Connect with us

kerala

ശ്വാസകോശത്തിൽ കടല കുടുങ്ങിയ ഒന്നര വയസ്സുകാരനെ രക്ഷിച്ചു

ശ്വാസകോശത്തിന്റെ ഒരു ഭാഗം നിശ്ചലമാവുകയും ന്യൂമോണിയ പിടിപെട്ട് ഗുരുതരാവസ്ഥയിലാവുകയും ചെയ്ത കുട്ടിയെയാണ് രക്ഷിച്ചത്.

Published

on

ഭക്ഷണം കഴിക്കുന്നതിനിടെ കടല ശ്വാസകോശത്തിൽ കുടുങ്ങിയ ഒന്നരവയസ്സുകാരനെ പീഡിയാട്രിക് ബ്രോങ്കോസ്കോപിയിലൂടെ കോട്ടയ്ക്കൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ രക്ഷിച്ചു.

ശ്വാസകോശത്തിന്റെ ഒരു ഭാഗം നിശ്ചലമാവുകയും ന്യൂമോണിയ പിടിപെട്ട് ഗുരുതരാവസ്ഥയിലാവുകയും ചെയ്ത കുട്ടിയെയാണ് രക്ഷിച്ചത്.

പനിയും നിർത്താതെയുള്ള ചുമയും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കുട്ടിയെ വളാഞ്ചേരിയിലുള്ള ആശുപത്രിയിലെത്തിച്ചത്. എക്സ്-റേ പരിശോധനയിൽ കടല ശ്വാസകോശത്തിൽ കുടുങ്ങിയതായി കണ്ടെത്തി. തുടർന്ന് മറ്റൊരു ആശുപത്രിയിലെക് റഫർ ചെയ്തു.

കുഞ്ഞിനെ പീഡിയാട്രിക് ബ്രോങ്കോസ്കോപ്പിക്ക് വിധേയനാക്കി കടല നീക്കംചെയ്തു. കൺസൾട്ടന്റ് അനസ്തേഷ്യ നൽകിയാണ് ദൗത്യം പൂർത്തിയാക്കിയത്.

crime

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുല്‍ ഗോപാലിനായി ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ്

രാഹുലിന്റെ അമ്മയുടെയും, സഹോദരിയുടെയും മൊഴിയും അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും.

Published

on

പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസ് പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ്. രാഹുൽ വിദേശത്തേക്ക് കടന്നു എന്ന സംശയത്തെ തുടർന്നാണ് ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയത്. രാഹുലിന്റെ അമ്മയുടെയും, സഹോദരിയുടെയും മൊഴിയും അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും.

പന്തീരങ്കാവ് സ്ത്രീധനപീഡനക്കേസിൽ ഭാര്യയെ തല്ലിയെന്ന് സമ്മതിച്ച് ഒളിവിൽ ഉള്ള പ്രതി രാഹുൽ രം​ഗത്തെത്തിയിരുന്നു. നാട്ടിൽ നിൽക്കാത്തത് ഭീഷണിയുള്ളത് കൊണ്ടാണെന്നും ഇയാൾ പറഞ്ഞു. തല്ലിയെന്നത് ശരിയാണെന്നും എന്നാൽ അത് സ്ത്രീധനം ചോദിച്ചല്ലെന്നും രാഹുൽ അവകാശപ്പെട്ടു.

ജർമനിയിൽ ജോലി ചെയ്യുന്ന തനിക്കെന്തിനാണ് കാർ. തല്ലിയതിന് എന്ത് ശിക്ഷയും വാങ്ങാം. അതെവിടെ വന്ന് വേണമെങ്കിലും അംഗീകരിക്കാമെന്നും രാഹുൽ പറഞ്ഞു. എന്നാൽ, യുവതിയുടെ കുടുംബം അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നാണ് ഇയാളുടെ വാദം.

പന്തീരങ്കാവ് പൊലീസിനെതിരെ വിമർശനം ഉയർന്നതൊടെ മേല്‍നോട്ട ചുമതല ഫറോക്ക് എസിപിക്ക് കൈമാറിയിരുന്നു. രാഹുലിന്റെ അമ്മയെയും സഹോദരിയെയും പ്രതി ചേർക്കണമെന്ന് യുവതിയുടെ അച്ഛൻ ആവശ്യപ്പെട്ടു. യുവതിയുടെ കുടുംബം പറയുന്ന പോലെയുള്ള മർദനം ഉണ്ടായിട്ടില്ലെന്ന് രാഹുലിന്റെ അമ്മ പറഞ്ഞു.

