Connect with us

india

അസമില്‍ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് പൊലീസ്‌

രാഹുലിനോടൊപ്പമുണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥര്‍ തടഞ്ഞു

Published

on

ഭാരത് ജോഡോ യാത്രക്കിടെ അസമില്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു. നാഗോണ്‍ ജില്ലയിലെ ബട്ടദ്രവ സത്രം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് നടപടി. സത്രത്തിന് മുന്നില്‍ രാഹുലിനെ തടഞ്ഞ പൊലീസ് ഇവിടുത്തെ ക്ഷേത്ര ദര്‍ശനം നിഷേധിക്കുകയും ചെയ്തു.

രാഹുലിനോടൊപ്പമുണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥര്‍ തടഞ്ഞു. ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് തന്നെ തടയാന്‍ എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് രാഹുല്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു.

‘എന്താണ് സഹോദരാ പ്രശ്‌നം?, ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ താനെന്ത് തെറ്റാണ് ചെയ്തത്?’, രാഹുല്‍ ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരോട് ചോദിച്ചു. പ്രവേശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാഗോണിലെ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുംബൈയില്‍ പരസ്യബോര്‍ഡ് വീണുണ്ടായ അപകടം; രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

രക്ഷാപ്രവര്‍ത്തനം 40 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണ്

Published

on

മുബൈ: പരസ്യബോര്‍ഡ് വീണുണ്ടായ അപകടസ്ഥലത്ത് നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഘാട്‌കോപ്പറിലെ ചെഡ്ഡാ നഗറില്‍ 100 അടി ഉയരത്തില്‍ സ്ഥാപിച്ച ബോര്‍ഡ് പെട്രോള്‍ പമ്പിനു മുകളിലേക്ക് തകര്‍ന്ന് വീണാണ് അപകടമുണ്ടായകത്. അപകടസ്ഥലത്ത്

രക്ഷാപ്രവര്‍ത്തനം 40 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണ്. എന്നാല്‍, ഇതുവരെയായിട്ടും മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് മുംബൈയില്‍ പരസ്യബോര്‍ഡ് വീണ് വലിയ അപകടമുണ്ടായത്.

ഇരുമ്പു തൂണുകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് 67 പേരെ രക്ഷിച്ചിരുന്നു. 120 അടി വീതം നീളവും വീതിയുമുള്ളതാണ് തകര്‍ന്ന ഹോര്‍ഡിങ്. തൂണുകളടക്കം 250 ടണ്‍ ഭാരമുണ്ട്.
പരസ്യബോര്‍ഡ് അനധികൃതമായാണ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

Continue Reading

india

ആസ്തി 91 കോടി, 50 LIC പോളിസികള്‍, എട്ട് ക്രിമിനല്‍ കേസുകള്‍; വിവരങ്ങള്‍ പുറത്ത്‌വിട്ട് കങ്കണ റണൗട്ട്

ബാന്ദ്രയിലെ അപാര്‍ട്‌മെന്റിന് മാത്രം 23.98 കോടി രൂപ വില വരും

Published

on

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മണ്ഡി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കങ്കണ റണൗട്ടിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് താരം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് താരം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ആകെ 91 കോടിയിലധികം രൂപയുടെ ആസ്തി തനിക്കുണ്ട് എന്നാണ് കങ്കണ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

8.7 കോടി ജംഗമ സ്വത്തുക്കളും 62.9 കോടി സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടെ 91.5 കോടി രൂപയിലധികം ആസ്തി, 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വത്തില്‍ ഉണ്ട്. കൂടാതെ മൂന്നു ആഢംബര കാറുകളും കണക്കിലുണ്ട്. 98 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ലു, 58 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ്, 3.91 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് മേബാക്ക് എന്നിവയാണ് താരത്തിന്റെ ആഢംബര കാറുകള്‍. കങ്കണയുടെ പേരില്‍ 50 എല്‍ ഐസി പോളിസികളുണ്ട്.

