Connect with us

india

ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് മുറി വാടക മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചു

ന്യായവും അനവസരത്തിലുള്ളതുമായ വര്‍ദ്ധന പിന്‍ വലിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപെട്ടു.

Published

on

കൊച്ചി: ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ മുറി വാടകകള്‍ കുത്തനെ ഉയര്‍ത്തി ലക്ഷദ്വീപ് ഭരണകൂടം ഉത്തരവ് പുറത്തിറക്കി. വിദ്യാഭ്യാസ ആവശ്യത്തിനും ചികിത്സക്കും മറ്റുമായി കേരളത്തിലെത്തുന്ന ദ്വീപുകാര്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ മുറികള്‍ ലഭിച്ചിരുന്ന കൊച്ചി, കോഴിക്കോട് ഗസ്റ്റ് ഹൗസുകളിലെ വാടകയാണു വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

നേരത്തെ സാധാരണക്കാര്‍ക്ക് നൂറ്റമ്പത് രൂപ ദിവസ വാടക ഉണ്ടായിരുന്നത് അഞ്ഞൂറ് രൂപയാക്കിയാണ് പുതിയ ഉത്തരവ്. അന്യായവും അനവസരത്തിലുള്ളതുമായ വര്‍ദ്ധന പിന്‍ വലിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപെട്ടു. സംസ്ഥാന പ്രസിഡണ്ട് എം.അലിഅക്ബര്‍ ലക്ഷദ്വീപ് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.

india

‘വലിയ സ്വാധീനമില്ലേ, അത് നല്ലരീതിയില്‍ ഉപയോഗിച്ചുകൂടെ’: ബാബാ രാംദേവിനെ വിമര്‍ശിച്ച് സുപ്രിംകോടതി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍ മാപ്പപേക്ഷിച്ചിട്ടും പരസ്യങ്ങള്‍ തുടരുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു

Published

on

ന്യൂഡല്‍ഹി: യോഗാ ആചാര്യന്‍ ബാബാ രാംദേവിനെ വീണ്ടും വിമര്‍ശിച്ച് സുപ്രിം കോടതി. വലിയ സ്വാധീനമുള്ള രാംദേവിന് അത് നല്ലതുപോലെ ഉപയോഗിച്ചു കൂടെ എന്നാണ് കോടതി പറഞ്ഞത്. ബാബാ രാംദേവ് സഹസ്ഥാപകനായ പതഞ്ജലി ആയുര്‍വേദ തെറ്റായ പരസ്യങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ വിമര്‍ശനം.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍ മാപ്പപേക്ഷിച്ചിട്ടും പരസ്യങ്ങള്‍ തുടരുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിലവില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന പരസ്യങ്ങള്‍ ഇനി പ്രദര്‍ശിപ്പിക്കരുതെന്ന് പതഞ്ജലി കത്ത് മുഖേന ടി.വി ചാനലുകളെ അറിയിച്ചതായും വിമര്‍ശനം നേരിട്ട ഉത്പന്നങ്ങളുടെ വിപണനം നിര്‍ത്തിയതായും മുതിര്‍ന്ന അഭിഭാഷകന്‍ ബല്‍ഭീര്‍ സിങ്, കേസ് പരിഗണിക്കുന്ന ബെഞ്ചിനെ അറിയിച്ചു.

തെറ്റിദ്ധാരണ ജനിപ്പിക്കും വിധത്തില്‍ പരസ്യം നല്‍കിയെന്നാരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നല്‍കിയെങ്കിലും ഇവരാരും പ്രതികരിച്ചില്ല.

പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ട് പോവുകയായിരുന്നു. കോടതി ഇടപെട്ടതോടെ പതഞ്ജലി സഹ സ്ഥാപകരായ ബാബാ രാംദേവും ബാലകൃഷ്ണയും കോടതിയില്‍ മാപ്പുപറഞ്ഞിരുന്നു. എന്നാല്‍ കോടതിയലക്ഷ്യക്കേസില്‍ ബാബ രാംദേവിന്റെ മാപ്പപേക്ഷ സുപ്രിംകോടതി പലതവണ നിരസിച്ചിരുന്നു. പതഞ്ജലി മനഃപൂര്‍വം കോടതിയലക്ഷ്യം നടത്തിയെന്നായിരുന്നു കോടതിയുടെ നിഗമനം. പിന്നാലെ പരസ്യമായി മാപ്പ് അപേക്ഷിച്ച് പത്രങ്ങളില്‍ ഇരുവരും പരസ്യം നല്‍കിയിരുന്നു.

Continue Reading

india

ബി.ജെ.പിയുടെ മുസ്‌ലിം വിദ്വേഷ പ്രചാരണം: പ്രതിഷേധവുമായി യു.കെ പ്രവാസികള്‍

16 പ്രവാസി ഗ്രൂപ്പുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച വിജില്‍ ഫോര്‍ ഡെമോക്രസി ഇന്‍ ഇന്ത്യ എന്ന പരിപാടിയില്‍ 150ഓളം പേര്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം രേഖപ്പടുത്തി

Published

on

ലണ്ടന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വിദ്വേഷ പ്രചരണം അഴിച്ചുവിടുന്ന ബി.ജെ.പിക്കെതിരെ പ്രതിഷേധവുമായി യു.കെയിലെ ഇന്ത്യന്‍ പ്രവാസികള്‍. ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ ദലിത്, ഒ.ബി.സി വിഭാഗത്തിലുള്ളവരെ മുസ്‌ലിംകള്‍ക്കെതിരെ തിരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതാ സമ്മേളനം നടത്തി. 16 പ്രവാസി ഗ്രൂപ്പുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച വിജില്‍ ഫോര്‍ ഡെമോക്രസി ഇന്‍ ഇന്ത്യ എന്ന പരിപാടിയില്‍ 150ഓളം പേര്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം രേഖപ്പടുത്തി. പരസ്യമായ നിലപാട് സ്വീകരിച്ചാല്‍ തങ്ങളുടെ ഒ.സി.ഐ കാര്‍ഡുകള്‍ അസാധുവാക്കപ്പെടുകയോ ഇന്ത്യയിലെ കുടുംബങ്ങള്‍ ആക്രമിക്കപ്പെടുകയോ ചെയ്യുമെന്ന ഭയത്താല്‍ പ്രവാസികളില്‍ പലരും ഭയപ്പെടുന്ന സമയത്താണ് ഇത്തരമൊരു സമ്മേളനം നടക്കുന്നത്.

മുന്‍ എ.എന്‍.സി എം.പിയും എഴുത്തുകാരനും ചലച്ചിത്ര നിര്‍മ്മാതാവുമായ ആന്‍ഡ്രൂ ഫെയിന്‍സ്‌റ്റൈന്‍ ഐക്യദാര്‍ഢ്യത്തില്‍ പങ്കെടുത്തു. യുകെയിലെ വരാനിരിക്കുന്ന പൊതു തെരെഞ്ഞടുപ്പില്‍ കെയര്‍ സ്റ്റാര്‍മറിനെതിരെ മത്സരിക്കുമെന്ന് ഫെയിന്‍സ്‌റ്റൈന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഗസ്സയില്‍ പതിനായിരകണക്കിന് ആളുകളെ കൊന്നൊടുക്കുന്ന ഇസ്രാഈല്‍ രാഷ്ട്രത്തെ പ്രോഝാഹിപ്പിക്കുകയും ആയുധം നല്‍കുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും തീവ്രമായ വംശീയ ദേശീയവാദികളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ തെരെഞ്ഞെടുപ്പ് രീതിയിലെ ഓരോ ഘട്ടത്തിലും ഉന്നയിക്കുന്ന അഴിമതികളും സമ്മേളനത്തില്‍ ചര്‍ച്ചയായി. പാരിസ്ഥിതിക വിനാശകാരിയായ കല്‍ക്കരി ഖനികള്‍ക്കും റിഫൈനറികള്‍ക്കും വഴിയൊരുക്കാന്‍ വേണ്ടി ആദിവാസി സമൂഹങ്ങളെ പീഡിപ്പിക്കുന്നതില്‍ അദാനി ഗ്രൂപ്പിന് ഇന്ത്യന്‍ ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നാണ് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പിലെ കല്‍പ്പന വില്‍സണ്‍ അഭിപ്രായപ്പെട്ടത്.

