Connect with us

crime

വനിത കോണ്‍സ്റ്റബിളിനെ ആക്രമിച്ച പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; രണ്ടുപേര്‍ അറസ്റ്റില്‍

കഴിഞ്ഞ മാസം അയോധ്യ സ്റ്റേഷനിലെ സരയു എക്‌സ്പ്രസില്‍ വച്ച് പൊലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതിയായ അനീഷാണ് വെള്ളിയാഴ്ച അയോധ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

Published

on

ട്രെയിനില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം അയോധ്യ സ്റ്റേഷനിലെ സരയു എക്‌സ്പ്രസില്‍ വച്ച് പൊലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതിയായ അനീഷാണ് വെള്ളിയാഴ്ച അയോധ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് പൊലീസിന്റെയും ലഖ്‌നൗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെയും സംയുക്ത സംഘമാണ് ഇനായത്ത് നഗറില്‍ നടന്ന ഓപറേഷന് നേതൃത്വം നല്‍കിയത്.

ഏറ്റുമുട്ടലിനിടെ വെടിയേറ്റു ചികിത്സയില്‍ കഴിയുന്ന 2 പേരില്‍ ഒരാളായ ആസാദ് ഖാനും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കലന്ദര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ രത്തന്‍ ശര്‍മ്മയ്ക്കും ഏറ്റുമുട്ടലില്‍ പരുക്കേറ്റിട്ടുണ്ട്.

ഓഗസ്റ്റ് 30നാണ് സരയു എക്‌സ്പ്രസിന്റെ കമ്പാര്‍ട്ട്‌മെന്റില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ രക്തത്തില്‍ കുളിച്ച്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍, മുഖത്തും തലയോട്ടിയിലും സാരമായ പരുക്കുണ്ടായിരുന്നു. ട്രെയ്‌നിലെ സീറ്റിനെ ചൊല്ലി പ്രതികളുമായുണ്ടായ തര്‍ക്കത്തിനൊടുവിലായിരുന്നു ആക്രമണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ട്രെയ്‌നിലെ മുകളിലെ ബെര്‍ത്തില്‍ ഇരിക്കുമ്പോള്‍ മങ്കാപൂര്‍ സ്റ്റേഷനില്‍ വച്ചാണ് അക്രമികള്‍ ഇവരെ ആക്രമിക്കുന്നത്. ട്രെയ്ന്‍ അയോധ്യ സ്റ്റേഷനിലെത്തിയപ്പോള്‍ അക്രമികള്‍ കടന്നുകളഞ്ഞതായും പൊലീസ് അറിയിച്ചു. ഗുരുതര പരുക്കുകളോടെ ലഖ്നൗവിലെ കെജിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉദ്യോഗസ്ഥയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.

ആക്രമിക്കപ്പെട്ട ഉദ്യോഗസ്ഥയുടെ സഹോദരന്‍ രേഖാമൂലം നല്‍കിയ പരാതിയെത്തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ പിടികൂടാന്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് ലഭിച്ച വാട്‌സാപ്പ് സന്ദേശത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ നാലിന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകര്‍ വിഷയത്തില്‍ സ്വമേധയാ നടപടിയെടുത്തു. ജസ്റ്റിസ് ശ്രീവാസ്തവയും അദ്ദേഹവും അടങ്ങുന്ന ബെഞ്ച് രൂപീകരിക്കാനും കേന്ദ്രത്തിനും റെയില്‍വേ പൊലീസ് സേനയ്ക്കും (ആര്‍പിഎഫ്) നോട്ടീസ് നല്‍കാനും അദ്ദേഹം ഉത്തരവിട്ടു. കൃത്യനിര്‍വഹണത്തില്‍ പരാജപ്പെട്ടതിന് ബെഞ്ച് ആര്‍പിഎഫിനെ ശാസിക്കുകയും ചെയ്തിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കൊലക്കേസ് പ്രതി വിധി കേള്‍ക്കാതെ കോടതിയില്‍ നിന്ന് മുങ്ങി; മദ്യപിച്ച് ബോധം മറഞ്ഞ നിലയില്‍ വീട്ടില്‍ നിന്നും പിടിയില്‍

മംഗലപുരം സ്വദേശിയായ ബൈജുവാണ് വിധി പറയുന്ന ദിവസം കോടതിയിൽ ഹാജരാകാതിരുന്നത്.

Published

on

കൊലക്കേസ് പ്രതി വിധി പറയുന്ന ദിവസം മദ്യപിക്കാനായി മുങ്ങി. മംഗലപുരം സ്വദേശിയായ ബൈജുവാണ് വിധി പറയുന്ന ദിവസം കോടതിയിൽ ഹാജരാകാതിരുന്നത്. പ്രതി ഹാജരാക്കാത്തതിനെ തുടർന്ന് വഞ്ചിയൂർ കോടതി വാറണ്ട് പുറപ്പെടുവിച്ചു.

തുടർന്ന് അന്വേഷിച്ചെത്തിയ മംഗലപുരം പൊലീസാണ് പ്രതിയെ മദ്യപിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. വിധിക്ക് മുമ്പായി മദ്യപിക്കാൻ പോയതായിരുന്നുവെന്നും അതിനാലാണ് കോടതിയിലെത്താതിരുന്നതെന്നുമായിരുന്നു ബൈജുവിന്റെ മറുപടി. ബൈജുവിനെ നാളെ കോടതിയിൽ ഹാജരാക്കും.

