Connect with us

kerala

തിരൂരിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു

യുവാവ് ഓടിച്ചിരുന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

Published

on

തിരൂർ പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. യുവാവ് ഓടിച്ചിരുന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. മലപ്പുറം കൈമലശ്ശേരി കുട്ടമ്മാക്കൽ സ്വദേശി നെടുവഞ്ചേരി വീട്ടിൽ മുഹമ്മദ് ഫായിസ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.

അതേസമയം ചെറുവത്തൂരിൽ ബസ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽപെട്ട് വീട്ടമ്മ മരിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശി ഫൗസിയ(50)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ബസ് പുറകോട്ട് എടുക്കുന്നത് കണ്ട് ഇവർ മുൻവശത്ത് കൂടെ മറികടക്കുമ്പോൾ ബസ് മുന്നോട്ടെടുക്കുകയും അടിയിൽപ്പെടുകയുമായിരുന്നു.

കൂടെയുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. പരുക്കേറ്റ ഇവരെ ആദ്യം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് മാവുങ്കാലിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

kerala

ശസ്ത്രക്രിയ ഉപകരണ വിവാദം; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡോക്ടറോട് വിശദീകരണം തേടാന്‍ ഡിഎംഇ

വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും ഡിഎംഇ കൂട്ടിച്ചേര്‍ത്തു.

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ ഉപകരണം പ്രതിസന്ധിയിലാണെന്ന യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ ആരോപണങ്ങള്‍ തള്ളി ആരോഗ്യവകുപ്പ്. 2024ല്‍ യൂറോളജി വിഭാഗത്തിന് വേണ്ടി സര്‍ക്കാര്‍ 50 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയതായി ഡിഎംഇ
ഡോ. വിശ്വനാഥന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നാല് ശസ്ത്രക്രിയകള്‍ നടന്നെന്നും സംഭവത്തില്‍ ഡോക്ടറോട് വിശദീകരണം തേടുമെന്നും ഡിഎംഇ പറഞ്ഞു.

ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ദൗര്‍ഭാഗ്യകരമാണെന്നും ശസ്ത്രക്രിയ മാറ്റിവെച്ച രോഗിക്ക് മറ്റ് ആരോഗ്യ കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും ഡോക്ടറുടെ നടപടിയില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഡിഎംഇ പറഞ്ഞു.

വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും ഡിഎംഇ കൂട്ടിച്ചേര്‍ത്തു.

അതിനിടെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ഡോക്ടര്‍ രംഗത്തെത്തി. തനിക്ക് ചുറ്റും പരിമിതികളാണെന്നും അതിനുള്ളില്‍ നിന്ന് ചികിത്സക്കായി വരുന്നവരെ തനിക്ക് കഴിയുന്നതിന്റെ പരമാവധി ചികിത്സ നല്‍കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

കേന്ദ്ര വിദേശ സര്‍വകലാശാലകളിലെ അവസരങ്ങള്‍; എം.എസ്.എഫ് ഓറിയന്റേഷന്‍ നാളെ

രാജ്യത്തിനകത്തും പുറത്തുമുള്ള, ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുമായി കുട്ടികള്‍ക്ക് സംവദിക്കാം.

Published

on

കോഴിക്കോട്: വിദേശ സര്‍വകലാശാലകളിലും ഇന്ത്യയിലെ തന്നെ മികച്ച കേന്ദ്ര സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് അഡ്മിഷന്‍ പ്രക്രിയ, പഠനാന്തരീക്ഷം, ലഭ്യമായ കോഴ്സുകള്‍, സ്‌കോളര്‍ഷിപ്പ് സാധ്യതകള്‍ എന്നിവയെ കുറിച്ചുള്ള ഓറിയന്റേഷല്‍ പ്രോഗ്രാം നാളെ (ഞായര്‍) രാവിലെ 9 മണി മുതല്‍ കോഴിക്കോട് ബാഫഖി യൂത്ത് സെന്ററില്‍ വെച്ച് നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള, ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുമായി കുട്ടികള്‍ക്ക് സംവദിക്കാം. എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ കെഎംസിസി അക്കാദമിക് വിങ്ങുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിവിധ കേന്ദ്ര വിദേശ യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ഥികള്‍ പങ്കടുക്കുമെന്ന് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ജനറല്‍ സെക്ര ട്ടറി എസ്.എച്ച് മുഹമ്മദ് അര്‍ഷാദ് എന്നിവര്‍ പറഞ്ഞു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയുന്ന പ്രതിനിധികള്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം. ഫോ : 9846106011, 7034707814, 6238328477

Continue Reading

kerala

കണ്ണൂരില്‍ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരന്‍ മരിച്ചു

തമിഴ്നാട് സേലം സ്വദേശികളുടെ മകന്‍ ഹാരിത്താണ് മരിച്ചത്.

Published

on

കണ്ണൂരില്‍ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരന്‍ മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകന്‍ ഹാരിത്താണ് മരിച്ചത്. കഴിഞ്ഞ മെയ് 31ന് പയ്യാമ്പലത്തെ വാടക ക്വാര്‍ട്ടേഴ്സിന് മുന്നില്‍ വെച്ച് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കുട്ടിയുടെ മുഖത്തും കണ്ണിനും നായയുടെ കടിയേറ്റിരുന്നു. പിന്നാലെ കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വാക്സിന്‍ നല്‍കിയിരുന്നു.

തുടര്‍ച്ചയായി നാല് വാക്സിനുകള്‍ നല്‍കിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കണ്ണൂരില്‍ സ്ഥിരതാമസക്കാരാണ് ഇവര്‍. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം സേലത്തേക്ക് കൊണ്ടുപോയി.

Continue Reading

Trending