Connect with us

FOREIGN

കുവൈത്ത്‌ കെ.എം.സി.സി ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു

ഇസ്രായേൽ സയണിസ്റ്റ് ഭരണകൂടം ഫലസ്തീൻ ജനതക്ക് മേൽ നടത്തുന്ന നരഹത്യക്കെതിരെ പ്രതികരിക്കാതിരിക്കുന്ന ലോകരാഷ്ട്രങ്ങളുടെ നിലപാടിനെ പ്രമേയം കുറ്റപ്പെടുത്തി

Published

on

കുവൈത്ത് സിറ്റി :കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻ (ഫിമ) സെക്രട്ടറി ജനറൽ മുബീൻ അഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

ആക്ടിങ് പ്രസിഡന്റ്‌ ഇക്ബാൽ മാവിലാടം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കണ്ണേത്ത് സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് ഫലസ്തീൻ ഐക്യദാർഢ്യ പ്രമേയവും അവതരിപ്പിച്ചു. ഇസ്രായേൽ സയണിസ്റ്റ് ഭരണകൂടം ഫലസ്തീൻ ജനതക്ക് മേൽ നടത്തുന്ന നരഹത്യക്കെതിരെ പ്രതികരിക്കാതിരിക്കുന്ന ലോകരാഷ്ട്രങ്ങളുടെ നിലപാടിനെ പ്രമേയം കുറ്റപ്പെടുത്തി.

വൈസ് പ്രസിഡന്റ്‌ എം.കെ അബ്ദുൽ റസാഖ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഇസ്രായേൽ നടത്തുന്ന നരഹത്യക്കെതിരെ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഫലസ്തീൻ ഐക്യദാർഢ്യ പ്ലകാർഡുകളും മുദ്രാവാക്യങ്ങളുമായി ഫലസ്തീൻ ജനതക്ക് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ഐക്യദാർഢ്യ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു ഹംസ പയ്യന്നൂർ (മെട്രോ മെഡിക്കൽ കെയർ) ഫാസ് മുഹമ്മദ്‌ അലി (മെഡക്സ് മെഡിക്കൽ കെയർ), കൃഷ്ണൻ കടലുണ്ടി (ഒ.ഐ.സി.സി), കെ.സി.എ റഫീഖ് (കെ.കെ.എം.എ), ഇല്യാസ് മൗലവി (കെ.ഐ.സി), മുഹമ്മദ്‌ ശരീഫ് പി.ടി (കെ.ഐ.ജി), അഹമ്മദ് കെ മാണിയൂർ (ഐ.സി.എഫ്), സുനാഷ് ശുകൂർ (കെ.കെ.ഐ.സി) മുൻ കെ.എം.സി.സി ഭാരവാഹികൾ ആയ എ.കെ മഹമൂദ്, ബഷീർ ബാത്ത, സിദ്ദീഖ് വലിയകത്ത്, എന്നിവർ സംസാരിച്ചു.

ഫലസ്തീൻ ജനതക്ക് പിന്തുണ അർപ്പിച്ച് വാജിദ് കൊല്ലം കവിത ആലപിച്ചു. ജാഫർ തരോലിന്റെ ഖിറാഅത്തോടെ തുടങ്ങിയ ഐക്യദാർഢ്യ സമ്മേളനത്തിൽ ഓർഗനൈസിങ് സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ നന്ദി പറഞ്ഞു. സംസ്ഥാന ഭാരവാഹികൾ ആയ വൈസ് പ്രസിഡന്റ്‌ എം.ആർ നാസർ, എൻ.കെ ഖാലിദ് ഹാജി, ഷാഫി കൊല്ലം, സെക്രട്ടറിമാരായ ഗഫൂർ വയനാട്, ഫാസിൽ കൊല്ലം, ഷാഹുൽ ബേപ്പൂർ, ഇല്യാസ് വെന്നിയൂർ എന്നിവർ ഐക്യദാർഢ്യ സമ്മേളനത്തിന് നേതൃത്വം നൽകി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

മലയാളി യുവാക്കളെ അബുദാബിയില്‍ നിന്നും കാണാതായി

സ്വദേശികളായ സഫീര്‍, സുഹൈബ് എന്നിവരെ കാണാനില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകന്‍ സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീര്‍ എന്നിവരെയാണ് ഈ മാസം 22 മുതല്‍ കാണാതായിട്ടുള്ളത്.

Published

on

അബുദാബി: അബുദാബിയില്‍ നിന്നും തായ്‌ലാന്റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം സ്വദേശികളായ സഫീര്‍, സുഹൈബ് എന്നിവരെ കാണാനില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകന്‍ സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീര്‍ എന്നിവരെയാണ് ഈ മാസം 22 മുതല്‍ കാണാതായിട്ടുള്ളത്. സുഹൈബും സഫീറും ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തുന്നത്.

