Connect with us

kerala

അന്വേഷണ ഏജൻസികൾ വില്ലൻ വേഷം ഉപേക്ഷിച്ചേ മതിയാകൂ : ടി. വി.ഇബ്രാഹിം എം.എൽ.എ

സത്യം വിളിച്ചു പറയുന്ന രാഷ്‌ട്രീയ എതിരാളികളെയും എതിർ ശബ്ദത്തെയും ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളാണ്‌ കേന്ദ്ര, കേരള സർക്കാരിന്റെ ആയുധം അന്വേഷണ ഏജൻസികൾ അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത് കഴിഞ്ഞ കാലങ്ങളിൽ തിരഞ്ഞു പിടിക്കല്‍ സമീപനത്തിന്റെ ഭാഗമായി മാത്രം എടുക്കുന്ന കേസുകൾ പരിശോധന നടത്തിയാൽ ബോധ്യമാകുമെന്നും ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

Published

on

അന്വേഷണ ഏജൻസികൾ വില്ലൻ വേഷം ഉപേക്ഷിച്ചേ മതിയാകൂ എന്ന് ടി. വി.ഇബ്രാഹിം എം.എൽ.എ. സത്യം വിളിച്ചു പറയുന്ന രാഷ്‌ട്രീയ എതിരാളികളെയും എതിർ ശബ്ദത്തെയും ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളാണ്‌ കേന്ദ്ര, കേരള സർക്കാരിന്റെ ആയുധം അന്വേഷണ ഏജൻസികൾ അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത് കഴിഞ്ഞ കാലങ്ങളിൽ തിരഞ്ഞു പിടിക്കല്‍ സമീപനത്തിന്റെ ഭാഗമായി മാത്രം എടുക്കുന്ന കേസുകൾ പരിശോധന നടത്തിയാൽ ബോധ്യമാകുമെന്നും ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക് കുറിപ്പ് :

സത്യം വിളിച്ചു പറയുന്ന രാഷ്‌ട്രീയ എതിരാളികളെയും എതിർ ശബ്ദത്തെയും ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളാണ്‌ കേന്ദ്ര, കേരള സർക്കാരിന്റെ ആയുധം അന്വേഷണ ഏജൻസികൾ അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത് കഴിഞ്ഞ കാലങ്ങളിൽ തിരഞ്ഞു പിടിക്കല്‍ സമീപനത്തിന്റെ ഭാഗമായി മാത്രം എടുക്കുന്ന കേസുകൾ പരിശോധന നടത്തിയാൽ ബോധ്യമാകും

2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദായനികുതിവകുപ്പും ഇഡിയും സിബിഐയുംപോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ ഏറ്റെടുത്ത കേസുകളുടെ എണ്ണത്തിൽ 600 ശതമാനമാണ്‌ വർധിച്ചത്‌. 121 രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇഡി നടത്തിയ അന്വേഷണത്തിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെ ആയിരുന്നു. സിബിഐ എടുത്ത 124 കേസിൽ 95 ശതമാനത്തിലധികം ആളുകളും പ്രതിപക്ഷ പാർടികളിൽനിന്നുള്ളവരാണ്.

കേരളത്തിലെ സ്ഥിതി നോക്കിയാലും സമാന അവസ്ഥ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത് .അതുപോലെ ആരോഗ്യ വകുപ്പിലെയും സംസ്ഥാന സർക്കാറിന്റെയും നേറിക്കേടിനെതിരെ സംസാരിച്ചതിനു കെ.എം ഷാജി,നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെ ഉള്ളവർക്ക്ക്കെതിരെ കേസുകൾ എടുത്തതും

ഇങ്ങനെ കേസുകൾ കാട്ടി
നിലപാടുകളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും ജനാധിപത്യം മുന്നണി പോരാളികളെ പിന്തിരിപ്പിക്കാമെന്നാണ് കരുതുന്നതെങ്കിൽ അത് വ്യാമോഹം മാത്രമായിരിക്കും. അവർ ഉയർത്തികാട്ടിയ ആ ചോദ്യങ്ങളും അതേറ്റെടുത്ത ജനവിഭാഗങ്ങളും ഇവിടെത്തന്നെ ഉണ്ടാവും.

അഴിമതിയിൽ മുങ്ങിക്കുളിച്ച് പൊതുസമൂഹത്തിന് മുന്നിൽ നാണംകെട്ട് നിൽക്കുന്ന മുഖ്യമന്ത്രിയും സർക്കാരും വിജിലൻസിനെയും,വനിതാ കമ്മീഷനെയും പോലീസിനെയും രാഷ്ട്രീയ ആയുധമാക്കി യു.ഡി.എഫ് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ഭയപ്പെടുത്താം എന്നത് നിങ്ങളുടെ വ്യാമോഹം മാത്രം

വാൽ കഷ്ണം:

(മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശങ്ങൾ )

1.മാതൃഭൂമി പത്രാധിപരെ അദ്ദേഹം ‘എടോ ഗോപാലകൃഷ്ണാ..’ എന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയത്.

