Connect with us

News

ബൈഡന്‍ ഇസ്രയേലിലേക്ക്; നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹവുമായി കൂടിക്കാഴ്ച നടത്തും.

Published

on

യുദ്ധം രൂക്ഷമായിരിക്കെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഇസ്രായേല്‍ സന്ദര്‍ശിക്കും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹവുമായി കൂടിക്കാഴ്ച നടത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം വെള്ളവുമില്ലാതെ, മുറിവു കെട്ടുന്നതിനുള്ള സമാഗ്രികളില്ലാതെ, വെന്റിലേറ്റര്‍ അടക്കമുള്ളവ പ്രവര്‍ത്തിക്കാന്‍ വൈദ്യുതിയില്ലാതെ, ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ധനമില്ലാതെ, തറയില്‍ പോലും രോഗികളെ കിടത്താന്‍ സ്ഥലമില്ലാതെ.., ഗസ്സ എത്തിനില്‍ക്കുന്നത് മഹാവിപത്തിന്റെ വക്കിലെന്ന് ലോകത്തിന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഹമാസിനെതിരായ പ്രത്യാക്രമണമെന്ന ഓമനപ്പേരിട്ട് എല്ലാ അതിരുകളും ലംഘിച്ച് ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന നരമേധത്തോട് ലോകരാജ്യങ്ങള്‍ പുലര്‍ത്തുന്ന കുറ്റകരമായ മൗനത്തിനും സ്വയംപ്രതിരോധത്തിന്റെ സംരക്ഷണകവചം നല്‍കി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സയണിസ്റ്റ് ക്രൂരതക്ക് നല്‍കുന്ന പിന്തുണയ്ക്കും മാനവരാശി നല്‍കേണ്ടി വരുന്നത് വലിയ വിലയാണെന്ന ഓര്‍മ്മപ്പെടുത്തലാണ് യു.എന്‍ മുന്നറിയിപ്പ്.

ഗസ്സയിലെ ആശുപത്രികളില്‍ ഓരോ മിനുട്ടിലും ഇസ്രാഈല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഒരാള്‍ വീതമെത്തുന്നുവെന്നാണ് കണക്ക്. അതായത് ഒരു മണിക്കൂറില്‍ എത്തുന്നത് 60 പേര്‍. ഒരു ദിവസമെത്തുന്നത് 720 പേര്‍. ഏറിയും കുറഞ്ഞുമിരിക്കുന്ന ശരാശരി കണക്കാണിതെങ്കിലും ഗസ്സയിലെ ജനത അനുഭവിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി ഈ കണക്കിലുണ്ട്. 2808 ഫലസ്തീനികള്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇതില്‍ 1030 പേരും നിഷ്‌കളങ്ക ബാല്യങ്ങളാണ്. ഒരാഴ്ച പിന്നിട്ട ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 10,000 കവിഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

തിരുവനന്തപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം

Published

on

തിരുവനന്തപുരത്തെ ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.

അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.

നവംബര്‍ 22 മുതല്‍ ഡിസംബര്‍ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് നവംബര്‍ 22 നാണ് (ശനിയാഴ്ച) കളക്ടര്‍ പ്രാദേശിക അവധി അനുവദിക്കുന്നത്.

Continue Reading

News

വണ്‍പ്ലസ് 15ആര്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു; ഡ്യുവല്‍ ക്യാമറ ഡിസൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു.

