Connect with us

india

ബി.ജെ.പിക്കെതിരെ വീണ്ടും ആർ.എസ്.എസ്; ഐ.ടി സെല്ലിനെ വിമർശിച്ച് മുതിർന്ന നേതാവ്

ഏറ്റവുമൊടുവിൽ ബി.ജെ.പി ഐ.ടി സെല്ലിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന സംഘ്പരിവാർ നേതാവും എഴുത്തുകാരനുമായ രത്തൻ ശാരദ.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ആർ.എസ്.എസ്സിൽനിന്ന് ബി.ജെ.പിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിനു പിന്നാലെയും തുടരുന്നു. ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിന്റെ പരോക്ഷ വിമർശനത്തിലൂടെ ആരംഭിച്ച പുതിയ അസ്വാരസ്യങ്ങൾ ഇപ്പോൾ പരസ്യ വിമർശനമായി മാറിയിരിക്കുകയാണ്. ഏറ്റവുമൊടുവിൽ ബി.ജെ.പി ഐ.ടി സെല്ലിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന സംഘ്പരിവാർ നേതാവും എഴുത്തുകാരനുമായ രത്തൻ ശാരദ.

നേരത്തെ, ആർ.എസ്.എസ് മുഖപത്രം ‘ഓർഗനൈസറി’ൽ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കടുത്ത ബി.ജെ.പി വിമർശനം നടത്തിയിരുന്നു ശാരദ. ഇപ്പോൾ ബജറ്റിനെതിരായ വിമർശനങ്ങൾക്കെതിരായ ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യയുടെ പരിഹാസങ്ങളാണ് അദ്ദേഹം ഉയർത്തിയിരിക്കുന്നത്. ബി.ജെ.പി ഐ.ടി സെല്ലിന്റെ ഈ പെരുമാറ്റം ഗുരുതരമായ പ്രശ്‌നമാണെന്നു തന്നെ ശാരദ എക്‌സിൽ തുറന്നടിച്ചു.

എല്ലാവരും ഈ രാത്രി ഇൻഡെക്‌സേഷൻ സ്‌പെഷലിസ്റ്റുകളായി മാറിയിരിക്കുകയാണെന്നായിരുന്ന് എക്‌സിലൂടെ അമിത് മാളവ്യയുടെ പരിഹാസം. ഇതിനുള്ള മറുപടിയായാണ് രത്തൻ ശാരദ രൂക്ഷവിമർശനം നടത്തിയത്. ബി.ജെ.പി ഐ.ടി സെല്ലിന്റെ ഈ സമീപനം ഗുരുതരമായ പ്രശ്‌നമാണെന്ന് അദ്ദേഹം വിമർശിച്ചു. 2024ലെ ബജറ്റിന്റെ നല്ല കാര്യങ്ങളെ കുറിച്ചു ലളിതമായ ആശയവിനിമയം നടത്തുന്നതിനു പകരം പൗരന്മാരെ ട്രോളുകളാണ് ചെയ്യുന്നത്. അവരുടെ ഭീതിക്കുള്ള മറുപടി നൽകാൻ നോക്കൂ. അവരെ അപമാനിക്കരുതെന്നും അമിത് മാളവ്യയെ ടാഗ് ചെയ്ത് ശാരദ കുറ്റപ്പെടുത്തി.

രത്തൻ ശാരദയുടെ വിമർശനം ഏറ്റുപിടിച്ചു നിരവധി പേർ രംഗത്തെത്തി. സംഘ്പരിവാർ, ബി.ജെ.പി അനുഭാവികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇതോടെ അമിത് മാളവ്യ വിവാദ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. മാളവ്യ പോസ്റ്റ് പിൻവലിച്ചിരിക്കുകയാണെന്നും എപ്പോഴും നല്ല ബോധമായിരിക്കണം നയിക്കേണ്ടതെന്നും ശാരദ പിന്നീട് എക്‌സിൽ കുറിച്ചു.

