crime
വനിത കോണ്‍സ്റ്റബിളിനെ ആക്രമിച്ച പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; രണ്ടുപേര്‍ അറസ്റ്റില്‍
കഴിഞ്ഞ മാസം അയോധ്യ സ്റ്റേഷനിലെ സരയു എക്‌സ്പ്രസില്‍ വച്ച് പൊലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതിയായ അനീഷാണ് വെള്ളിയാഴ്ച അയോധ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

ട്രെയിനില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം അയോധ്യ സ്റ്റേഷനിലെ സരയു എക്‌സ്പ്രസില്‍ വച്ച് പൊലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതിയായ അനീഷാണ് വെള്ളിയാഴ്ച അയോധ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് പൊലീസിന്റെയും ലഖ്‌നൗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെയും സംയുക്ത സംഘമാണ് ഇനായത്ത് നഗറില്‍ നടന്ന ഓപറേഷന് നേതൃത്വം നല്‍കിയത്.
ഏറ്റുമുട്ടലിനിടെ വെടിയേറ്റു ചികിത്സയില്‍ കഴിയുന്ന 2 പേരില്‍ ഒരാളായ ആസാദ് ഖാനും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കലന്ദര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ രത്തന്‍ ശര്‍മ്മയ്ക്കും ഏറ്റുമുട്ടലില്‍ പരുക്കേറ്റിട്ടുണ്ട്.
ഓഗസ്റ്റ് 30നാണ് സരയു എക്‌സ്പ്രസിന്റെ കമ്പാര്‍ട്ട്‌മെന്റില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ രക്തത്തില്‍ കുളിച്ച്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍, മുഖത്തും തലയോട്ടിയിലും സാരമായ പരുക്കുണ്ടായിരുന്നു. ട്രെയ്‌നിലെ സീറ്റിനെ ചൊല്ലി പ്രതികളുമായുണ്ടായ തര്‍ക്കത്തിനൊടുവിലായിരുന്നു ആക്രമണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ട്രെയ്‌നിലെ മുകളിലെ ബെര്‍ത്തില്‍ ഇരിക്കുമ്പോള്‍ മങ്കാപൂര്‍ സ്റ്റേഷനില്‍ വച്ചാണ് അക്രമികള്‍ ഇവരെ ആക്രമിക്കുന്നത്. ട്രെയ്ന്‍ അയോധ്യ സ്റ്റേഷനിലെത്തിയപ്പോള്‍ അക്രമികള്‍ കടന്നുകളഞ്ഞതായും പൊലീസ് അറിയിച്ചു. ഗുരുതര പരുക്കുകളോടെ ലഖ്നൗവിലെ കെജിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉദ്യോഗസ്ഥയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.
ആക്രമിക്കപ്പെട്ട ഉദ്യോഗസ്ഥയുടെ സഹോദരന്‍ രേഖാമൂലം നല്‍കിയ പരാതിയെത്തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ പിടികൂടാന്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് ലഭിച്ച വാട്‌സാപ്പ് സന്ദേശത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ നാലിന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകര്‍ വിഷയത്തില്‍ സ്വമേധയാ നടപടിയെടുത്തു. ജസ്റ്റിസ് ശ്രീവാസ്തവയും അദ്ദേഹവും അടങ്ങുന്ന ബെഞ്ച് രൂപീകരിക്കാനും കേന്ദ്രത്തിനും റെയില്‍വേ പൊലീസ് സേനയ്ക്കും (ആര്‍പിഎഫ്) നോട്ടീസ് നല്‍കാനും അദ്ദേഹം ഉത്തരവിട്ടു. കൃത്യനിര്‍വഹണത്തില്‍ പരാജപ്പെട്ടതിന് ബെഞ്ച് ആര്‍പിഎഫിനെ ശാസിക്കുകയും ചെയ്തിരുന്നു.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
crime
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.
അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.
crime
വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.
ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്