Connect with us

kerala

‘മുഖ്യമന്ത്രി പദവിയില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ താഴെയിറക്കുകയെന്ന ലക്ഷ്യത്തിനൊപ്പം വ്യക്തിപരമായി അദ്ദേഹത്തെ തേജോവധം ചെയ്തു- ചാണ്ടി ഉമ്മന്‍

ഒരു കെട്ടുകഥയെടുത്ത് രാവിലേയും രാത്രിയും വാര്‍ത്തയാക്കി ലോകം മുഴുവന്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നു

Published

on

സോളാര്‍ കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് നേരത്തെ വിശ്വസിച്ചിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഒരു കെട്ടുകഥയെടുത്ത് രാവിലേയും രാത്രിയും വാര്‍ത്തയാക്കി ലോകം മുഴുവന്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നു. അതില്‍ ഗൂഢാലോചനയില്ലെങ്കില്‍ പിന്നെ എന്താണ് നടന്നതെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. കേസില്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടിനോടായിരുന്നു ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്.

‘മുഖ്യമന്ത്രി പദവിയില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ താഴെയിറക്കുകയെന്ന ലക്ഷ്യത്തിനൊപ്പം വ്യക്തിപരമായി അദ്ദേഹത്തെ തേജോവധം ചെയ്യുക കൂടിയായിരുന്നു. കോണ്‍ഗ്രസിലെ ഒരു നേതാവിനും ഇതില്‍ പങ്കില്ല. ചില അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്ന് പറഞ്ഞ് രണ്ടിനേയും കൂട്ടികുഴക്കുന്നത് ശരിയല്ല. അഭിപ്രായ വ്യത്യാസങ്ങള്‍ എന്നും പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ വലിച്ചിഴക്കരുത്. അപ്പ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിരുന്നത് ഈ നേതാക്കളുടെ പിന്തുണയോടെയല്ലേ. സഭയില്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടി ഇതൊക്കെ പറയാം. എന്നാല്‍ പിടിച്ചുനില്‍ക്കാന്‍ ആവില്ല.’ ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോര്‍ട്ടില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് എത്രനാള്‍ ഇത് ഇങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കും എന്നായിരുന്നു ചാണ്ടി ഉമ്മന്റെ മറുചോദ്യം. ‘സര്‍ക്കാരിന്റേയും ജനങ്ങളുടേയും പൈസ അല്ലേ. ഇനി ഒരിക്കലും ആവര്‍ത്തിക്കരുതെന്ന ആഗ്രഹം എനിക്കുണ്ട്. പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിച്ചിട്ടേ എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഒന്നുമില്ലാത്ത ഒരു കേസിന്റെ പുറത്ത് എത്രരൂപയാണ് ചെലവഴിച്ചിരിക്കുന്നത്. പാവപ്പെട്ടവന്‍ കഷ്ടപ്പെട്ടപണമല്ലേ.’ ചാണ്ടി ഉമ്മന്‍ പറഞ്ഞു. മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

പവന് 120 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 120 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന് ഇന്ന് 73,240 രൂപയാണ് വില. ട്രംപിന്റെ താരിഫ് നയങ്ങളിലെ അനശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില കുതിച്ചുയരുന്നത്.

ഇന്ന് ഗ്രാമിന് 15 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 9155 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം സ്വര്‍ണവില 1240 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 72160 രൂപയായിരുന്നു വില.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Continue Reading

kerala

എറണാകുളം ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് തീപിടിച്ചു

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്.

Published

on

എറണാകുളം ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് തീപിടിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉപയോഗിച്ച ഫര്‍ണിച്ചറുകള്‍ വില്‍ക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. സമീപത്ത് മൂന്നോളം പെട്രോള്‍ പമ്പുകളുണ്ടായിരുന്നത് ആശങ്കയിലാക്കുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന താമസക്കാരെ ഒഴിപ്പിച്ച ശേഷം ഫയര്‍ഫോഴ്‌സ് തീ മറ്റൊരിടത്തേയ്ക്ക് പടരുന്നത് നിയന്ത്രിക്കുകയായിരുന്നു.

Continue Reading

india

വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം: അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളത്തിലും നടപ്പിലാക്കാനാണ് നീക്കം.

Published

on

വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നടപടികള്‍ ഉടന്‍ ആരംഭിക്കും. കേരളത്തിലും നടപ്പിലാക്കാനാണ് നീക്കം.

പരിഷ്‌കരിച്ച വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ അടുത്ത പരിഷ്‌കരണത്തില്‍ അധിക രേഖകള്‍ നല്‍കി യോഗ്യത തെളിയിക്കണം.

ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ ചില അഭയാര്‍ഥികളുണ്ടെന്നും അവരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരികിക്കെ, അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 2026ലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ മാസം 28നാണ് കേസ് സുപ്രിംകോടതിയുടെ പരിഗണനയില്‍ വരുന്നത്.

Continue Reading

Trending