Connect with us

kerala

കരുവന്നൂരില്‍ വീഴ്ച സംഭവിച്ചു, പ്രശ്‌നം നേരത്തെ പരിഹരിക്കേണ്ടത്: ഇ പി ജയരാജന്‍

കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കണ്ടെത്തി പരിഹരിക്കുന്നതിന് പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചുവെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍.

Published

on

കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കണ്ടെത്തി പരിഹരിക്കുന്നതിന് പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചുവെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. സഹകരണ മേഖലയാകെ ആശങ്ക ഉയര്‍ത്തിയ പ്രശ്‌നം നേരത്തെ പരിഹരിക്കേണ്ടതായിരുന്നു. ഒരു സ്വകാര്യ ചാനലിന്‍ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കനത്ത മഴ; ആലുവ ശിവക്ഷേത്രം പൂര്‍ണമായി മുങ്ങി

ണക്കെട്ടുകളില്‍ നിന്നും കൂടുതല്‍ ജലം തുറന്നു വിട്ടതോടെയാണ് ക്ഷേത്രം മുങ്ങിയത്.

Published

on

കനത്ത മഴയില്‍ എറണാകുളം ആലുവ ശിവക്ഷേത്രം പൂര്‍ണമായി മുങ്ങി. അണക്കെട്ടുകളില്‍ നിന്നും കൂടുതല്‍ ജലം തുറന്നു വിട്ടതോടെയാണ് ക്ഷേത്രം മുങ്ങിയത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ആലുവ ശിവക്ഷേത്രം പൂര്‍ണമായി വെള്ളത്തില്‍ മുങ്ങുന്നത്.

അണക്കെട്ടുകളില്‍ നിന്നുള്ള ജലം തുറന്നുവിട്ടതോടെ പെരിയാറിലെ ജല നിരപ്പ് ഉയര്‍ന്നതാണ് ക്ഷേത്രം മുങ്ങാന്‍ കാരണം.v

Continue Reading

kerala

കനത്ത മഴ തുടരും; സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

ഇടുക്കി,മലപ്പുറം,വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. ഇടുക്കി,മലപ്പുറം,വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ഒഴികെയുള്ള 10 ജില്ലകളില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രാപ്രദേശിന്റെയും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് മഴ.

Continue Reading

kerala

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തിന് സമാനമായ രീതിയില്‍ ആണ് ആരോഗ്യസ്ഥിതി.

Published

on

ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തിന് സമാനമായ രീതിയില്‍ ആണ് ആരോഗ്യസ്ഥിതി.

വിഎസിന്റെ ഇസിജിയില്‍ ഇടയ്ക്കിടെ നേരിയ വ്യതിയാനം ഉണ്ടാകുന്നുണ്ട്. കാര്‍ഡിയോളജി ന്യൂറോളജി നെഫ്രോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ വിഎസിനെ നിരീക്ഷിച്ചു വരികയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെ ഐസിയുവിലാണ് 101 വയസ്സുകാരനായ വി.എസ് അച്യുതാനന്ദന്‍. കഴിഞ്ഞ ദിവസങ്ങളില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആരോഗ്യനില വിലയിരുത്തിയിരുന്നു.

Continue Reading

Trending