Connect with us

Film

രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന പുത്തന്‍ ചിത്രം ആവേശം

ചിത്രത്തില്‍ ഫഹദ് ഫാസിലാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

Published

on

രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആവേശം. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ തീര്‍ത്തും വ്യതസ്തമായ വേഷത്തിലായിരിക്കും ഫഹദ് എത്തുക എന്നത് നേരത്തെ വന്ന വാര്‍ത്തയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിനൊപ്പം റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. 2024 വിഷു റിലീസ് ആയിട്ടായിരിക്കും ചിത്രം റിലീസാകുക. 2024 ഏപ്രില്‍ 11ന് ചിത്രം തീയറ്ററുകളില്‍ എത്തുക.

ഫഹദിനെ ഒരു വലിയ ജനക്കൂട്ടം ആകാശത്തേക്ക് ഉയര്‍ത്തുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്. ഫഹദ് ഫാസില്‍ തന്നെയാണ് ഫസ്റ്റ്ലുക്ക് പുറത്തുവിട്ടത്. കട്ടിമീശയും കറുപ്പ് വസ്ത്രവുമണിഞ്ഞുളള ഫഹദിന്റെ ഗെറ്റപ്പ് എന്തായാലും പുതുമയാണ്. ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദാണ്.

ബെംഗളൂരുവിലെ ഒരു കോളേജിന്റെ പാശ്ചത്തലത്തില്‍ പറയുന്ന വളരെ വ്യത്യസ്തമായ ഒരു ക്യാമ്പസ് ചിത്രമാണ് ഇതെന്നാണ് വിവരം. നര്‍മ്മത്തിന് പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ജിത്തു മാധവന്‍ തന്നെയാണ് തിരക്കഥ. സമീര്‍ താഹിറാണ് ക്യാമറ. സുഷിന്‍ ശ്യാം സംഗീതം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2023 പ്രഖ്യാപിച്ചു; ആട്ടം മികച്ച ചിത്രം,ആനന്ദ് ഏകര്‍ഷി മികച്ച സംവിധായകന്‍

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച, ജൂറി കണ്ട് നിര്‍ണ യിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്

Published

on

തിരുവനന്തപുരം: 2023 ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിര്‍മ്മിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം മികച്ച ചിത്രം. ആനന്ദ് ഏകര്‍ഷി ആണ് മികച്ച സംവിധായകന്‍ (ചിത്രം:ആട്ടം). ഗരുഡനിലെ അഭിനയത്തിന് ബിജുമേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി. ശിവദ (ചിത്രം ജവാനും മുല്ലപ്പൂവും), സറിന്‍ ഷിഹാബ് (ചിത്രം ആട്ടം) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച, ജൂറി കണ്ട് നിര്‍ണ യിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ശ്രീനിവാസന് ചലച്ചിത്രരത്നം സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മ്മാതാവുമായ ശ്രീനിവാസന് സമ്മാനിക്കും.

റൂബി ജൂബിലി അവാര്‍ഡ് രാജസേനന് തിരക്കഥാകൃത്തും സംവിധായകനും നടനും ഗാനരചയിതാവും സംഗീതസംവിധായകനുമെല്ലാമായ രാജസേനന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും. ചലച്ചിത്രപ്രതിഭാ പുരസ്‌കാരം
നടനും നിര്‍മ്മാതാവുമായ മുകേഷ്, പ്രമുഖ നിര്‍മ്മാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടന്‍ പ്രേംകുമാര്‍, ചിത്രസംയോജക ബീന പോള്‍ വേണുഗോപാല്‍, തെന്നിന്ത്യന്‍ നടിയും സംവിധായകയുമായ സുഹാസിനി മണിരത്‌നം, എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.

