india
വയനാട് ഉരുൾപൊട്ടൽ: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് ദുരന്തഭൂമിയിൽ എത്തും
ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്തമേഖലയിലെത്തും. 9.45 ന് കണ്ണൂരെത്തും. 12 മണിയോടെ ഇരുവരും കല്പറ്റയില് എത്തും. യോഗത്തിന് ശേഷം മേപ്പാടിയിലെ ക്യാമ്പുകളും ആശുപത്രിയും സന്ദര്‍ശിക്കും.
ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. മോശം കാലാവസ്ഥയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ല എന്ന അധികൃതരുടെ നിര്‍ദേശത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര റദ്ദാക്കിയത്.
ഉരുള്‍പൊട്ടല്‍ ദുരന്തം രാഹുല്‍ ലോക്സഭയില്‍ ഉന്നയിച്ചിരുന്നു. കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും വയനാട് മുന്‍ എം പി കൂടിയായ രാഹുല്‍ ആവശ്യപ്പെട്ടു. ”കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ എല്ലാ പിന്തുണയും സംസ്ഥാനത്തിന് നല്‍കണം. ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണം. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്നും അത് അടിയന്തിരമായി വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പുനരധിവാസത്തിന് ഒരു കൃത്യമായ പദ്ദതിയുണ്ടാക്കണമെന്ന് ഗതാഗത സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും” രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. കല്‍പ്പറ്റയിലെ കലക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. രക്ഷാ ദൗത്യം, ദുരിത ബാധിതര്‍ക്കുള്ള ധന സഹായം, പുനരധിവാസം ഉള്‍പ്പെടെയുള്ള കര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. മന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും.
india
ഉമര്‍ ഖാലിദിന്റെ ജാമ്യം: ഡല്‍ഹി പൊലീസിന് സുപ്രീംകോടതി നോട്ടീസ്
ഒക്ടോബര്‍ ഏഴിനകം മറുപടി നല്‍കണമെന്നാണ് ജാമ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്‍, മന്മോഹന് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.

ഡല്‍ഹി കലാപ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. ഒക്ടോബര്‍ ഏഴിനകം മറുപടി നല്‍കണമെന്നാണ് ജാമ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്‍, മന്മോഹന് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.
ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ശിഫ ഫാത്തിമ, ശിഫാ ഉറഹ്മാന്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അഞ്ച് വര്‍ഷമായി ജാമ്യം നിഷേധിക്കപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ജയിലില്‍ കഴിയുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഇവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, എ.എം. സിങ്വി എന്നിവര്‍ വാദിച്ചു. ജാമ്യ ഹരജി ദീപാവലിക്ക് മുമ്പ് പരിഗണിക്കണമെന്നുമാണ് വാദം.
ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യു.എ.പി.എ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സി.എ.എ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പടെ എട്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
india
മൈസൂരു ദസറയ്ക്ക് തുടക്കം; ബുക്കര്‍ ജേതാവ് ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്തു
സാംസ്കാരിക പരിപാടികള്‍, ഭക്ഷ്യമേള, പുഷ്പമേള, കര്‍ഷക-യുവ-വനിതാ-കുട്ടികളുടെ ദസറ തുടങ്ങി അനവധി പരിപാടികളോടെയാണ് ഉത്സവം മുന്നേറുന്നത്.