https://twitter.com/RatanSharda55/status/1815946214120300728

കഴിഞ്ഞ ജൂൺ എട്ടിന്, മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെയായിരുന്നു ശാരദ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി തെരഞ്ഞെടുപ്പ് വിശകലന ലേഖനം എഴുതിയത്. ഓർഗനൈസറിലെ പംക്തിയിലായിരുന്നു ബി.ജെ.പിയുടെ അമിതാത്മവിശ്വാസം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നത വിമർശനം.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അമിതാത്മവിശ്വാസം കൊണ്ടുനടക്കുന്ന ബി.ജെ.പി കാര്യകർത്താക്കൾക്കുള്ള തിരിച്ചറിവിനുള്ള അവസരമാണു തുറന്നിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 400 ആഹ്വാനം അവർക്കുള്ള ദൗത്യവും പ്രതിപക്ഷത്തിനുള്ള മുന്നറിയിപ്പുമായിരുന്നുവെന്ന കാര്യം അവർ തിരിച്ചറിഞ്ഞില്ല. സ്വന്തം സൗകര്യങ്ങളിൽ സന്തോഷിച്ചിരിക്കുകയായിരുന്നു അത്തരം ബി.ജെ.പി നേതാക്കളും പ്രവർത്തകരും. തെരുവിലെ ശബ്ദങ്ങൾ അവർ ശ്രദ്ധിക്കുന്നില്ലെന്നുമെല്ലാം ലേഖനത്തിൽ വിമർശനമുണ്ടായിരുന്നു.

പതിറ്റാണ്ടുകളായി സംഘ്പരിവാർ എഴുത്തുകാരനും ചിന്തകനുമായി അറിയപ്പെടുന്നയാളാണ് രത്തൻ ശാരദ. ആർ.എസ്.എസ് 360 ഡിഗ്രി, സംഘ് ആൻഡ് സ്വരാജ്, ആർ.എസ്.എസ്-എവല്യൂഷന് ഫ്രം ഏൻ ഓർഗനൈസേഷൻ ടു എ മൂവ്‌മെന്റ്, കോൺഫ്‌ലിക്ട് റെസൊല്യൂഷൻ: ദി ആർ.എസ്.എസ് വേ ഉൾപ്പെടെ ആർ.എസ്.എസ്സിനെ കുറിച്ചു മാത്രം ഏഴ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

1975-77ൽ അടിയന്തരാവസ്ഥക്കാലത്ത് സംഘ്പരിവാർ വിദ്യാർഥി വിഭാഗമായ അഖിൽ ഭാരതീയ വിദ്യാർഥി പരിഷത്തിന്റെ(എ.ബി.വി.പി) സജീവ പ്രവർത്തകനായിരുന്നു. അടിയന്തരാവസ്ഥാ നടപടികളുടെ ഭാഗമായി ജയിലിൽ കിടക്കേണ്ടിയും വന്നിട്ടുണ്ട്. ആർ.എസ്.എസ്സിനെ കുറിച്ചുള്ള ഗവേഷണത്തിന് പി.എച്ച്.ഡിയും ലഭിച്ചിട്ടുണ്ട്.

വർഷങ്ങളായി ദേശീയ മാധ്യമങ്ങളിലും പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ആർ.എസ്.എസ് വക്താവായി എത്താറുള്ള മുതിർന്ന നേതാവ് കൂടിയാണ് രത്തൻ ശാരദ. അതുകൊണ്ടുതന്നെ ശാരദയുടെ ബി.ജെ.പി വിമർശനത്തിനു രാഷ്ട്രീയമാനങ്ങളേറെയാണ്.

india

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; നാളെ കൊല്‍ക്കത്തയില്‍

അര്‍ദ്ധരാത്രിക്ക് ശേഷം കൊല്‍ക്കത്തയിലെത്തുന്ന താരം രാവിലെ സ്‌പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം 11:15ന് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെത്തും.

Published

on

കൊല്‍ക്കത്ത: ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി അര്‍ജന്റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി നാളെ ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ (ശനിയാഴ്ച, ഡിസംബര്‍ 13) പുലര്‍ച്ചെ കൊല്‍ക്കത്തയിലെത്തുന്ന മെസ്സിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം കൊല്‍ക്കത്തയിലെത്തുന്ന താരം രാവിലെ സ്‌പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം 11:15ന് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെത്തും.

തുടര്‍ന്ന്, ബംഗാളിന്റെ സന്തോഷ് ട്രോഫി ടീമിനെ മെസ്സി ഈ വേദിയില്‍ ആദരിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജി, ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി, ടെന്നീസ് താരം ലിയാണ്ടര്‍ പേസ് എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.

