Connect with us

kerala

പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ കേസ്: സ്‌റ്റേഷനില്‍ ഷാജന്‍ സ്‌കറിയ ഹാജരായി

Published

on

പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി യൂട്യൂബ് വഴി പ്രചരിപ്പിച്ചെന്ന കേസില്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയ ഹാജരായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനിലാണ് ഹാജരായത്.ആലുവ പൊലീസും സ്‌റ്റേഷനിലെത്തി.

വയര്‍ലസ് ചോര്‍ത്തലുമായി ബന്ധപ്പെട്ട് ആലുവ പോലീസും കേസെടുത്തിരുന്നു. പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പി.വി അന്‍വറാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി അന്‍വര്‍ പ്രധാനമന്ത്രിക്കും ഇമെയില്‍ വഴി പരാതി നല്‍കിയിരുന്നു. ചോര്‍ത്താന്‍ ഷാജന്‍ മഹാരാഷ്ട്രയിലെ സംവിധാനങ്ങള്‍ ഉപയോഗിച്ചെന്നാണ് അന്‍വറിന്റെ ആരോപണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാനയി ലേക്ക് വാഹനം മറിഞ്ഞ് റിട്ട അധ്യാപിക മരിച്ചു; നടന്‍ മാകത്യുവി ന്റെ മാതാപിതാക്കള്‍ക്കടക്കം പരിക്ക്

മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്

Published

on

എറണാകുളം: ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട അധ്യാപിക മരിച്ചു. മാമല തുരുത്തിലെ ബീന (60) മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒരു മണി യോടെയാണ് അപകടം.

പരുക്കേറ്റ ഭര്‍ത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസന്‍ എന്നിവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചു. നടന്‍ മാത്യു (തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)വിന്റെ മാതാപിതാക്കളാണ് ബീജുവും സൂസനും. മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. ഒരു മരണാന്തരച്ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു സംഘം.

Continue Reading

kerala

സിനിമയില്‍ അഭിനയിക്കാന്‍ പോകുവാണെന്ന് കുറിപ്പെഴുതിവച്ച് 14കാരന്‍ വീടുവിട്ടിറങ്ങി

ഇന്നലെ രാവിലെ ആറരക്ക് ട്യൂഷന്‍ സെന്ററിലേക്ക് പോയ ആദിത്യനെ കാണാതാവുകയായിരുന്നു

Published

on

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ കുറിപ്പെഴുതിവെച്ച് 14 കാരന്‍ വീടുവിട്ടിറങ്ങി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് ഇന്നലെ മുതല്‍ കാണാതായത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചുവര്‍ഷം കഴിഞ്ഞ് ടിവിയില്‍ കാണാമെന്നുമെഴുതിയ കുറിപ്പ് കണ്ടെത്തി.

ഇന്നലെ രാവിലെ ആറരക്ക് ട്യൂഷന്‍ സെന്ററിലേക്ക് പോയ ആദിത്യനെ കാണാതാവുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്താതായതോടെയാണ് തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്നും തിരക്കഥ എഴുതാന്‍ താല്‍പര്യമുണ്ടെന്നും കാണിച്ചുള്ള കുറിപ്പ് കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

കനിവ് 2024: ദുബായ് കെഎംസിസിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലേക്കുള്ള ധനസഹായം വിതരണം നടത്തി

Published

on

ദുബായ് കെ എം സി സി തൃശൂർ ജില്ലാ കമ്മിറ്റിയുടെ കനിവ് 2024 പദ്ധതിയുടെ ഭാഗമായുള്ള കിടപ്പ് രോഗികൾക്കുള്ള ധനസഹായ വിതരണം കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി സലാം മാമ്പ്ര നിർവ്വഹിച്ചു.

മാള ലീഗ് ഹൗസിൽ നടന്ന ചടങ്ങിന് മണ്ഡലം പ്രസിഡൻ്റ് നൗഷാദ് വാളൂർ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പി ഐ നിസാർ സ്വാഗതം പറഞ്ഞു വി കെ സെയ്ത് മുഹമ്മദ്, എം കെ ഇബ്രാഹിം ഹാജി, എ എ അഷറഫ് പുത്തൻ ചിറ,അഷറഫ് മാള, എൻ എസ് ഷൗക്കത്ത്, നസീബ മാരേക്കാട്, റഫീക്ക് കളത്തിൽ, എം എസ് അബ്ദുൾ ഗഫാർ, റാഫി അയ്യാരിൽ, നസീർ നമ്പൂരി മഠം,അലിയാർ കടലായി, അബ്ദുറഹ്മാൻ മാള, അഷ്റഫ് മാമ്പ്ര തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു ചടങ്ങിൽ ദുബായ് കെ എം സി സി സെക്രട്ടറി സലാം മാബ്രക്ക് യോഗം ആദരവ് നൽകി.

Continue Reading

Trending