പ്രതി രാഹുൽ സ്വഭാവ വൈകൃതങ്ങളുള്ളയാളാണെന്ന് ആദ്യം വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ഇത് കാരണമാണ് വിവാഹത്തിൽ നിന്ന് പിൻമാറിയത്. കോട്ടയം പൂഞ്ഞാർ സ്വദേശിയായ പെൺകുട്ടിയുമായാണ് രാഹുലിൻ്റെ വിവാഹം ആദ്യം നിശ്ചയിച്ചിരുന്നത്. വിവാഹ നിശ്ചയത്തിന് ശേഷം അനാവശ്യ ഇടപെടലുകൾ നടത്തിയെന്നും കുടുംബം ആരോപിച്ചു. പെൺകുട്ടി ഫോൺ ഉപയോഗിക്കുന്നതിൽ പോലും രാഹുൽ ചോദ്യം ചെയ്തു. പരസ്യ പ്രതികരണത്തിന് ഇല്ലെന്നും കുടുംബം വ്യക്തമാക്കി.

അതേസമയം, രാഹുൽ പൂഞ്ഞാർ സ്വദേശിയായ യുവതിയുമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നതായി സഹോദരി മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ വർഷമാണ് വിവാഹം രജിസ്റ്റർ ചെയ്തത്. എന്നാൽ രാഹുലിന്റെ അമിത കെയറിങ് കാരണമാണ് വിവാഹം മുടങ്ങിയതെന്നും സഹോദരി പറഞ്ഞു.

Continue Reading

kerala

അവയവം മാറി ശസ്ത്രക്രിയ: യൂത്ത് ലീഗ് മെഡിക്കൽ കോളേജിലേക്ക് മാർച്ച്‌ നടത്തി

Published

on

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിരലിനു പകരം നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ അനാസ്ഥക്കെതിരെ ഡോക്ടറെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഐ.സി.എം.എച്ച് ഓഫീസിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു.

ഫാത്തിമ തെഹ്‌ലിയ, സി. ജാഫർ സാദിക്ക്, എ. സിജിത്ത് ഖാൻ , ഷഫീഖ് അരക്കിണർ, സിറാജ് ചിറ്റേടത്‌, ഷൌക്കത്ത് വിരുപ്പിൽ, സാബിത് മായനാട്, മുസ്തഫ കൊട്ടാമ്പറമ്പ്, റാഷിദ്‌ മായനാട്, സമീർ കല്ലായി, യൂനുസ് കോതി, അമീൻ വിരുപ്പിൽ, സിദ്ധിക്ക് കുന്നമംഗലം നേതൃത്വം നൽകി.

Continue Reading

kerala

അവയവം മാറി ശസ്ത്രക്രിയ: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം: പി.കെ ഫിറോസ്

അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വിരലിന് ശസ്ത്രക്രിയക്ക് വന്ന നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

മെഡിക്കൽ കോളേജിൽ ഇത്തരം ഗുരുതര വീഴ്ച്ചകൾ തുടർച്ചയായി വന്ന് കൊണ്ടിരിക്കുന്നു. തൻ്റെ ആറാം വിരലിൻ്റെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് പെൺകുട്ടി എത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം വായയിൽ പഞ്ഞി കെട്ടിയ നിലയിൽ പെൺകുട്ടിയെ കണ്ടപ്പോഴാണ് ബന്ധുക്കൾ അധികൃതർക്ക് സംഭവിച്ച ഗുരുതര പിഴവ് തിരിച്ചറിഞ്ഞത്. അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

ഐ.സി.യു വിൽ കിടന്ന രോഗിക്കെതിരെ പീഡന ശ്രമം നടന്നതും മെഡിക്കൽ കോളേജിലായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടാവത്തത് ഖേദകരമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം സംരക്ഷിക്കുന്നതിനാണ് ഭരണകൂട അനുകൂല യൂണിയനുകൾ ഉൾപ്പടെ ശ്രമിക്കുന്നത്.

ആരോഗ്യ വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും കെടുകാര്യസ്ഥതയുടെ ഒടുവിലെ ഉദാഹരണമാണ് ഈ സംഭവമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.

Continue Reading

Trending