിമോചനദിനമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പല രാജ്യങ്ങളുടേയും ഓഹരി വിപണികൾ തകർച്ച രേഖപ്പെടുത്തിയിരുന്നു.
നേരത്തെ അധിക തീരുവയിൽ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാൽ, ഒരു പ്രശ്നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവർ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയിൽ ഒന്നും വിൽക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാൻ നമുക്ക് സാധിച്ചിട്ടുണ്ട്. അവർ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.
Business
ഒറ്റയടിക്ക് 840 രൂപയുടെ വര്‍ധന; സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍, 67,000ലേക്ക്
പവൻ വില 840 രൂപ വർധിച്ച് 66,720 രൂപയായി.
സ്വർണവില ഇന്നും കുതിച്ചുയർന്ന് സർവകാല റെക്കോഡ് ഭേദിച്ചു. ഗ്രാമിന് 105 രൂപ വർധിച്ച് 8,340 രൂപയായി. പവൻ വില 840 രൂപ വർധിച്ച് 66,720 രൂപയായി. കഴിഞ്ഞ രണ്ട് ദിവസത്തെ വിലക്കുറവിന് പിന്നാലെ ഇന്നലെ സ്വർണവില പവന് 320 രൂപ വർധിച്ചിരുന്നു. 65,880 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. ഗ്രാമിന് 40 രൂപയാണ് കൂടിയത്. 8235 രൂപയായാണ് ഉയർന്നത്.
18 കാരറ്റ് സ്വർണത്തിനും സർവകാല റെക്കോഡ് ആണ്. 85 രൂപ ഗ്രാമിന് വർധിച്ച് 6,840 രൂപയയായി. 18 കാരറ്റ് പവൻ വില 54,720 രൂപയിൽ എത്തി. വെള്ളി വിലയും കുതിച്ചുയർന്നു. മൂന്ന് രൂപ ഗ്രാമിന് വർധിച്ചതോടെ 112 രൂപയായി. ഇതും സർവകാല റെക്കോഡ് വിലയാണ്.
ഇന്നത്തെ വിലനിലവാരമനുസരിച്ച് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,400 രൂപ നൽകണം. രാജ്യാന്തര സ്വർണവില ട്രായ് ഔൺസിന് 3075 ഡോളറായി. ഡോളറിന് 85.61 ആണ് രൂപയുടെ വിനിമയ നിരക്ക്.
ട്രംപിന്റെ വാഹന താരിഫുകൾ ആഗോള വിപണിയിൽ കൂടുതൽ അനിശ്ചിതത്വം ഉണ്ടാക്കിയതോടെയാണ് സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തിയത്. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ സുരക്ഷിതനിക്ഷേപമായ സ്വർണത്തിന് ഡിമാൻഡ് വർധിക്കുകയായിരുന്നു. രാജ്യാന്തര സ്വർണവില 3085 ഡോളർ കടന്നാൽ 3150 ഡോളർ വരെ പോയേക്കാവുന്ന സൂചനകളാണ് വരുന്നത്.
സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന് 240 രൂപ കുറഞ്ഞ് 65,480 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 8,185 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 65,720 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
മാർച്ച് 18നാണ് സ്വർണവില 66,000 തൊട്ടത്. തുടർന്ന് മാർച്ച് 20ന് 66,480 രൂപയിലെത്തി പുതിയ ഉയരം കുറിച്ചു. മാർച്ച് 21ന് 66,160 രൂപയിലേക്കും 22ന് 65,840 രൂപയിലേക്കും എത്തിയ സ്വർണവില തിങ്കളാഴ്ച 65,720 രൂപയിലേക്ക് വീണ്ടും താഴ്ന്നു.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ, വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യക്കാർ കുറഞ്ഞിട്ടില്ല.
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

