Connect with us

india

മൃഗബലി: മുസ്‌ലിം വസ്ത്ര വ്യാപാരിയുടെ കട അടിച്ച് തകർത്ത് തീവ്ര ഹിന്ദുത്വ പ്രവർത്തകർ

ഹിമാചല്‍ പ്രദേശിലെ നഹാനിലാണ് സംഭവം. ഉത്തര്‍പ്രദേശ് സാഹാരപൂര്‍ സ്വദേശിയായ ജാവേദിന്റെ കടയാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.

Published

on

മൃഗബലി വാട്ട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയത്തില്‍ പ്രതിഷേധിച്ച് മുസ്ലിം വ്യാപാരിയുടെ കട അടിച്ചു തകര്‍ത്ത് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍. ഹിമാചല്‍ പ്രദേശിലെ നഹാനിലാണ് സംഭവം. ഉത്തര്‍പ്രദേശ് സാഹാരപൂര്‍ സ്വദേശിയായ ജാവേദിന്റെ കടയാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. പശുവിനെ ബലി കൊടുത്തെന്നും പറഞ്ഞ് കടയിലേക്ക് അതിക്രമിച്ച് കയറിയ സംഘം കട അടിച്ചു തകര്‍ക്കുകയായിരുന്നു.

സംഘര്‍ഷം നടന്ന ഉടനെ പൊലീസ് പ്രദേശത്തെത്തിയെങ്കിലും അവര്‍ കാര്യമായി ഇടപെട്ടില്ലെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മൃഗത്തിനെ ബലി അര്‍പ്പിക്കുന്ന വീഡിയോ ജാവേദ് തന്റെ വാട്‌സാപ്പ് സ്റ്റാറ്റസ്സ് ആക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ഗോവധം ആരോപിച്ച് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ തുണികടയിലേക്ക് വരുകയും കടയിലെ സാധനങ്ങള്‍ വലിച്ചെറിയുകയുമായിരുന്നു. കടയിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും അക്രമികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് നടന്ന ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു.

പൊലീസിന്റെ മുന്നില്‍ വെച്ചാണ് അക്രമികള്‍ കട അടിച്ചു തകര്‍ത്തതെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. ഏറെ നേരം കഴിഞ്ഞാണ് പൊലീസ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും, ആളുകളെ അവിടെ നിന്നും ഒഴിപ്പിക്കാന്‍ ശ്രമിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പശുവിനെ കൊന്നതിനെതിരെ മുദ്രാവാക്യം വിളിച്ച് ചില പ്രാദേശിക ഹിന്ദു സംഘടനകള്‍ പട്ടണത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

ജാവേദിനെ ഹിമാചല്‍ പ്രദേശില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും, മുസ്ലിം വ്യാപാരികള്‍ക്ക് വാടയ്ക്ക് നല്‍കിയ കടകള്‍ എത്രയും വേഗം ഉടമകള്‍ ഒഴിപ്പിക്കണമെന്നും അക്രമികള്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നൈജീരിയയിലെ സ്‌കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി

ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.

Published

on

അബുജ: നൈജീരിയ വീണ്ടും  സ്‌കൂള്‍ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിന്റെ നടുവില്‍. നൈഗര്‍ നോര്‍ത്ത് സെന്‍ട്രിലെ സെന്റ് മേരീസ് കാത്തലിക് സ്‌കൂളില്‍ വെള്ളിയാഴ്ച ആയുധധാരികള്‍ അതിക്രമിച്ചുകയറി 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി ക്രിസ്ഥാന അസോസിയേഷന്‍ ഓഫ് നൈജീരിയ (CAN) അറിയിച്ചു. ആദ്യം 215 കുട്ടികളെയാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.

CAN നൈജര്‍ സ്റ്റേറ്റ് ചാപ്റ്റര്‍ ചെയര്‍മാന്‍ മോസ്റ്റ് റവറന്റ് ബുലസ് ഡൗവ യോഹന്ന സ്‌കൂള്‍ സന്ദര്‍ശിച്ചശേഷമാണ് വിവരം സ്ഥിരീകരിച്ചത്. 10നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 88 കുട്ടികളെയും പ്രതികള്‍ വീണ്ടും പിടികൂടിയതായി വിവരമുണ്ട്.