പിന്നീട് അബുദാബിയിലെ മില്ലേനിയം ടവറിനടുത്തുള്ള ഗിഫ്റ്റ് കിംഗ് ബില്‍ഡിംഗില്‍ താമസിക്കുമ്പോഴാണ് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ വഴി തായ്‌ലാന്റിലേക്കുള്ള തൊഴില്‍ വിസ കരസ്ഥമാക്കുന്നത്. ഈമാസം 21ന് അബുദാബിയില്‍ നിന്നും ഇത്തിഹാദ് വിമാനത്തില്‍ തായ്‌ലാന്റിലേക്ക് പുറപ്പെടുന്നു. 22 ന് തായ്‌ലാന്റ് സുവര്‍ണഭൂമി എയര്‍പോര്‍ട്ടിലെത്തിയ ചിത്രങ്ങള്‍ കുടുംബവുമായി പങ്കുവെച്ചിരുന്നു.

എയര്‍പോര്‍ട്ടിലെത്തിയ യുവാക്കളെ ഏജന്റ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയെന്നും 21 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം അജ്ഞാതമായ സ്ഥലത്ത് എത്തിച്ചുവെന്നുമാണ് അറിയുന്നത്. അന്വേഷണത്തില്‍ ഇവരുള്ളത് മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള സ്ഥലത്താണെന്ന് സൂചനയുണ്ട്. ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും പിടിച്ചുവെക്കുകയും ക്രൂരമായ മര്‍ദ്ദനത്തിന് വിധേയരാക്കിയെന്നുമാണ് കിട്ടിയ വിവരം. യുവാക്കളുടെ രക്ഷിതാക്കള്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് മുഖേന ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

FOREIGN

ഹജ്ജ് 2024: പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന് തീര്‍ത്ഥാടകരോട് സഊദി അറേബ്യ

രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Published

on

ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വിവിധ പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന
നിര്‍ദ്ദേശവുമായി സഊദി അറേബ്യ. രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

രാജ്യത്തെയും ഹജ്ജിനായി എത്തുന്ന വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. ഹജ്ജിനെത്തുന്ന സഊദിയിലെ പൗരന്മാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൊവിഡ് 19, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ സെഹാറ്റി അപ്ലിക്കേഷന്‍ വഴി ആവശ്യമായ വാക്‌സിനുകള്‍ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, വിദേശ പൗരന്മാര്‍ സഊദിയില്‍ എത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും പോളിയോ, കൊവിഡ് 19, സീസണല്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള വാക്‌സിനും നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിനും സ്വീകരിച്ചിരിക്കണം. തീര്‍ത്ഥാടനം ജൂണ്‍ 14 മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

FOREIGN

അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പണമെത്തിച്ചു; മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്.

Published

on

സഊദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പ്രതിഫലം സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. പണം അഭിഭാഷകന് കൈമാറുന്നതോടെ നടപടിക്രമങ്ങള്‍ ആരംഭിക്കും.

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്. മരിച്ച സഊദി പൗരന്റെ അഭിഭാഷകന്‍ ഏഴര ലക്ഷം റിയാല്‍ അബ്ദുറഹീമിന്റെ ഭാഗത്ത് നിന്നും പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. ഈ തുക ഇപ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടില്‍ എത്തിയതായി നിയമസഹായ സമിതി അറിയിച്ചു. മോചനദ്രവ്യമായ 15 മില്യണ്‍ റിയാലിന്റെ 5% ആണ് ഈ ഏഴര ലക്ഷം റിയാല്‍. അതായത് 1.66 കോടി രൂപ.

നാട്ടില്‍ നിന്നാണ് ഈ തുക എംബസി അക്കൌണ്ടില്‍ എത്തിയത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ അഭിഭാഷകന് കൈമാറും. ഇതോടെ അഭിഭാഷകനുമായി തുടര്‍നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കും. ശേഷം ദിയാധനമായ 34 കോടിരൂപയും എംബസിയുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. മറ്റ് നടപടിക്രമങ്ങളെല്ലാം പുരോഗമിക്കുന്നുണ്ടെന്ന് അബ്ദുറഹീമിന്റെ പവര്‍ ഓഫ് അറ്റോണി റിയാദിലെ പൊതുപ്രവര്‍ത്തകന്‍ സിദീഖ് തുവ്വൂര്‍ അറിയിച്ചു.

മരിച്ച സഊദി പൗരന്റെ കുടുംബം ദിയാധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറാണ് എന്നു ഗവര്‍ണറേറ്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിക്കുകയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

Trending