Connect with us

crime

ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

Published

on

കുന്നത്തൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കുന്നത്തൂര്‍ കളത്തൂര്‍ വീട്ടില്‍ ആര്‍. രാജേഷ് കുമാറിനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. രാജേഷിനെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് സൂചന.

പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് ഡിവിഷനല്‍ ഓഫിസില്‍ അക്കൗണ്ട്‌സ് ഓഫിസറായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ കഴിഞ്ഞ ചൊവ്വാഴ്ച ഉമ്മന്‍ ചാണ്ടിയുടെ മരണ ദിനത്തിലാണ് അപകീര്‍ത്തികരമായ പോസ്റ്റിട്ടത്.

ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ അനുശോചിച്ച് എഫ്.ബിയില്‍ റവന്യൂ വകുപ്പ് ജീവനക്കാരന്‍ ഇട്ട ചിത്രത്തിന് താഴെയായായിരുന്നു വിവാദ കമന്റ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഹരി പുത്തനമ്പലം, ഹരികുമാര്‍ കുന്നത്തൂര്‍ എന്നിവര്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.

crime

ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

Published

on

തിരുവനന്തപുരം: പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രകാരി. ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ചലച്ചിത്രകാരിയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് തലസ്ഥാനത്തെ ഹോട്ടലില്‍ വച്ചായിരുന്നു മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. ഐഎഫ്എഫ്‌കെ ജൂറി അംഗമായ ചലച്ചിത്ര പ്രവര്‍ത്തകയ്ക്കാണ് പ്രമുഖ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായത്.

സ്‌ക്രീനിങുമായി ബന്ധപ്പെട്ട് ഇരുവരും ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഇത് സംബന്ധിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സംവിധായകന്‍ റൂമിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്നും റൂമിലെത്തിയതിന് പിന്നാലെ കടന്നുപിടിക്കുകയുമായിരുന്നെന്നാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചു.
Continue Reading

crime

പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും

Published

on

പാലക്കാട്: പ്ലാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നഗരമദ്ധ്യത്തിലുള്ള മാതാ കോവിൽ പള്ളിക്ക് മുൻവശത്തെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിച്ച നിലയിൽ ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.
തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.
രണ്ടുദിവസമായി പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. ശരീരഭാഗങ്ങളുടെ കാലപ്പഴക്കം, ഡിഎൻഎ ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനുള്ള ശാസ്‌ത്രീയ പരിശോധനകൾ ഉടൻ നടക്കും.
Continue Reading

crime

സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന്‍ അറസ്റ്റില്‍

ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..

Published

on

ഷൊര്‍ണ്ണൂര്‍: സൗദിയില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ 27കാരനായ ആദര്‍ശിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്‍ തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്‍ മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്‍ നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്.

ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്‍ കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിലും ആദര്‍ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്‍ പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading

Trending