crime
ബി.ജെ.പിയുടെ തോൽവി: മുസ്‍ലിം വേഷത്തിലെത്തി അയോധ്യയിലെ ഹിന്ദുക്കളെ അധിക്ഷേപിച്ചയാൾ അറസ്റ്റിൽ- വിഡിയോ
അയോധ്യയിലെ ഹിന്ദുക്കളെ ഹിജഡകളെന്ന് വിശേഷിപ്പിച്ച് പ്രമുഖ യൂട്യൂബർ

അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബി.ജെ.പി പരാജയപ്പെട്ടതിന് പിന്നാലെ മുസ്‌ലിം വേഷത്തിലെത്തി ഹിന്ദുക്കളെ അധിക്ഷേപിച്ചയാള്‍ അറസ്റ്റില്‍. യുപി സ്വദേശിയായ ധീരേന്ദ്ര രാഘവ് എന്നയാളാണ് അറസ്റ്റിലായത്. ന്യൂ ആഗ്ര പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മതസൗഹാര്‍ദം തകര്‍ക്കുക, വിദ്വേഷം പ്രചാരണം തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് അറസ്റ്റ്.
ഇന്നലെയാണ് വിഡിയോ സന്ദേശത്തിലൂടെ ഇയാള്‍ ഹിന്ദുക്കളെ അധിക്ഷേപിച്ചത്. മുസ്‌ലിംകള്‍ ഉപയോഗിക്കുന്ന തൊപ്പിയടക്കം ഇയാള്‍ ധരിച്ചിരുന്നു. രാമക്ഷേത്രം നിര്‍മിച്ച് നല്‍കിയിട്ടും ബി.ജെ.പിയെ ജയിപ്പിക്കാത്ത അയോധ്യയിലെ ഹിന്ദു വോട്ടര്‍മാര്‍ക്കെതിരെ വളരെ മോശം പരാമര്‍ശങ്ങളാണ് ഇദ്ദേഹം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ അനുഗ്രങ്ങളെ മറന്ന ജനങ്ങളെ അദ്ദേഹം ഇരട്ടമുഖമുള്ളവരാണെന്ന് വിശേഷിപ്പിച്ചു. രാഹുല്‍ ഗാന്ധി അധികാരത്തിലെത്തിയിരുന്നെങ്കില്‍ മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കുമായിരുന്നെന്നും വിഡിയോയില്‍ പറയുന്നുണ്ട്.
ഒരു നേതാവ് നമുക്കായി പള്ളി പണിതിരുന്നുവെങ്കില്‍ നമ്മള്‍ ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിന് വോട്ട് ചെയ്യും. പക്ഷെ, നിങ്ങള്‍ക്കായി രാമക്ഷേത്രം നിര്‍മിച്ചിട്ടും മോദിക്ക് നിങ്ങള്‍ വോട്ട് ചെയ്തില്ലെന്നും ധീരേന്ദ്ര രാഘവ് കുറ്റപ്പെടുത്തുന്നു. നേരത്തേ ഇയാള്‍ ബി.ജെ.പിയെ അനുകൂലിച്ച് നിരവധി പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Dhirendra Raghav pretending to be a Muslim by wearing a Skull cap and abusing Hindus.
This video is viral on Social media with a communal claim to incite Hindus against Muslims.
For attention : @Uppolice @dgpup @agrapolice @igrangeagra @adgzoneagra pic.twitter.com/un3TmLq8T5— Mohammed Zubair (@zoo_bear) June 5, 2024
ഫൈസാബാദിലെ തോല്‍വിക്ക് പിന്നാലെ ഹിന്ദുക്കളെ അധിക്ഷേപിച്ച് ഇത്തരത്തില്‍ നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്. രാജസ്താനില്‍നിന്നുള്ള പ്രമുഖ യൂട്യൂബറും ബി.ജെ.പി പ്രവര്‍ത്തകനുമായ പവന്‍ സാഹുവും അയോധ്യയിലെ ഹിന്ദുക്കളെ അധിക്ഷേപിച്ചതായി പരാതിയുണ്ട്. മറ്റു ഹിന്ദുക്കളെ എതിര്‍ക്കുന്ന ഹിജഡകളാണ് അയോധ്യയിലുള്ളതെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറയുന്നു.
