Culture
വംശീയ അധിക്ഷേപം നടത്തിയ പൈലറ്റിനെതിരെ പ്രധാനമന്ത്രിയോട് നടപടി ആവശ്യപ്പെട്ട് ഹര്‍ഭജന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ ജെറ്റ് എയര്‍വേസ് പൈലറ്റിനെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് ഹര്ഭജന് സിങിന്റെ ട്വീറ്റ്. ബെര്‍ണ്ട് ഹോസ്സ്ലിന് എന്ന പൈലറ്റാണ് ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയത്. സംഭവത്തിന് സാക്ഷിയായിരുന്നെന്നും അവകാശ വാദമുന്നയിക്കുന്നില്ലെങ്കിലും പൈലറ്റിനെതിരെ കര്‍ശന നടപടി തന്നെ വേണമെന്നാണ് ഇന്ത്യന്‍ താരം ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യന്‍ സ്പിന്നര്‍ അറിയിച്ചു.
ഏപ്രില്‍ മൂന്നിലെ ചണ്ഡിഗഡ്-മുംബൈ ജെറ്റ് എയര്വേസസിലാണ് വിവാദമായ സംഭവം നടക്കുന്നത്. വീല്‍ ചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന സുഹൃത്തിനോടൊപ്പം സഞ്ചരിക്കവെയാണ് ആ ദുരനുഭവം നേരിട്ടതെന്ന് സഹയാത്രികയായ പൂജ ഗുജ്റാള്‍ വെളിപ്പെടുത്തുന്നു. വിമാനം മുംബൈയിലെത്തിയപ്പോഴും ഭിന്നശേഷിക്കാരനായ സുഹൃത്തിന്റെ വീല്‍ചെയര്‍ സീറ്റിനടുത്തെത്തിയിരുന്നില്ല. ഇതോടെയാണ് ഫ്ളൈറ്റ് വൈകുന്നതില്‍ ക്ഷുഭിതനായി പൈലറ്റ് രംഗത്തെത്തുന്നതും കയര്‍ത്ത സംസാരിക്കുന്നതും. സംഭവം വിശദീകരിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പൂജ ഗുജ്റാള്‍ പറയുന്നു: ”ശരിക്കും ഭ്രാന്ത് പിടിച്ചവനെപ്പോലെയാണ് അയാള്‍ പെരുമാറിയത്. എന്റെ കൈ പിടിച്ചുലച്ച് പുറത്ത് പോകാന്‍ അട്ടഹസിക്കുകയായിരുന്നു”. എന്നെ തൊടരുതെന്ന് പറഞ്ഞ് ഞാനും ക്ഷുഭിതയായി. അപ്പോഴായിരുന്നു ‘യു ബ്ലഡി ഇന്ത്യന്‍’ എന്ന് അയാള്‍ അട്ടഹസിച്ചത്. രംഗം വഷളാവുന്നത് കണ്ട് ഇടപെട്ട തന്റെ സുഹൃത്തിനെയും അയാള്‍ വെറുതെ വിട്ടില്ലെന്ന മാത്രമല്ല ഭിന്നശേഷിക്കാരനെന്ന പരിഗണന പോലുമില്ലാതെ അധിക്ഷേപിച്ചെന്നും പൂജ വിവരിക്കുന്നു.
തുടര്‍ന്ന് വിമാനത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് മാപ്പ് പറഞ്ഞെങ്കിലും പൈലറ്റ്് അധിക്ഷേപം തുടരുകയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവം വിവാദമായതോടെ ജെറ്റ് എയര്‍വേസ് മാപ്പുമായി രംഗത്തെത്തുകയും ത്വരിത അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്‍ഡിടിവിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
അതേസമയം, ഏപ്രില്‍ 5ന് തന്നെ ഇതിനെതിരായ പരാതി നല്‍കിയിരുന്നെങ്കിലും കേസ് ഫയലില്‍ സ്വീകരിക്കാന്‍ പൊലീസ് തയാറായില്ലെന്ന് പൂജ ഗുജ്റാള്‍ ആരോപിക്കുന്നു.
എയര്‍ലൈന്‍സിലെ വിദേശ പൈലറ്റുമാരുടെ വംശീയ നിലപാടിനെ സംബന്ധിച്ച ഉത്കണ്ഠകള്‍ ഉയരുന്നതിനിടെ ഇന്ത്യന്‍ പൈലറ്റുമാരുടെ സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഹര്ഭജന് സിങിന്റെ ട്വീറ്റുകള്‍ വന്നത്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന് ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
ഗസ്സയിലെ വെടിനിര്‍ത്തല്‍; യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala3 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു
-
india3 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
GULF2 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