Published

on

വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ വണ്‍പ്ലസ് 15ആര്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സൂചന നല്‍കി. അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 15 സീരീസ് ലൈനപ്പിന്റെ ഭാഗമായിട്ടാണ് ഈ മോഡല്‍ എത്തുന്നത്. ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു. ടീസറനുസരിച്ച്, വണ്‍പ്ലസ് 15ആര്‍ കറുപ്പ് പച്ച എന്നീ രണ്ടു നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ പിന്‍ഭാഗത്തെ ക്യാമറ മൊഡ്യൂള്‍ പ്രത്യേക ശ്രദ്ധ നേടുന്ന ഭാഗമാണ് സ്‌ക്വയര്‍ ഡിസൈന്‍ ഡെക്കോയിനുള്ളില്‍ ലംബമായി സജ്ജീകരിച്ച ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റം. ഇത് വണ്‍പ്ലസ് 15 ഫ്‌ളാഗ്ഷിപ്പിന്റെ ഡിസൈന്‍ ഭാഷയെ അനുസ്മരിപ്പിക്കുന്നു. വിലകുറഞ്ഞതും എന്നാല്‍ പ്രീമിയം ലുക്കും ഫീച്ചറുകളും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് 15ആര്‍ ലക്ഷ്യമിടുന്നത്. ഫോണിന്റെ പൂര്‍ണ്ണ സവിശേഷതകളും ഇന്ത്യയിലെ ലോഞ്ച് തീയതിയും അടുത്ത ദിവസങ്ങളില്‍ വണ്‍പ്ലസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

News

എട്ടുമാസം ഗര്‍ഭിണിയെ ബിഎംഡബ്ല്യു കാറിടിച്ചു; സിഡ്‌നിയില്‍ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം

വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഹോണ്‍സ്ബിയിലെ ജോര്‍ജ് സ്ട്രീറ്റില്‍ നടന്ന അപകടത്തിലാണ് യുവതി മരിച്ചത്.

Published

on

സിഡ്‌നി: നടക്കാനിറങ്ങിയ എട്ടുമാസം ഗര്‍ഭിണിയെ ബിഎംഡബ്ല്യു കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ആസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഇന്ത്യന്‍ സ്വദേശിനി സമന്‍വിത ധരേശ്വര്‍ (33) ദാരുണാന്ത്യം ചെയ്തു. ഭര്‍ത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം നടക്കാനിറങ്ങിയിരിക്കുകയായിരുന്നപ്പോള്‍ വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഹോണ്‍സ്ബിയിലെ ജോര്‍ജ് സ്ട്രീറ്റില്‍ നടന്ന അപകടത്തിലാണ് യുവതി മരിച്ചത്. നടപ്പാത മുറിച്ചു കടക്കാനിരിക്കെ വഴിയിലൂടെയെത്തിയ കിയ കാര്‍ വേഗം കുറച്ച് നിര്‍ത്തി. എന്നാല്‍ പിന്നില്‍ നിന്ന് അമിതവേഗത്തില്‍ എത്തിയ ബിഎംഡബ്ല്യു കാര്‍ കിയയെ ഇടിക്കുകയായിരുന്നു. ഈ ഇടിയുടെ ആഘാതത്തില്‍ രണ്ടും കാറുകളും നിയന്ത്രണം വിട്ട് സമന്വിതയെ ഇടിച്ചു വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ വെസ്റ്റ്മീഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതിയേയും ഗര്‍ഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. 19 വയസുകാരനാണ് ആഡംബര ബിഎംഡബ്ല്യു കാര്‍ ഓടിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കിയ കാര്‍ ഡ്രൈവര്‍ക്ക് പരിക്കുകളൊന്നുമില്ലെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. അപകടത്തില്‍ സമന്‍ വിതയുടെ ഭര്‍ത്താവിനും കുട്ടിക്കും പരിക്കേറ്റിട്ടില്ല. യൂണിഫോം ടെസ്റ്റ് അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു സമന്‍വിത ധരേശ്വര്‍. സംഭവത്തിനു പിന്നാലെ ഓടി മറഞ്ഞ ബിഎംഡബ്ല്യു കാര്‍ ഡ്രൈവറെ പിന്നീട് വഹ്രൂംഗയിലെ വീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മരണത്തിന് കാരണമാകുന്ന അപകടകരമായ ഡ്രൈവിംഗ്, അശ്രദ്ധമായ വാഹനമോടിക്കല്‍, ഗര്‍ഭസ്ഥ ശിശുവിന്റെ മരണം തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടത്. ഡ്രൈവറെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിച്ചു. ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിനുള്ള കുറ്റത്തിന് മൂന്നു വര്‍ഷം വരെ അധിക തടവ് ശിക്ഷ ലഭിക്കാമെന്നും നിയമം വ്യക്തമാക്കുന്നു

Continue Reading

Trending