മറ്റ് അവാര്‍ഡുകള്‍

മികച്ച രണ്ടാമത്തെ ചിത്രം: തടവ് (നിര്‍മ്മാണം : പ്രമോദ് ദേവ്, ഫാസില്‍ റസാഖ്)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: ഫാസില്‍ റസാഖ് (ചിത്രം: തടവ്)
മികച്ച സഹനടന്‍: കലാഭവന്‍ ഷാജോണ്‍ (ചിത്രം ഇതുവരെ, ആട്ടം),ഷെയ്ന്‍ നിഗം (ചിത്രം ആര്‍ഡിഎക്‌സ്, വേല)
മികച്ച സഹനടി : കെ പി എ സി ലീല (പൂക്കാലം, പൂവ്)
മികച്ച ബാലതാരം : നസീഫ് മുത്താലി (ചിത്രം ചാമ), ആവണി ആവൂസ് (ചിത്രം കുറിഞ്ഞി)
മികച്ച തിരക്കഥ : വി സി അഭിലാഷ് (ചിത്രം പാന്‍ ഇന്ത്യന്‍ സ്റ്റോറി)
മികച്ച ഗാനരചയിതാവ് : കെ.ജയകുമാര്‍ (ചിത്രം ഇതുവരെ, ഴ, അച്ഛനൊരു വാഴ വച്ചു)
മികച്ച സംഗീത സംവിധാനം : അജയ് ജോസഫ് (ചിത്രം ആഴം)
മികച്ച പശ്ചാത്തല സംഗീതം : എബി ടോം (ചിത്രം അവള്‍ പേര്‍ ദേവയാനി)
മികച്ച പിന്നണി ഗായകന്‍ : മധു ബാലകൃഷ്ണന്‍ (ഗാനം കാഞ്ചന കണ്ണെഴുതി…ചിത്രം ഞാനും പിന്നൊരു ഞാനും)
മികച്ച പിന്നണി ഗായിക : മൃദുല വാരിയര്‍ (ഗാനം കാലമേ….ചിത്രം കിര്‍ക്കന്‍)
മികച്ച ഛായാഗ്രാഹകന്‍ : അര്‍മോ (ചിത്രം അഞ്ചക്കള്ളകോക്കന്‍)
മികച്ച ചിത്രസന്നിവേശകന്‍ : അപ്പു ഭട്ടതിരി (ചിത്രം റാണി ദ് റിയല്‍ സ്റ്റോറി)
മികച്ച ശബ്ദലേഖകന്‍: ആനന്ദ് ബാബു (ചിത്രം ഒറ്റമരം, റിഥം, വിത്തിന്‍ സെക്കന്‍ഡ്‌സ്)
മികച്ച കലാസംവിധായകന്‍ : സുമേഷ് പുല്‍പ്പള്ളി, സുനില്‍ മക്കാന(നൊണ)
മികച്ച മേക്കപ്പ്മാന്‍ : റോണക്‌സ് സേവ്യര്‍ (ചിത്രം പൂക്കാലം)
മികച്ച വസ്ത്രാലങ്കാരം : ഇന്ദ്രന്‍സ് ജയന്‍ (ചിത്രം റാണി ദ് റിയല്‍ സ്റ്റോറി, ഇതുവരെ)
മികച്ച ജനപ്രിയ ചിത്രം : ആര്‍.ഡി.എക്‌സ് (സംവിധാനം നഹാസ് ഹിദായത്ത്), ഗരുഡന്‍ (സംവിധാനം അരുണ്‍വര്‍മ്മ)
മികച്ച ബാലചിത്രം : കൈലാസത്തിലെ അതിഥി (സംവിധാനം അജയ് ശിവറാം)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ഭഗവാന്‍ദാസിന്റെ രാമരാജ്യം (സംവിധാനം റഷീദ് പറമ്പില്‍)
മികച്ച ജീവചരിത്ര സിനിമ : ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് (സംവിധാനം ഷൈസണ്‍ പി ഔസേഫ്)
മികച്ച പരിസ്ഥിതി ചിത്രം : വിത്ത് (സംവിധാനം അവിര റബേക്ക), പച്ചപ്പ് തേടി (സംവിധാനം കാവില്‍രാജ്)
മികച്ച ലൈവ് അനിമേഷന്‍ ചിത്രം: വാലാട്ടി (സംവിധാനം ദേവന്‍ ജയകുമാര്‍)
സാമൂഹികപ്രസക്തിയുള്ള ചിത്രം: ദ് സ്‌പോയ്ല്‍സ് (സംവിധാനം മഞ്ജിത് ദിവാകര്‍), ഇതുവരെ (സംവിധാനം അനില്‍ തോമസ്), ആഴം (നിര്‍മ്മാണം ജഷീത ഷാജി)
മികച്ച ഗോത്രഭാഷാ ചിത്രം : കുറുഞ്ഞി (സംവിധാനം ഗിരീഷ് കുന്നുമ്മല്‍)
മികച്ച അന്യഭാഷാ ചിത്രം: മാമന്നന്‍ (നിര്‍മ്മാണം റെഡ്ജയന്റ് മൂവീസ് സംവിധാനം മാരി ശെല്‍വരാജ്)

