kerala
ട്രെയിനിലെ വിദ്വേഷക്കൊല; പ്രതി ചേതന്‍ സിങ്ങിനെ ആര്‍.പിഫ് പിരിച്ചുവിട്ടു
ഇയാള്‍ നേരത്തെയും മൂന്നുതവണ ഗുരുതര അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജയ്പൂര്‍- മുംബൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ എഎസ്‌ഐയെയും മൂന്നു മുസ്ലീം യാത്രക്കാരെയും വെടിവെച്ച് കൊലപ്പെടുത്തിയ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ്ങിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഇയാള്‍ നേരത്തെയും മൂന്നുതവണ ഗുരുതര അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജൂലൈ 31നാണ് ചേതന്‍സിംഗ് തന്റെ മേല്‍ ഉദ്യോഗസ്ഥനായ എഎസ്‌ഐ ടിക്കറാം മീണയയേും 3 മുസ്ലിം യാത്രക്കാരെയും വെടിവെച്ച് കൊലപ്പെടുത്തിയത്.
kerala
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ലെന്നാണ് ഇന്നും മെഡിക്കല്‍ ബുളളറ്റിനിലെ അറിയിപ്പ്.

ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ലെന്നാണ് ഇന്നും മെഡിക്കല്‍ ബുളളറ്റിനിലെ അറിയിപ്പ്. വൃക്കകളുടെ പ്രവര്‍ത്തനവും രക്ത സമ്മര്‍ദ്ദവും സാധാരണ നിലയിലായിട്ടില്ല.
ജൂണ്‍ 23നാണ് വി.എസിനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്.
kerala
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം
വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന വ്യവസ്ഥയോടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന വ്യവസ്ഥയോടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.
മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്‌റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാനസികവും ശാരീരികവുമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ തെളിവുകള്‍ സുകാന്തിനെതിരെ പൊലീസ് കണ്ടെത്തിയിരുന്നു. യുവതി ആത്മഹത്യ ചെയ്ത ശേഷം രണ്ടുമാസത്തോളം ഒളിവിലായിരുന്ന സുകാന്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതി സുകാന്ത് വിവാഹ വാഗ്ദാനം നല്‍കി ഐബി ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
kerala
വയനാട് ചീരാലില്‍ വീണ്ടും പുലിയിറങ്ങി
രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.

വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാലില്‍ വീണ്ടും പുലിയിറങ്ങി. കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്തു നായയെ പുലി ആക്രമിച്ച് പകുതി ഭക്ഷിച്ച നിലയില്‍ വീടിനു സമീപത്തെ കൃഷിയിടത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഏറെ നാളായി ചീരാല്‍ മേഖലയില്‍ പുലിയുടെ ശല്യം രൂക്ഷമാണ്. രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.
-
kerala3 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala3 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
kerala3 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന്: സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍
-
kerala3 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala3 days ago
ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്നതില്‍ സര്‍ക്കാരിനും രാജ്ഭവനും പങ്കുണ്ട്; കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം; വി.ഡി. സതീശന്