Connect with us

kerala

ഉള്ളുതുറന്നു ചിരിക്കാന്‍ കഴിയാത്ത നിങ്ങളാണ് കേരളത്തിന്റെ ശാപം: ഡോ. പി. സരിന്‍

ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതിരകരണം.

Published

on

ഉള്ളുതുറന്നു ചിരിക്കാന്‍ കഴിയാത്ത നിങ്ങളാണ് കേരളത്തിന്റെ ശാപമെന്ന് കോണ്‍ഗ്രസ് ഐ .ടി . സെല്‍ മേധാവി ഡോ. പി. സരിന്‍.ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതിരകരണം.ഉമ്മന്‍ചാണ്ടി വിട്ട പോയതിന് പിന്നാലെയാണ് അദ്ദേഹം വൈകാരികമായി പ്രതികരിച്ചകത്.താങ്കള്‍ ദയനീയമായി തോറ്റു പോയിരിക്കുന്നു. 70കള്‍ മുതല്‍ കൊന്നും കൊലവിളിച്ചും അധിക്ഷേപിച്ചും ‘നേടി’ എന്ന് താങ്കള്‍ വിചാരിക്കുന്നതൊക്കെയും പൊളിച്ചു പുരപ്പുറത്തു കയറ്റിയാണ് സാറ് പോയത് സരിന്‍ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ശ്രീ പിണറായി വിജയന്‍,

താങ്കള്‍ ദയനീയമായി തോറ്റു പോയിരിക്കുന്നു. 70കള്‍ മുതല്‍ കൊന്നും കൊലവിളിച്ചും അധിക്ഷേപിച്ചും ‘നേടി’ എന്ന് താങ്കള്‍ വിചാരിക്കുന്നതൊക്കെയും പൊളിച്ചു പുരപ്പുറത്തു കയറ്റിയാണ് സാറ് പോയത്.

വിദ്വേഷ പ്രചാരണങ്ങള്‍ക്ക് നിങ്ങള്‍ തിരഞ്ഞെടുത്തവര്‍ തന്നെ മന:സ്താപം കൊണ്ട് കേരളത്തോട് മാപ്പ് പറയുകയാണ്. കല്ലെറിഞ്ഞ കൈകളോട്, കുത്തി നോവിച്ച മനസ്സുകളോട് ക്ഷമിക്കാനേ സാറിനറിയൂ; സാറിന്റെ നിഴലില്‍ ചവിട്ടി നടക്കുന്ന ഞങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍ക്കും ആ ക്ഷമയുണ്ടാകും.

പക്ഷേ , ഇന്നാട്ടിലെ മനുഷ്യരില്‍ പലരെയും നുണകള്‍ സൃഷ്ടിച്ച് വെറുപ്പിന്റെ പ്രചാരകരാക്കി വളര്‍ത്തിയ നിങ്ങളോട് ഒരിക്കലും രാഷ്ട്രീയ കേരളം ക്ഷമിക്കുകയില്ല. ഇന്ന് കേരളം കണ്ടു കൊണ്ടിരിക്കുന്ന എല്ലാവിധ വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ നിങ്ങളാണ്.നിങ്ങളൊരാള്‍.

വിശ്വസിക്കാന്‍ കൊള്ളാവുന്ന പല മനുഷ്യരുമുണ്ടായിരുന്ന ഒരു പ്രസ്ഥാനത്തെ സ്വന്തം ലാഭത്തിന് വേണ്ടി നിങ്ങള്‍ അടിമവല്‍ക്കരിച്ചു. നിങ്ങളെക്കാള്‍ ചങ്കുറപ്പോടെ ചുവന്ന കൊടി പിടിച്ച പല നേതാക്കളും സാറിന് മുന്നില്‍ വിതുമ്പുന്നത് ഞങ്ങള്‍ കണ്ടു. അവരോടും, ആ പ്രസ്ഥാനത്തില്‍ അവശേഷിക്കുന്ന നല്ല മനുഷ്യരോടുമുള്ള എല്ലാ സ്‌നേഹ-ബഹുമാനങ്ങളും നിലനിര്‍ത്തികൊണ്ട് തന്നെ പറയട്ടെ : ഉള്ളു തുറന്ന് ചിരിക്കാന്‍ അറിയാത്ത, മനസ്സ് തുറന്ന് ചിന്തിക്കാന്‍ കഴിയാത്ത നിങ്ങളൊരാളാണ് ഈ കേരളത്തിന്റെ ഇന്നത്തെ ശാപം.

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ വര്‍ഗ്ഗീയത പറയാതെ പറഞ്ഞും, ലഹരി സിരകളില്‍ പടര്‍ത്തിയും വിഷം കൊടുത്തു മയക്കികിടത്തി വളര്‍ത്തിയെടുത്ത കമ്മ്യൂണിസ്റ്റ് മൃഗങ്ങള്‍ പോലും, ആ KSRTC ബസ്സിന്റെ പുകയേറ്റ് ‘മനുഷ്യരാകുന്നു’. വെറുപ്പിനാല്‍ താങ്കളും കൂട്ടാളികളും ഉണ്ടാക്കിയെടുക്കുന്ന പ്രചാരണങ്ങള്‍ ഇനി കേരളത്തില്‍ വിലപ്പോകില്ല. ആരും നിങ്ങളെ വിശ്വസിക്കില്ല.

ജനം അവരുടെ യഥാര്‍ത്ഥ നാഥനെ തിരിച്ചറിഞ്ഞിരിക്കുന്നു. ആ മാന്ത്രിക മനുഷ്യനെ നെഞ്ചോട് ചേര്‍ത്തിരിക്കുന്നു.

സ്‌നേഹം കൊണ്ടയാള്‍ ലോകം ജയിച്ച കോണ്‍ഗ്രസ്സുകാരനാണ്.

വിട. കരുതലിന്റെ ഉടയോനേ, വിട.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

on

അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending