crime
താമരശ്ശേരി പുനൂരില്‍ ഭാര്യയുടെ കൈകാലുകള്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബഹാവുദ്ദീന്‍ അല്‍ത്താഫെന്ന് പോലീസ് പറഞ്ഞു.

തൃശ്ശൂര്‍: ഭാര്യയുടെ കൈകാലുകള്‍ തല്ലിയൊടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കണിമംഗലം സ്വദേശി ബഹാവുദ്ദീന്‍ അല്‍ത്താഫിനെയാണ് കോഴിക്കോട് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബഹാവുദ്ദീന്‍ അല്‍ത്താഫെന്ന് പോലീസ് പറഞ്ഞു.
ഭാര്യയ്‌ക്കൊപ്പം താമരശ്ശേരിയില്‍ വാടക വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. പരിക്കേറ്റ ഭാര്യ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് പത്തൊന്‍പതുകാരിയായ ഭാര്യയെ പ്രതി ക്രൂരമായി മര്‍ദ്ദിച്ചത്.
തടഞ്ഞുവച്ച് മാരകായുധം ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് പൊലീസ് കേസെടുത്തത്. താമരശ്ശേരി കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേസമയം ഭാര്യയെ ക്രൂരമായി ബഹാവുദ്ദീന്‍ മര്‍ദ്ദിച്ചുവെന്ന് ഭാര്യയുടെ സഹോദരി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ബഹാവുദ്ദീന്‍ ഭാര്യയുടെ മുടി മുറിച്ചുമാറ്റുകയും ചെയ്തു. കൈ കാലുകള്‍ തല്ലിയൊടിച്ചപ്പോള്‍ രണ്ടു മാസം ഗര്‍ഭിണിയായതിനാല്‍ എക്‌സറെ എടുക്കാന്‍ സാധിച്ചില്ല. മര്‍ദ്ദിക്കുന്ന സമയത്ത് ഭര്‍ത്താവിന്റെ സഹോദരി അടുത്തുണ്ടായിട്ടും തടഞ്ഞില്ലെന്നും ഭാര്യയുടെ സഹോദരി ആരോപിച്ചു.
crime
ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല, കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ
ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്

crime
കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം
ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക

ഇടുക്കി: ഇടുക്കി അടിമാലിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക. വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അടിമാലി സ്വദേശി ഉഷ സന്തോഷിനെയാണ് കെട്ടിയിട്ട ശേഷം പണം കവർന്നത്.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയിരുന്നു കേസിനാസ്പദമായ സംഭവം. കാന്‍സര്‍ രോഗിയായ അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്‌സിലുണ്ടായിരുന്ന 16500 രൂപ കവര്‍ന്നത്. അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
crime
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ
45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്

തിരുവനന്തപുരം ∙ ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയും സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ ആണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് കുടുങ്ങിയത്. ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നു പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പരിശോധനയിൽ മുൻപ് വിവാഹം രേഖകൾ കണ്ടെത്തിയിരുന്നു.
വിവാഹത്തിനു മുന്നോടിയായി രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയ സമയത്ത് നടത്തിയ പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ അടക്കം കണ്ടെടുത്തു. വിവാഹപ്പരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29ന് ആണ് ആദ്യം കോൾ വന്നത്. യുവതിയുടെ അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോൺ നമ്പർ യുവാവിന് കൈമാറി. തുടർന്ന് ഇവർ പരസ്പരം സംസാരിച്ചു. ഇക്കഴിഞ്ഞ 4ന് കോട്ടയത്ത് മാളിൽ ഇരുവരും പരസ്പരം കണ്ടു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്കു താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.
-
india3 days ago
തെലങ്കാനയിലെ കെമിക്കല്‍ പ്ലാന്റിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മരണം 34 ആയി
-
kerala2 days ago
‘ഹേമചന്ദ്രനെ കൊന്നതല്ല, ആത്മഹത്യയായിരുന്നു, ശേഷം കുഴിച്ചിട്ടു: സൗദിയില്‍ നിന്നും ഫേസ്ബുക്ക് വിഡിയോയുമായി മുഖ്യപ്രതി
-
kerala3 days ago
വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
-
india3 days ago
തെലങ്കാന കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണം 44 ആയി
-
kerala3 days ago
നാളെ മുതല്‍ വീണ്ടും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
-
india3 days ago
വീരപ്പന് തമിഴ്നാട് സർക്കാർ സ്മാരകം നിർമിക്കണം; ആവശ്യവുമായി ഭാര്യ
-
News2 days ago
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം