Connect with us

kerala

സി. പി.എം സെക്രട്ടറി എം. വി ഗോവിന്ദന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ പുലർന്നിരിക്കുകയാണെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ

സർക്കാരിന്റെ ദുർഭരണത്തിനും അഴിമതിക്കും ജനങ്ങൾ നൽകിയ തിരിച്ചടിയാണ് ഈ ഉജ്വല വിജയം. തനിക്കും മകൾക്കുമെതിരെ ഉയർന്ന ആരോപണങ്ങളോട് മുഖം തിരിക്കുകയും ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുള്ള താക്കീതാണ് സി. പി. എമ്മിന്റെ ദയനീയ പരാജയമെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

Published

on

കേരള സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാണ് പുതുപ്പള്ളിയിലുണ്ടാവുക എന്നാണ് സി. പി.എം സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞിട്ടുള്ളത്. അത് അക്ഷരാർത്ഥത്തിൽ പുലർന്നിരിക്കുകയാണെന്ന് ഡോ.എം.കെ. മുനീർ എം.എൽ.എ   പറഞ്ഞു.സർക്കാരിന്റെ ദുർഭരണത്തിനും അഴിമതിക്കും ജനങ്ങൾ നൽകിയ തിരിച്ചടിയാണ് ഈ ഉജ്വല വിജയം. തനിക്കും മകൾക്കുമെതിരെ ഉയർന്ന ആരോപണങ്ങളോട് മുഖം തിരിക്കുകയും ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുള്ള താക്കീതാണ് സി. പി. എമ്മിന്റെ ദയനീയ പരാജയമെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

കേരള സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാണ് പുതുപ്പള്ളിയിലുണ്ടാവുക എന്നാണ് സി. പി.എം സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ പുലർന്നിരിക്കുകയാണ്. റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ശ്രീ ചാണ്ടി ഉമ്മൻ വിജയിച്ചിരിക്കുന്നത്. സർക്കാരിന്റെ ദുർഭരണത്തിനും അഴിമതിക്കും ജനങ്ങൾ നൽകിയ തിരിച്ചടിയാണ് ഈ ഉജ്വല വിജയം. തനിക്കും മകൾക്കുമെതിരെ ഉയർന്ന ആരോപണങ്ങളോട് മുഖം തിരിക്കുകയും ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുള്ള താക്കീതാണ് സി. പി. എമ്മിന്റെ ദയനീയ പരാജയം.
ജനങ്ങളെ മതം കൊണ്ട് വേർതിരിക്കുകയും മണിപ്പൂരിലടക്കം നിരവധി ജനങ്ങളെ കൊലക്ക് കൊടുക്കുകയും ചെയ്ത ബിജെപിക്കും കണക്കിന് കൊടുത്തിട്ടുണ്ട് പുതുപ്പള്ളിയിലെ പ്രബുദ്ധ ജനത എന്നത് ഈ വിജയത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.
ശ്രീ ഉമ്മൻ ചാണ്ടിയുടെ നിസ്വാർത്ഥ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള അർഹിച്ച അന്ത്യോപചാരമാണ് ചാണ്ടി ഉമ്മന്റെ വിജയം.

അഭിനന്ദനങ്ങൾ ചാണ്ടി ഉമ്മൻ.

kerala

ആരോഗ്യ പ്രശ്‌നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

ദോഹയിലെ പരിപാടി മാറ്റിവെച്ചു

Published

on

കോഴിക്കോട്: റാപ്പര്‍ വേടനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.

നവംബര്‍ 28ന് ദോഹയില്‍ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബര്‍ 12നേക്കാണ് നിലവില്‍ പരിപാടി മാറ്റിവെച്ചിരിക്കുന്നത്.

Continue Reading

kerala

പത്തനംതിട്ടയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടി മരിച്ചു

കരുമാന്‍തോട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.

Published

on

പത്തനംതിട്ട: സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. പത്തനംതിട്ട കരുമാന്‍തോട് തൂമ്പാക്കുളത്ത് വെച്ചാണ് അപകടം. കരുമാന്‍തോട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.

കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്‍ വിട്ടശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടസമയം ഓട്ടോയില്‍ അഞ്ച് കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. കരുമാന്‍തോട് ശ്രീനാരയണ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപടത്തില്‍ പ്പെട്ടത്. റോഡില്‍ കിടന്ന പാമ്പിനെ മറികടക്കാന്‍ ഓട്ടോ വെട്ടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി

മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും വിജിലന്‍സ് കോടതി തള്ളി.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി. മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും വിജിലന്‍സ് കോടതി തള്ളി.

2019-ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കുന്നതരത്തില്‍ രണ്ടാംപ്രതി മുരാരി ബാബു കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ചെമ്പ് പാളികളാണെന്നും രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും കണ്ടിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കിയിരുന്നു.

ചെമ്പുപാളിയിലാണ് സ്വര്‍ണം പൂശിയതെന്നും എന്നാല്‍ കാലപ്പഴക്കം വന്ന് പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞെന്നും അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയതെന്നും മുരാരി ബാബു മൊഴി നല്‍കി.

അതേസമയം സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് തനിക്കറിയില്ലെന്നുമാണ് മുരാരി ബാബുവിന്റെ മൊഴി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു മുരാരി ബാബു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അതേസമയം, സ്വര്‍ണപ്പാളികള്‍ ഔദ്യോഗിക രേഖയില്‍ ചെമ്പെന്ന് എഴുതിയത് മനഃപൂര്‍വമെന്നാണ് എസ്ഐടി കണ്ടെത്തിയത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തി. ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നെന്നും തട്ടിപ്പിലൂടെ ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

Trending