kerala
റേഷന്‍ കടകള്‍ക്ക് മൂന്ന് ദിവസം ഓണം അവധി
27ന് ഞായറാഴ്ചയും ഉത്രാടദിനമായ 28 തിങ്കളാഴ്ചയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും

സംസ്ഥാനത്തെ റേഷന്‍ കടകള്‍ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല. തിരുവോണ ദിനമായ 29 (ചൊവ്വാഴ്ച) മുതല്‍ 31 (വ്യാഴാഴ്ച) വരെ തുടര്‍ച്ചയായ മൂന്ന് ദിവസം റേഷന്‍ കടകള്‍ക്ക് അവധി നല്കി. ഭക്ഷ്യപൊതുവിതരണ കമ്മീഷന് ഇതുസംബന്ധിച്ച ഉത്തരവിറക്കി. 27ന് ഞായറാഴ്ചയും ഉത്രാടദിനമായ 28 തിങ്കളാഴ്ചയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.
kerala
പത്തനംതിട്ട പാറമടപകടം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും

പത്തനംതിട്ട കോന്നിയില്‍ പാറമടയിലുണ്ടായ അപകടത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. വീണ്ടും പാറ ഇടിഞ്ഞതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു. രണ്ട് അതിഥി തൊഴിലാളികളായിരുന്നു അപകടത്തില്‍പ്പെട്ടത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ അന്വേഷണത്തിന് തൊഴില്‍മന്ത്രിയുടെ നിര്‍ദേശം നല്കി. മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. രാവിലെ ഏഴിന് തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന് അറിയിച്ചു. ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേവ പ്രധാന് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പാറ കഷണങ്ങള്‍ക്കിടയില്‍ നിന്നുംഒരാളുടെ മൃതദേഹം ഫയര്‍ഫോഴ്സ് പുറത്തെടുത്തു. മൃതദേഹം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
kerala
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്കി.

ലഹരിക്കെതിരെ സൂംബ ഡാന്‍സ് എന്ന ആശയത്തെ എതിര്‍ത്ത അധ്യാപകനെ സസ്പെന്റ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. അധ്യാപകന് പറയാനുള്ളത് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ നടപടിയെടുത്തതാണ് ചോദ്യം ചെയ്യപ്പെട്ടത്.
ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
kerala
ലഹരി ഒഴുക്കി സര്‍ക്കാര്‍; 9 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 825 പുതിയ ബാറുകള്‍
നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്.

ഒമ്പതുവര്‍ഷംകൊണ്ട് കേരളത്തിലെ ബാറുകള്‍ 29ല്‍നിന്ന് 854ലേക്ക്. 9 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ 825 പുതിയ ബാറുകളാണ് അനുവദിക്കപ്പെട്ടത്. നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്. 35 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീസ്. ഏറ്റവുമധികം ലൈസന്‍സ് ഫീസ് ലഭിച്ചത് എറണാകുളത്തുനിന്നാണ്. കാസര്‍കോടാണ് ഏറ്റവും കുറവ്.
കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം എക്സൈസ് കമീഷണറേറ്റില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
-
kerala2 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം
-
kerala2 days ago
പൊട്ടിപ്പൊളിഞ്ഞ റൂമുകള്‍; അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍; കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍
-
Cricket2 days ago
കേരള ക്രിക്കറ്റ് ലീഗ്: 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
-
kerala2 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
kerala2 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala2 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
crime2 days ago
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ
-
kerala2 days ago
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്