യു.കെയിലെ ജാതി സംഘടനയായ കാസ്റ്റ് വാച്ച് യു.കെയുടെ അധ്യക്ഷന്‍ സത്പാല്‍ മുമാന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അംബേദ്കര്‍ തയ്യാറാക്കിയ ഇന്ത്യയുടെ മതേതര ഭരണഘടനക്ക് പകരം ക്രൂരവും സ്ത്രീവിരുദ്ധവും ജാതീയവുമായ രണ്ടാം നൂറ്റാണ്ടിലെ നിയമങ്ങള്‍ കൊണ്ടുവരുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വത്തിന്റെ യഥാര്‍ത്ഥ മുഖം ബ്രിട്ടനിലെ ആര്‍ക്കും അറിയില്ല. ഇതുസംബന്ധിച്ച് ബ്രിട്ടീഷ് ജനതയെയും പങ്കാളികളെയും ഏജന്‍സികളെയും ബോധവത്കരിക്കേണ്ടതുണ്ടെന്നും യു.കെ ഇന്ത്യന്‍മുസ്‌ലിം കൗണ്‍സിലിലെ മുഹമ്മദ് ഒവൈസ് പറഞ്ഞു. മോദിക്കും ബി.ജെ.പിക്കുമെതിരെ ശബ്ദമുയര്‍ത്തുന്ന സജീവവും സംഘടിതവുമായ പ്രവാസിശബ്ദങ്ങള്‍ ഇല്ലെന്ന് കരുതരുതെന്നും തങ്ങള്‍ ഇവിടെയുണ്ടെന്നും എവിടെയും പോകുന്നില്ലെന്നും ‘ഹിന്ദൂസ് ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് യു.കെ’ ഡയറക്ടര്‍ രാജീവ് സിന്‍ഹ പറഞ്ഞു.

Continue Reading

india

ഡല്‍ഹിയില്‍ വീണ്ടും ബോംബ് ഭീഷണി; ആശങ്കയില്‍ ജനങ്ങള്‍

ഇത്തവണ നിരവധി ആശുപത്രികള്‍ക്ക് ഇമെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഡല്‍ഹില്‍ വീണ്ടും ബോംബ് ഭീഷണി. ദിവസങ്ങളായി ഡല്‍ഹിയില്‍ ബോംബ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ തോതിലുളള ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇത്തവണ നിരവധി ആശുപത്രികള്‍ക്ക് ഇമെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ആശുപത്രികളിലെല്ലാം ശക്തമായ പരിശോധനയാണ് നടക്കുന്നത്.

ദീപ് ചന്ദ് ബന്ധു, ജിടിബി, ദാദാ ദേവ്, ഹേഡ്‌ഗേവാര്‍ ഉള്‍പ്പടെയുളള ആശുപത്രിക്കെതിരാണ് ഭീഷണി സന്ദേശം എത്തിയത്. നേരത്തെ സ്വകാര്യ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി സന്ദേശമുണ്ടായിരുന്നു. എന്നാല്‍ സന്ദേശം വ്യാജമായിരുന്നു എന്ന് പിന്നീടാണ് കണ്ടത്തിയത്. തുടര്‍ന്ന് ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ഭീഷണി സന്ദേശം എത്തി.

Continue Reading

Trending