ഹിന്ദുക്കളായിരുന്നിട്ടും നിങ്ങള്‍ ഹിന്ദുക്കളെ എതിര്‍ത്തു. രണ്ട് രൂപ മാത്രം വിലയുള്ള ഹിന്ദുക്കളായ നിങ്ങള്‍ എങ്ങനെ ജീവിതവും ധര്‍മവും സംരക്ഷിക്കണമെന്ന് സിഖുകാരില്‍നിന്നും മുസ്‌ലിംകളില്‍നിന്നും പഠിക്കണം. എന്റെ പ്രസ്താവന കാരണം ഹിന്ദു സഹോദരങ്ങള്‍ വേദനിക്കുന്നുണ്ടാകും. എന്നോട് ക്ഷമിക്കൂ, എനിക്ക് സ്വയം നിയന്ത്രിക്കാനാകുന്നില്ല. നിങ്ങള്‍ എന്നോട് യോജിക്കുന്നുണ്ടെങ്കില്‍ താഴെ കമന്റ് ചെയ്യൂ. ഇനി നിങ്ങള്‍ യോജിക്കുന്നില്ലെങ്കിലും ശ്രീരാമന്റെ പേരായിരിക്കും എപ്പോഴും മുകളിലെന്നും പവന്‍ സാഹു പറഞ്ഞു.
യൂട്യൂബില്‍ 25 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള ഇന്‍ഫ്‌ലുവന്‍സറാണ് ഇയാള്‍. രാജസ്താന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മയോടൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായിരുന്നു. പവന്‍ സാഹുവിനെതിരെ കേസെടുക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാമാനന്ദ് സാഗറിന്റെ ടി.വി ഷോയായ രാമായണത്തില്‍ ലക്ഷ്മണനായി വേഷമിട്ട നടന്‍ സുനില്‍ ലാഹ്രിയും അയോധ്യയിലെ തോല്‍വിയില്‍ നിരാശ പങ്കുവച്ചിരുന്നു. അയോധ്യയിലെ ജനങ്ങളെ സ്വാര്‍ത്ഥരെന്ന് വിളിച്ച ലാഹ്രി രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബി.ജെ.പിയെ മണ്ഡലത്തില്‍ തെരഞ്ഞെടുക്കാത്തതിന് വോട്ടര്‍മാരെ ആക്ഷേപിക്കുകയും ചെയ്തു.
‘വനവാസത്തില്‍ നിന്ന് മടങ്ങിയെത്തിയ സീതാദേവിയെ സംശയിച്ച അതേ അയോധ്യയിലെ പൗരന്മാരാണെന്ന് ഞങ്ങള്‍ മറന്നു. ദൈവത്തെപ്പോലും നിഷേധിക്കുന്നവരെ എന്ത് വിളിക്കും? സ്വാര്‍ത്ഥര്‍. അയോധ്യയിലെ പൗരന്മാര്‍ എപ്പോഴും തങ്ങളുടെ രാജാവിനെ വഞ്ചിച്ചു എന്നതിന് ചരിത്രം തെളിവാണ്. അവരെയോര്‍ത്ത് ലജ്ജ തോന്നുന്നു’ -ലാഹ്രി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രചാരണ വിഷയമായിരുന്നു ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രം. നിര്‍മാണം പൂര്‍ത്തിയാകും മുമ്പ് തന്നെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രാണപ്രതിഷ്ഠ നടത്തുകയും അത് രാജ്യമെങ്ങും വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടി ബി.ജെ.പി നേതാക്കള്‍ വോട്ട് തോടി.