മൈസൂരു: കര്‍ണാടകയുടെ സാംസ്കാരിക പൈതൃകമായ മൈസൂരു ദസറ ഉത്സവത്തിന് തുടക്കം കുറിച്ചു. മൈസൂരുവിന്റെ ആരാധ്യ ദേവതയായ ചാമുണ്ഡേശ്വരിയുടെ വിഗ്രഹത്തില്‍ പൂജ നടത്തി ബുക്കര്‍ പ്രൈസ് ജേതാവും എഴുത്തുകാരിയുമായ ബാനു മുഷ്താഖ് ഉത്സവം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, മൈസൂരു ജില്ലാ ചുതലയുള്ള മന്ത്രി എച്ച്.സി മഹാദേവപ്പ, ടൂറിസം വകുപ്പ് മന്ത്രി എച്ച്.കെ പാട്ടീല്‍, മന്ത്രിമരായ കെ.എച്ച് മുനിയപ്പ, കെ.വെങ്കടേഷ് ചാമുണ്ഡേശ്വരം എം.എല്‍.എ ജി.ടി ദേവഗൗഡ എന്നിവര്‍ പങ്കടുത്തു.
ഹിന്ദു അല്ലാത്ത ഒരാളെ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചതിനെതിരെ വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.
സാംസ്കാരിക പരിപാടികള്‍, ഭക്ഷ്യമേള, പുഷ്പമേള, കര്‍ഷക-യുവ-വനിതാ-കുട്ടികളുടെ ദസറ തുടങ്ങി അനവധി പരിപാടികളോടെയാണ് ഉത്സവം മുന്നേറുന്നത്. വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് മൈസൂരു ദസറ.
india
ഉപഗ്രഹങ്ങള്‍ക്ക് സുരക്ഷ: ബോഡിഗാര്‍ഡ് സാറ്റലൈറ്റുകള്‍ നിയോഗിക്കാന്‍ ഇന്ത്യ
2024-ല്‍ അയല്‍ രാജ്യത്തെ ഒരു ബഹിരാകാശ പേടകം ഇന്ത്യന്‍ ഉപഗ്രഹത്തിനടുത്തേക്ക് അപകടകരമായി എത്തിച്ചേര്‍ന്ന സംഭവമാണ് നീക്കത്തിന് പ്രേരണയായത്.

ന്യൂഡല്‍ഹി: ഭ്രമണപഥത്തിലുള്ള ഇന്ത്യന്‍ ഉപഗ്രഹങ്ങളെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ബോഡിഗാര്‍ഡ് സാറ്റലൈറ്റുകള്‍ (അംഗരക്ഷക ഉപഗ്രഹങ്ങള്‍) നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. 2024-ല്‍ അയല്‍ രാജ്യത്തെ ഒരു ബഹിരാകാശ പേടകം ഇന്ത്യന്‍ ഉപഗ്രഹത്തിനടുത്തേക്ക് അപകടകരമായി എത്തിച്ചേര്‍ന്ന സംഭവമാണ് നീക്കത്തിന് പ്രേരണയായത്.
അംഗരക്ഷക ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെ ഭീഷണികളെ തിരിച്ചറിയുകയും പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യും. 500-600 കിലോമീറ്റര്‍ ഉയരത്തില്‍ സൈനിക ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന് ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ബഹിരാകാശ പേടകം എത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവം കൂട്ടിയിടി സംഭവിച്ചില്ലെങ്കിലും, ശക്തിപ്രകടനമായി കണക്കാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.
ഐഎസ്ആര്‍ഒയും ബഹിരാകാശ വകുപ്പും വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല.
-
india2 days ago
കോച്ചിങ് സെന്ററിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന് രാജസ്ഥാന് ഹൈക്കോടതി
-
Article2 days ago
കാക്കിയിലെ കളങ്കത്തിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി
-
india1 day ago
ജിഎസ്ടി പരിഷ്കരണം അപര്യാപ്തം, ‘ബാന്‍ഡ്-എയ്ഡ്’ പരിഹാരം; വിമര്‍ശിച്ച് കോണ്‍ഗ്രസ്
-
News1 day ago
‘ബാഗ്രാം എയർബേസ് അഫ്ഗാനിസ്ഥാൻ തിരിച്ചുതന്നില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും’; ഭീഷണിയുമായി ട്രംപ്
-
kerala3 days ago
രോഗിയുമായി പോയ ആംബുലന്‍സ് കാറില്‍ ഇടിച്ചുമറിഞ്ഞ് മെയില്‍ നഴ്സ് മരിച്ചു
-
News2 days ago
ഗസ്സ വംശഹത്യ; 24 മണിക്കൂറിനിടെ 43 മരണം
-
Film2 days ago
ചരിത്രം പിറന്നു; മലയാളത്തിന്റെ അത്ഭുത “ലോക” ഇനി ഇൻഡസ്ട്രി ഹിറ്റ്, മഹാവിജയത്തിന്റെ അമരത്ത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
-
kerala2 days ago
തദ്ദേശ തിരഞ്ഞെടുപ്പ്: ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനം