Connect with us

india

ജി20 ഉച്ചകോടിയിൽ ഇന്ത്യയില്ല, ‘ഭാരത്’ മാത്രം

രാജ്യത്തിന്റെ പേര് പൂര്‍ണമായും ഭാരത് എന്ന് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുകയാണെന്ന് ചര്‍ച്ചകളും വിമര്‍ശനവും സജീവമാകുന്നതിനിടെയാണ് നെയിംബോര്‍ഡിലെ പേരുമാറ്റം

Published

on

ഡല്‍ഹിയില്‍ ആരംഭിച്ച ജി20 ഉച്ചക്കോടിയിലും ‘ഇന്ത്യ’ക്ക് പകരം രേഖപ്പെടുത്തിയത് ‘ഭാരത്’. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിലാണ് ഭാരതത്തിന്റെ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഭാരതത്തിന്റെ രാഷ്ട്രതലവന്‍ എന്നാണ് മോദിയെ ബോര്‍ഡില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നേരത്തെ ജി20 ഉച്ചക്കോടിക്ക് മുമ്പ് പ്രസിഡന്റ് ദ്രൗപതി മുര്‍മ്മുവിന്റെ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിലും ഭാരത് പ്രത്യക്ഷപ്പെട്ടിരുന്നു. ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നായിരുന്നു മുര്‍മ്മുവിനെ വിശേഷിപ്പിച്ചിരുന്നത്. ഇതിനിടെയാണ് ജി20 ഉച്ചകോടി വേദിയിലും ഭാരത് പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്.

രാജ്യത്തിന്റെ പേര് പൂര്‍ണമായും ഭാരത് എന്ന് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുകയാണെന്ന് ചര്‍ച്ചകളും വിമര്‍ശനവും സജീവമാകുന്നതിനിടെയാണ് നെയിംബോര്‍ഡിലെ പേരുമാറ്റം. 2022 വരെ ജി20 ഉച്ചകോടിയില്‍ ഇന്ത്യ എന്നാണ് രാജ്യത്തിന്റെ പേര് രേഖപ്പെടുത്തിയിരുന്നത്.

സെപ്തംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചേക്കുമെന്നും വിവരമുണ്ട്. അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാണ് ‘ഇന്ത്യ’ എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. നേരത്തെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ‘ഇന്ത്യ’ എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

 

india

ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി ദുരുദ്ദേശത്തോടെയെന്ന് കോണ്‍ഗ്രസ്‌

Published

on

പാട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് കോണ്‍ഗ്രസ്. ഇന്നലെ ബീഹാറിലെ സമസ്തിപൂരില്‍ വച്ചാണ് പരിശോധന നടത്തിയതെന്നും നടപടി നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

നിരവധി എന്‍ഡിഎ നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ നേതാക്കളുടെ വാഹനത്തില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് റാത്തോര്‍ ആരോപിച്ചു.

Continue Reading

india

നാലാം ഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം; 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ

Published

on

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലെ 11ഉം ബംഗാൾ മധ്യപ്രദേശ് എന്നിവടങ്ങളിൽ 8 മണ്ഡലങ്ങളിലും ബിഹാറിൽ അഞ്ചും ഒഡീഷയിലെയും ജാർഖണ്ഡിലെയും നാല് മണ്ഡലങ്ങളും ജമ്മുകാശ്മീർ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും.

 

Continue Reading

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

Trending