മുംബൈയില്‍ മൂന്നു ഫ്‌ളാറ്റുകളും മണാലിയില്‍ ഒരു ബംഗ്ലാവും ഉണ്ട്. ബാന്ദ്രയിലെ അപാര്‍ട്‌മെന്റിന് മാത്രം 23.98 കോടി രൂപ വില വരും. മണാലിയിലെ വസതിയുടെ മൂല്യം 7.97 കോടി രൂപയാണ്. കങ്കണയുടെ പേരില്‍ 8 ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ മൂന്നെണ്ണം മതവികാരം വ്രണപ്പെടുത്തിയെന്ന കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12-ാം ക്ലാസ് വിദ്യാഭ്യാസമാണ് നാമനിര്‍ദേശപത്രികയില്‍ കങ്കണ റണൗട്ട് നല്‍കിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് മാണ്ഡിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ആണ് കങ്കണ റണൗട്ടിന്റെ എതിര്‍ സ്ഥാനാര്‍ഥി. അമ്മയ്ക്കും സഹോദരിക്കുമൊപ്പമെത്തി ഇന്നലെയാണ് കങ്കണ റണൗത്ത് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

Continue Reading

india

‘ഒരു ക്യത്രിമവും അനുവദിക്കില്ല’; ബൂത്ത് ഏജന്റുമാര്‍ക്ക് ഇ.വി.എം പരിശീലനവുമായി ഡല്‍ഹി കോണ്‍ഗ്രസ്

ഒരു തരത്തിലുമുളള ക്യത്രിമം കാണിക്കാതിരിക്കാനും ഇതിന്റെ പേരില്‍ ഒരു വോട്ട് പോലും നഷ്ട പ്പെടുന്നത് ഒഴിവാക്കാനുമാണ് കോണ്‍ഗ്രസിന്റെ മുന്‍കരുതല്‍

Published

on

ന്യുഡല്‍ഹി: ബൂത്ത് ലെവല്‍ ഏജന്റുമാരെ ഇലക്രേടാണിക് വോട്ടിങ് മെഷീന്റെ ഇ.വി.എം പ്രവര്‍ത്തനം പഠിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിനായി പരിശീലനം ലഭിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ ഡല്‍ഹി കോണ്‍ഗ്രസ് ഒരുക്കിക്കഴിഞ്ഞു. ഇവരാണ് ബൂത്തിലിരിക്കുന്ന ഏജന്റുമാര്‍ക്ക് ഇവിഎമ്മിന്റെ സാധാരണ നിലയിലുളള പ്രവര്‍ത്തനം എങ്ങനെയെന്ന് മനസിലാക്കി കൊടുക്കുക.

ഒരു തരത്തിലുമുളള ക്യത്രിമം കാണിക്കാതിരിക്കാനും ഇതിന്റെ പേരില്‍ ഒരു വോട്ട് പോലും നഷ്ട പ്പെടുന്നത് ഒഴിവാക്കാനുമാണ് കോണ്‍ഗ്രസിന്റെ മുന്‍കരുതല്‍. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഡല്‍ഹി കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി ഡിസിസി ഓഫീസിലൊരുക്കിയ വാര്‍ റൂമിലാണ് ഈ യൂണിറ്റിന്റെ പ്രവര്‍ത്തനവും.

ലോക്‌സഭാ തെരഞ്ഞടപ്പിന്റെ ക്യാമ്പയിനും മറ്റു പരിപാടികളുമെല്ലാം ഇവിടെ നിന്ന് തന്നെയാണ് നിയന്ത്രിക്കുന്നത്. ബൂത്ത് ലെവല്‍ ഏജന്റുമാരുടെ ലിസ്റ്റ് സ്‌കാന്‍ ചെയ്ത്, ഓരോരുത്തരെയും വിളിച്ച് ഇ.വി.എമ്മുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമായി പറഞ്ഞുക്കൊടുക്കുന്നതാണ് രീതി.

ഇവിഎമ്മുമായി ബന്ധപ്പെട്ട് ”പ്രശ്‌നങ്ങള്‍” കോണ്‍ഗ്രസ് നേരത്തെ ഉന്നയിക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ തെരഞ്ഞടുപ്പ് പ്രകടനപത്രികയിലും ഇവിഎമ്മിനെക്കുറിച്ച് വോട്ടിങ് രീതി ഇ.വി.എം വഴിയായിരിക്കുമെങ്കിലും മെഷീന്‍ വഴി ലഭിക്കുന്ന സ്ലിപ് പരിശോധിക്കാനും ബോക്‌സില്‍ നി ക്ഷേപിക്കാനും അവസരം ഒരുക്കും എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

ഇവിഎമ്മുകള്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം ചേരണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജനുവരിയില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രേമശ്, മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ക്ക് കത്തെഴുതിയിരുന്നു. അതേസമയം വോട്ടിങ് യന്ത്രത്തിന്റെ ഹാക്കിങ്ങിനോ അട്ടിമറിക്കാനൊ തെളിവില്ലെന്ന് അടുത്തിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മെയ് 25ന് നടക്കുന്ന ആറാം ഘട്ടത്തിലാണ് ഡല്‍ഹിയിലെ തെരഞ്ഞടുപ്പ്.

Continue Reading

Trending