2.ഇടതുമുന്നണിയിൽ സിപിഎമ്മിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ച് മുന്നണി വിട്ടുപോയ എൻ കെ പ്രേമചന്ദ്രനെ ‘പരനാറി’ എന്ന് വിളിച്ചത്,

3. പ്രായം കൊണ്ടും പദവി കൊണ്ടും ഏവർക്കും ആദരണീയനായ താമരശ്ശേരി ബിഷപ്പിനെ ‘നികൃഷ്ടജീവി’ എന്നുവിളിച്ചത്,

4.ടി പി ചന്ദ്രശേഖരനെ ‘കുലംകുത്തി’ എന്ന ഏറ്റവും ഹീനമായ പ്രയോഗം.

എം.വി ജയരാജന്‍

5.ഹൈക്കോടതി ജഡ്ജിക്കെതിരായ ശുംഭന്‍ പരാമർശം

എം.എം.മണി

6.മൂന്നാർ ഒഴിപ്പിക്കലിനെത്തിയ സുരേഷ്കുമാർ അവിടെ ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്കൊപ്പം മദ്യപാനമായിരുന്നു പരിപാടിയെന്നും അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു ഇതു പോലെ (എം.എം.മണി)യുടെ എത്രയോ വിവാദ പരാമർശങ്ങൾ

ജി സുധാകരന്‍

6.ജി സുധാകരന്‍ ഷാനിമോള്‍ ഉസ്മാന്‍ എതിരെ നടത്തിയ ‘പൂതന’ പ്രയോഗം.

അങ്ങനെ അലൻസിയറിന്റെ പരാമർശം,
സുരേന്ദ്രൻ (ബി.ജെ.പി)
പരാമർശം ഇതുപോലെ എത്ര എത്ര പരാമർശങ്ങൾ ..ഇതിനൊന്നും കേസുകളുണ് ഉണ്ടകില്ല ട്ടൊ… പാർട്ടിയാണ് കോടതി, പാർട്ടി തന്നെ പോലീസും!!!

kerala

സർവീസുകൾ ഇന്നും മുടങ്ങി; റദ്ദാക്കിയത് 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്തവളങ്ങളിൽ നിന്നു പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്

Published

on

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് സമരം അവസാനിച്ചെങ്കിലും പ്രതിസന്ധി തീരുന്നില്ല. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങില്‍ നിന്നുള്ള വിവിധ സര്‍വീസുകള്‍ റദ്ദാക്കി.

നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്തവളങ്ങളിൽ നിന്നു പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. കരിപ്പൂർ, നെടുമ്പാശ്ശേരി എന്നിവിടങ്ങളിൽ നിന്നു രണ്ട് വീതം വിമാനങ്ങളും കണ്ണൂരിൽ നിന്ന് ഒരു വിമാനവും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു.

കണ്ണൂരിൽ നിന്നുള്ള രണ്ടു വിമാനങ്ങൾ റദ്ദാക്കി. 6.45ന്റെ മസ്കത്ത്,7.45ന്റെ റിയാദ് വിമാനങ്ങളാണ് റദ്ദാക്കിയത്. കൂടാതെ ജിദ്ദ വിമാനം പുറപ്പെടാൻ വൈകുന്നുണ്ട്. കോഴിക്കോട്ട് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ 2 വിമാനങ്ങൾ റദ്ദാക്കി. ജിദ്ദയിലേക്കും ദുബൈയിലേക്കും പോകേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. മറ്റു പല വിമാനങ്ങളും ഏറെ വൈകിയാണ് സർവീസ് നടത്തിയത്.

Continue Reading

kerala

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കഴിഞ്ഞ അഞ്ചുമാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ‌ബാധയെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏഴു പേർക്കാണ് ജീവൻ നഷ്ടമായത്

Published

on

മലപ്പുറം: മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച ഒരാൾ കൂടി മരിച്ചു. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് ചികിത്സയിലിരിക്കെ മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ‌ബാധയെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏഴു പേർക്കാണ് ജീവൻ നഷ്ടമായത്.

മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം പടരുകയാണ്. കഴിഞ്ഞ ദിവസമാണ് ചാലിയാർ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചത്. ജനുവരി മുതൽ ഇങ്ങോട്ട് 3184 പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി.1032 പേരിൽ രോഗം സ്ഥിരീകരിച്ചു. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്.

പോത്തുകൽ,പൂക്കോട്ടൂർ,പെരുവള്ളൂർ, മൊറയൂർ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ്ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മാത്രമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ രോഗം ബാധിച്ചത് 152 പേർക്കാണ്. ഇതോടെ പ്രദേശവാസികളും ഭീതിയിലാണ്. വെള്ളിയാഴ്ച മരിച്ച റെനീഷിന്റെ കുടുംബത്തിലെ 9 വയസ്സുകാരിയിലും രോഗം സ്ഥിരീകരിച്ചു.

മഴ തുടങ്ങിയാൽ രോഗവ്യാപനം കൂടുതൽ വേഗത്തിലാവാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. വീടുകയറിയുള്ള ബോധവൽക്കരണം, ക്ലോറിനേഷൻ മുതലായ മുൻകരുതലുകൾ കൈക്കൊള്ളുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബുധാനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ പ്രവചിക്കുന്നുണ്ട്

Published

on

തിരുവനന്തപുരം: കൊടും ചൂടിന് ശമനമായി സംസ്ഥാനത്ത് ഇന്ന് 14 ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ടയിലും ഇടുക്കിയിലും വയനാട്ടിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ബുധാനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ പ്രവചിക്കുന്നുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട ജില്ലയിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

Continue Reading

Trending