മെസ്സിയും ടീം അംഗങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരാണ് നാളെ ഇന്ത്യയിലെത്തുക. മെസ്സിയും സംഘത്തിനുമൊപ്പം മോഹന്‍ ബഗാനും ഡയമണ്ട് ഹാര്‍ബര്‍ എഫ്‌സിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.

സന്ദര്‍ശനം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് മടങ്ങുന്ന വഴി, 2022 ലോകകപ്പ് ജേതാവായ മെസ്സി തന്റെ 70 അടി ഉയരമുള്ള പ്രതിമ സന്ദര്‍ശിക്കും. കൊല്‍ക്കത്തയുടെ ‘ബിഗ് ബെന്‍’, ഡിയേഗോ മറഡോണയുടെ പ്രതിമ എന്നിവയ്ക്ക് സമീപം ലേക് ടൗണിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പ് ട്രോഫിയേന്തി പുഞ്ചിരിക്കുന്ന മെസ്സിയുടെ പ്രതിമയുടെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.

Continue Reading

india

‘ഉമീദ് പോർട്ടൽ-കേരള വഖഫ് ബോർഡ് അടിയന്തിരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം’: സാദിഖലി ശിഹാബ് തങ്ങൾ

Published

on

വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി ഡിസംബർ 6 ന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അതനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, ഗുജറാത്ത് വഖഫ് ബോർഡും അതാത് ട്രൈബ്യൂണുകളെ സമീപിക്കുകയും, ഡിസംബർ 10 ന് ട്രൈബ്യൂണൽ ഗുജറാത്തിലും, ഉത്തർപ്രദേശിലും, 6 മാസം കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുള്ളതുമാണ്. മധ്യ പ്രദേശിലും 2 മാസം കാലാവധി നീട്ടി കിട്ടിയിട്ടുള്ളതാണ്.

എന്നാൽ ഇത് വരെ കേരള വഖഫ് ബോർഡ് കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ അടിയന്തിരമായി കേരള വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ച് ഉമീദ് പോർട്ടലിൽ വഖഫ് വസ്തുക്കൾ ചേർക്കുന്നതിൻ്റെ കാലാവധി 6 മാസം നീട്ടി വാങ്ങണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Continue Reading

india

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി

. അസ്‌ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്‌കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.

Published

on

ഭുവനേശ്വര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ ഒഡിഷയിലെ ഗഞ്ചാം ജില്ലയില്‍ കലഹം. അസ്‌ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്‌കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.

കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ത്ഥിനിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയും, അതിനെ മറ്റൊരു വിദ്യാര്‍ത്ഥിയെ കൊണ്ട് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ സ്‌കൂളില്‍ എത്തി അധ്യാപകനെ നേരിട്ടും അടിച്ചുമാറ്റുകയായിരുന്നു.

ട്യൂഷന്‍ ക്ലാസിലും സ്‌കൂള്‍ സമയത്തും പെണ്‍കുട്ടികളോട് അധ്യാപകന്‍ മോശമായി പെരുമാറിയിരുന്നു എന്ന മുന്‍പരാതികളും ഉണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ വെളിപ്പെടുത്തല്‍.

വിവരം ലഭിച്ചതോടെ പോലീസ് സ്‌കൂളിലെത്തിയപ്പോഴാണ് നാട്ടുകാര്‍ അധ്യാപകനെ മര്‍ദിച്ചു കൊണ്ടിരുന്നത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നഹകിനെ രക്ഷപ്പെടുത്തുകയും സുരക്ഷയ്ക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരാതിയുമായി രക്ഷിതാക്കള്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.

വിഷയം വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹെഡ്മാസ്റ്റര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ അപമര്യാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും എതിര്‍ത്തപ്പോള്‍ അടിച്ചുവെന്നും ഒരു വിദ്യാര്‍ത്ഥിനിയുടെ അമ്മ പറയുന്നു. മകള്‍ മോശം അനുഭവത്തെ കുറിച്ച് പറഞ്ഞതിനെ തുടര്‍ന്ന് അധ്യാപകന്റെ മുന്നില്‍ ചോദ്യം ചെയ്തപ്പോള്‍ ‘അനുസരണക്കേട് കാണിച്ചതിനാല്‍ ശിക്ഷിച്ചതാണ്’ എന്നായിരുന്നു അധ്യാപകന്റെ മറുപടിയെന്നും അവര്‍ ആരോപിച്ചു.

പെണ്‍കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading

Trending