മികച്ച നവാഗത പ്രതിഭകള്‍ :

സംവിധാനം : സ്റ്റെഫി സേവ്യര്‍ (ചിത്രം മധുരമനോഹരമോഹം),ഷൈസണ്‍ പി ഔസേഫ് (ചിത്രം ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്)
അഭിനയം : പ്രാര്‍ത്ഥന ബിജു ചന്ദ്രന്‍ (ചിത്രം സൂചന),രേഖ ഹരീന്ദ്രന്‍ (ചിത്രം ചെക്കമേറ്റ്)

പ്രത്യേക ജൂറി പുരസ്‌കാരം :

സംവിധാനം : അനീഷ് അന്‍വര്‍ (ചിത്രം രാസ്ത)
അഭിനയം : ബാബു നമ്പൂതിരി (ചിത്രം ഒറ്റമരം), ഡോ മാത്യു മാമ്പ്ര(കിര്‍ക്കന്‍),ഉണ്ണി നായര്‍ (ചിത്രം മഹല്‍), എ വി അനൂപ് (ചിത്രം അച്ഛനൊരു വാഴ വച്ചു), ബീന ആര്‍ ചന്ദ്രന്‍ (ചിത്രം തടവ്), റഫീഖ് ചൊക്‌ളി (ചിത്രം ഖണ്ഡശ), ഡോ.അമര്‍ രാമചന്ദ്രന്‍ (ചിത്രം ദ്വയം),ജിയോ ഗോപി ച്രി ത്രം തിറയാട്ടം)
തിരക്കഥ : വിഷ്ണു രവി ശക്തി (ചിത്രം മാംഗോമുറി)
ഗാനരചന, സംഗീതസംവിധാനം: ഷാജികുമാര്‍ (ചിത്രം മോണോ ആക്ട്), സംഗീതം സതീഷ് രാമചന്ദ്രന്‍ (ചിത്രം ദ്വയം), ഷാജി സുകുമാരന്‍ (ചിത്രം ലൈഫ്)

Continue Reading

Film

യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ നടന്ന പൊലീസ് പീഡനം; 18 വര്‍ഷങ്ങക്ക് ശേഷം അന്വേഷണം

മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്

Published

on

കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് പൊലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി കേസ് ഡയറക്ടര്‍ ജനറലിന്‍ കൈമാറി.

2006ല്‍ നടന്ന യാഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയില്‍ ചിത്രീകരിച്ച യഥാര്‍ഥ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാനൊരുങ്ങുന്നു.

എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവിലെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനിലാണ് സഹായം തേടിയത്. എന്നാല്‍ പൊലീസ് ഇവരെ ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും മാനസികമാസി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. ഈ സംഭവങ്ങള്‍ സിനിമയില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമയില്‍ ചില പീഡന സംഭവങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവരുടെ യഥാര്‍ഥ അനുഭവം ദാരുണമാണന്നും ഷാജു എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Trending