ഇതോടൊപ്പം പ്രതിപക്ഷത്തിന് നേരെ വിദ്വേഷ പ്രചാരണം നടത്താനും രാമക്ഷേത്രത്തെ ഉപയോഗിച്ചു. കോണ്‍ഗ്രസും എസ്.പിയും അധികാരത്തിലെത്തിയാല്‍ ബുള്‍ഡോസര്‍ കയറ്റി രാമക്ഷേത്രം തകര്‍ക്കുമെന്ന് വരെ മോദി പ്രസംഗിച്ചു.
എന്നാല്‍, രാമക്ഷേത്രവും മോദിയുടെ വിദ്വേഷ പ്രസംഗവുമെല്ലാം ഫൈസാബാദ് മണ്ഡലത്തില്‍ ബി.ജെ.പിയെ തുണച്ചില്ല. ഇവിടെ സമാജ്‌വാദി പാര്‍ട്ടിയുടെ അവദേശ് പ്രസാദാണ് 54,567 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. സിറ്റിങ് എം.പിയായിരുന്ന ബി.ജെ.പിയുടെ ലല്ലു സിങ്ങിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
https://twitter.com/i/status/1799279660938965408
crime
പന്തീരാങ്കാവ് ഇസാഫ് ബാങ്ക് കവർച്ച: 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍
കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം

കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്കിന്റെ 40 ലക്ഷം കവർച്ച ചെയ്ത കേസിൽ നിർണായക വഴിതിരിവ്. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെയാണ് പൊലീസ് പണം കണ്ടെത്തിയത്.
കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് 50,000 രൂപ മാത്രമായിരുന്നു പൊലീസിന് കണ്ടെടുക്കാൻ സാധിച്ചത്. എന്നാൽ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് 39 ലക്ഷം രൂപ പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെനിന്ന് പൊലീസ് കണ്ടെത്തിയത്.
പന്തീരാങ്കാവിൽ ജൂൺ 11ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽനിന്നു പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിൻ ലാൽ തട്ടിപ്പറിച്ചുകൊണ്ടുപോയത്. പന്തീരാങ്കാവിൽനിന്ന് മാങ്കാവിലേക്കു പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്ത്. അക്ഷയ ഫിനാൻസിയേഴ്സിൽ പണയംവെച്ച സ്വർണം എടുക്കാനാണ് പണം എന്നാണ് ഷിബിൻ ബാങ്ക് ജീവനക്കാരോട് പറഞ്ഞിരുന്നത്.
crime
ആറ്റിങ്ങലിൽ വൻ ലഹരിവേട്ട; രണ്ട് കോടിയുടെ എംഡിഎംഎയും വിദേശമദ്യവും പിടികൂടി
എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ആറ്റിങ്ങലിൽ ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സഞ്ജു(42), നന്ദു(32), ഉണ്ണിക്കണ്ണൻ(39), പ്രവീൺ (35) എന്നിവരാണ് പിടിയിലായത്.
വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശ മദ്യവും അടങ്ങുന്ന രണ്ടുകോടിയിൽ അധികം വിലവരുന്ന ലഹരി ശേഖരമാണ് തിരുവനന്തപുരം ജില്ലാ റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. ഈത്തപ്പഴത്തിന്റെ പെട്ടികൾക്കുള്ളിൽ കറുത്ത കവറിൽ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ച് കൊണ്ടുവന്നത്. മയക്കു മരുന്ന് മാഫിയയുടെ ഇടയിൽ ഡോൺ എന്നാണ് സഞ്ജു അറിയപ്പെടുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. ഇയാളുടെ നേതൃത്വത്തിൽ രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
വിദേശത്തുനിന്നും ലഹരി ശേഖരവുമായി എത്തിയ പ്രതികളായ സഞ്ജുവിനെയും നന്ദുവിനെയും കൂട്ടിക്കൊണ്ടുപോകാനായെത്തിയ ഉണ്ണിക്കണ്ണനെയും പ്രവീണിനെയും കല്ലമ്പലം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കുറച്ച് ദിവസങ്ങളായി റൂറൽ ഡാൻസാഫ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. ഇന്നലെ രാത്രിയാണ് കല്ലമ്പലം ജംഗ്ഷനിൽ വച്ച് ഇന്നോവ കാറിലും പിക് അപ് ലോറിയിലുമായി എത്തിയ ലഹരി സംഘത്തെ പിടികൂടിയത്.