സംഭവത്തിനു 170 കിലോമീറ്റര്‍ അകലെയുള്ള അയല്‍ സംസ്ഥാനമായ കെബ്ബിയിലും സമാനമായ ആക്രമണം നടന്നിരുന്നു. അവിടെയുള്ള മാഗ പട്ടണത്തിലെ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ 25 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു, ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടെങ്കിലും 24 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അടിക്കടിയുള്ള ഇത്തരം ആക്രമണങ്ങള്‍ സംസ്ഥാനത്ത് വന്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. കുട്ടികളെ കണ്ടെത്തുകയും സുരക്ഷിതമായി തിരികെ കൊണ്ടുവരാനായി പ്രാദേശിക സംഘങ്ങളെയും പ്രത്യേക സ്‌ക്വാഡുകളെയും വിന്യസിച്ചു. ആക്രമണത്തിനിടെ സ്‌കൂളിന്റെ വൈസ് പ്രിന്‍സിപ്പല്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു.

സംഭവത്തിന് ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കുട്ടികളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവരുമൊത്ത് സംയുക്ത പരിശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

india

ജമ്മുകശ്മീരില്‍ മലയാളി സൈനികന് വീരമൃത്യു

സുരന്‍കോട്ടില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീണതാണ് ദുരന്തത്തിന് കാരണമായത്.

Published

on

ജമ്മുകശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന്‍ വീരമൃത്യുവിന് കീഴടങ്ങി. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശിയും സൈന്യത്തില്‍ 27 വര്‍ഷമായി സേവനമനുഷ്ഠിച്ചുവരികയുമായ സബ്േദാര്‍ സജീഷ് കെ (47) നാണ് മരണം സംഭവിച്ചത്. സുരന്‍കോട്ടില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീണതാണ് ദുരന്തത്തിന് കാരണമായത്.

ഇന്നലെ നടന്ന അപകടത്തെ തുടര്‍ന്ന് സജീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സൈന്യം ഭൗതികശരീരം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു.

നാളെ രാവിലെ നാട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്‌കാരകര്‍മ്മങ്ങള്‍ നടക്കും.

 

Continue Reading

india

ഡല്‍ഹിയില്‍ വന്‍ ആയുധക്കടത്ത് സംഘം പിടിയില്‍

ചൈനയും തുര്‍ക്കിയും നിര്‍മ്മിച്ച തോക്കുകളും വെടിയുണ്ടകളും ഡ്രോണ്‍ വഴി രാജ്യത്തേക്ക് കടത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Published

on

ന്യൂഡല്‍ഹി: വിദേശ നിര്‍മിത ആയുധങ്ങള്‍ ഇന്ത്യയില്‍ വിതരണം ചെയ്ത ആയുധക്കടത്ത് സംഘത്തെ ഡല്‍ഹി പൊലീസ് പിടികൂടി. ചൈനയും തുര്‍ക്കിയും നിര്‍മ്മിച്ച തോക്കുകളും വെടിയുണ്ടകളും ഡ്രോണ്‍ വഴി രാജ്യത്തേക്ക് കടത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാകിസ്താനിലെ ഇന്റര്‍-സര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ.) ബന്ധം സംഘത്തിനുണ്ടെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നു.

സംഘത്തിലെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ കൊടുംകുറ്റവാളി മന്‍ദീപ്, സംഘാംഗങ്ങളായ ഉത്തര്‍പ്രദേശ് സ്വദേശി രോഹന്‍, മോനു എന്നിവരാണ് പിടിയിലായത്. 10 വിദേശ തോക്കുകളും 92 വെടിയുണ്ടകളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. കൊലക്കേസുകളില്‍ പ്രതിയായ സോനു ഖത്രിയുടെ കൂട്ടാളിയാണ് മന്‍ദീപ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഡ്രോണ്‍ ഉപയോഗിച്ച് ആയുധങ്ങള്‍ അതിര്‍ത്തിക്ക് സമീപമുള്ള നിശ്ചിത സ്ഥലങ്ങളില്‍ ഇറക്കിവെക്കുകയും തുടര്‍ന്ന് സംഘം അത് ശേഖരിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുകയും ചെയ്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പിടിയിലാകാതിരിക്കാന്‍ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞാണ് ആയുധങ്ങള്‍ കടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഘത്തിന്റെ മുഖ്യപ്രതിയായി ജസ്പ്രീത് അഥവാ ‘ജസ്സ’യെയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ ഇയാള്‍ പാകിസ്താനുമായി നേരിട്ട് ബന്ധപ്പെടുകയും അവിടെനിന്ന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നാണു സംശയം. പിടിയിലായവരുടെ മൊബൈല്‍ ഫോണുകള്‍, ബാങ്ക് ഇടപാടുകള്‍, സോഷ്യല്‍ മീഡിയ വിവരങ്ങള്‍ എന്നിവ ശേഖരിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Continue Reading

Trending