Continue Reading

crime

സംസ്ഥാനത്ത് ഈ വ‍ര്‍ഷം സെപ്തംബ‍ര്‍ വരെ തട്ടിക്കൊണ്ടു പോയത് 115 കുട്ടികളെ; കൊല്ലപ്പെട്ടത് 18 കുട്ടികൾ

2016 മുതൽ 2022 വരെയുള്ള വര്‍ഷങ്ങളിലും കുട്ടികൾ കൊല്ലപ്പെട്ട സംഭവങ്ങൾ നിരവധിയാണ്

Published

on

കൊല്ലത്ത് ഏഴ് വയസുകാരി പെൺകുട്ടി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടു പോയ സംഭവം സംസ്ഥാനത്തെയാകെ ഞെട്ടിച്ചതാണ്. കുട്ടിക്കായി കൊല്ലം ജില്ലയ്ക്ക് അകത്തും പുറത്തും വ്യാപകമായി തെരച്ചിൽ നടന്നു. ഒടുവിൽ കൊല്ലം ആശ്രാമം മൈതാനത്താണ് ഉച്ചയ്ക്ക് ഒന്നരയോടെ അക്രമി സംഘം കുട്ടിയെ ഉപേക്ഷിച്ച് കടന്നത്. കുട്ടിക്കായി കേരളത്തിൽ പലയിടത്തും പ്രത്യേകിച്ച് കൊല്ലം ജില്ലയിലും വ്യാപക തിരച്ചിലാണ് നടന്നത്.

എന്നാൽ അബിഗേൽ സാറാ റെജി കേരളത്തിലെ ഈ വ‍ര്‍ഷത്തെ ആദ്യത്തെ തട്ടിക്കൊണ്ടു പോകൽ കേസല്ലെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എസ് സി ആർ ബി) കണക്കുകൾ പറയുന്നു. ഈ വ‍ര്‍ഷം സെപ്തംബ‍ര്‍ വരെ മാത്രം 115 കുട്ടികളെയാണ് സംസ്ഥാനത്ത് നിന്ന് കാണാതായത്.

എസ് സി ആ‍ര്‍ ബി കണക്കുകൾ പ്രകാരം 2016 ൽ സംസ്ഥാനത്ത് 157 കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്. 2017 ൽ 184 കുട്ടികളെയും 2018 ൽ 205 കുട്ടികളെയും 2019 ൽ 280 കുട്ടികളെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 2020 ൽ 200 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. 2021 ൽ 257 കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും കേസ് രജിസ്റ്റ‍ര്‍ ചെയ്തിരുന്നു. ഈ കണക്ക് പ്രകാരം 2022 ൽ 269 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. എന്നാൽ ഈ കേസുകളിൽ എന്ത് നടപടി സ്വീകരിച്ചുവെന്നും കുട്ടികളെയെല്ലാം വീണ്ടെടുത്തോ എന്നുമുള്ള വിവരം എസ്‌സിആര്‍ബി പുറത്തു വിട്ടിട്ടില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിക്കുന്ന സംഭവങ്ങളിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് മാത്രമാണ് എസ്‌സിആര്‍ബിയുടെ കണക്ക്.

സംസ്ഥാനത്ത് ഈ വര്‍ഷം സെപ്തംബര്‍ വരെ മാത്രം 18 കുട്ടികൾ കൊല്ലപ്പെട്ടതായും കണക്കുകളിൽ പറയുന്നുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യക്തമല്ല. 2016 മുതൽ 2022 വരെയുള്ള വര്‍ഷങ്ങളിലും കുട്ടികൾ കൊല്ലപ്പെട്ട സംഭവങ്ങൾ നിരവധിയാണ്. ഏറ്റവും കൂടുതൽ കുട്ടികൾ കൊല്ലപ്പെട്ടത് 2021 ലാണ്, 41. അതിന് മുൻപ് 2016 ൽ 33 കുട്ടികൾ കൊല്ലപ്പെട്ടു. 2020 ൽ 29 കുട്ടികളാണ് വധിക്കപ്പെട്ടത്. 2017 ലും 2018 ലും 28 വീതം കുട്ടികളും കൊല്ലപ്പെട്ടു. 2019 ൽ 25 കുട്ടികളാണ് കൊല ചെയ്യപ്പെട്ടതെന്നും എസ് സി ആര്‍ ബിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരമുള്ള വിവരങ്ങളാണിത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ വെബ്സൈറ്റിൽ ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Continue Reading

crime

‘വ്യാജ നമ്പര്‍ പ്ലേറ്റ്‌ ഉപയോഗിച്ചുള്ള തട്ടിപ്പ് പെരുകുന്നു’; ജാഗ്രത നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

കുറ്റം കൃത്യം ചെയ്യാന്‍ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറില്‍ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്

Published

on

കൊല്ലത്ത് നിന്നും കുട്ടിയെ തട്ടി കൊണ്ട് പോയ വാഹനം നിലമ്പൂര്‍ പരിധിയില്‍ ഉണ്ട് എന്ന വിവരം ലഭിച്ച സാഹര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തി.സിസിടിവി ദൃശ്യങ്ങളില്‍ കണ്ട, കുറ്റം കൃത്യം ചെയ്യാന്‍ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറില്‍ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്.

ഉടമസ്ഥരുടെ കൈവശം തന്നെ, പക്ഷേ അവര്‍ ആരും ഇത് അറിഞ്ഞിട്ട് പോലും ഇല്ല എന്നതാണ് വസ്തുത.അതൊരു വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ്..ഇതേ നമ്പര്‍ പ്ലേറ്റ് വെച്ച് ഇതേ പോലെ ഒരു കാര്‍ മറ്റെവിടെയോ ഓടുന്നുണ്ട് എന്ന് വ്യക്തം. ആ വാഹന നമ്പര്‍ ഉപയോഗിച്ചാണ് കുറ്റ കൃത്യം നടത്തിയത്.ഈ സാഹചര്യത്തില്‍ വാഹനഉടമകള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് ജാഗ്രത നിര്‍ദേശം പുറത്തിറക്കി

Continue Reading

Trending