crime
ന്യൂസിലൻഡ് ജോലി വാഗ്ദാന തട്ടിപ്പ്: ചിഞ്ചു അനീഷിൻ്റേത് സമാനതകളില്ലാത്ത തട്ടിപ്പുകൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ചിഞ്ചു അനീഷ് സംസ്ഥാനത്തുടനീളം നടത്തിയിരിക്കുന്നത് സമാനതകളില്ലാത്ത തട്ടിപ്പുകൾ. തൃശൂർ തൃപ്പയാറുള്ള കർമ അസിസ്റ്റൻസ് എന്ന ട്രാവൽ ഏജൻ്റിനെ കബളിപ്പിച്ച് ഒരു കോടി 94 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിൽ നിന്ന് ചിഞ്ചു അനീഷ് വാങ്ങിയ രേഖകളാണ് ലഭിച്ചത്. 97 ഉദ്യോഗാർഥികളിൽ നിന്നാണ് ട്രാവൽ ഏജൻറ് ഈ പണം ചിഞ്ചുവിന് വാങ്ങി നൽകിയത്.
നേരിട്ടും അല്ലാതെയുമായി രണ്ട് കോടി 47 ലക്ഷം രൂപ തട്ടിയെടുത്തു. പണം തട്ടിയെടുത്തത് കൂടാതെ ഓസ്ട്രേലിയ, സിംഗപ്പൂർ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രതി, വ്യാജമായി പ്രിൻറ് ചെയ്ത് നൽകിയ വിസയുടെ പകർപ്പുകളും പുറത്ത് വന്നിട്ടുണ്ട്.
ഒറിജിനലിനെ വെല്ലുന്ന വ്യാജനിൽ ട്രാവൽ ഏജൻ്റ് പോലും കമ്പളിപ്പിക്കപ്പെട്ടു. 2022 മുതലാണ് കർമ അസിസ്റ്റൻ്റ് തട്ടിപ്പിന് വിധേയമായത്. 2023ൽ എറണാകുളം നോർത്ത് പൊലീസ് പിടികൂടിയതോടെയാണ് തങ്ങളും കബളിപ്പിക്കപ്പെട്ടെന്ന് വ്യക്തമായത്. തുടർന്ന് കർമ്മാ അസിസ്റ്റൻസ് നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ചിഞ്ചു അനീഷ് ഒന്നാം പ്രതിയാണ്. പക്ഷേ പ്രതിയെ പിടികൂടാൻ വലപ്പാട് പൊലീസിന് കഴിഞ്ഞിട്ടില്ല. ചിഞ്ചു അനീഷ് പിടിയിലായിട്ടും വലപ്പാട് പൊലീസ് ഫോർമൽ അറസ്റ്റിനൊ, പ്രൊഡക്ഷൻ വാറൻ്റ് നൽകാനോ മുതിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
ചിഞ്ചു ജയിലിലായ സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് കർമ അസിസ്റ്റൻ്റ്സ് ഉടമകളുടെ തീരുമാനം. അതേസമയം, കാലടി പൊലീസ് ഫോർമൽ അറസ്റ്റ് ചെയ്ത പ്രതിയെ പ്രോഡക്ഷൻ വാറൻ്റിലൂടെ കസ്റ്റഡിയിൽ വാങ്ങാൻ കടവന്ത്ര പൊലീസും നീക്കങ്ങൾ ആരംഭിച്ചു. ചിഞ്ചു പിടിയിലായ ശേഷം കരുനാഗപ്പള്ളി പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ച പരാതിയിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film3 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര്‍ സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര്‍ അറസ്റ്റില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
kerala2 days ago
വോട്ടര്‍ പട്ടിക ചോര്‍ത്തിയ സംഭവം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: പിഎംഎ സലാം