kerala
കെ.കുട്ടി അഹമ്മദ് കുട്ടി സാഹിബ് വാക്കിന് പിന്നാലെയോടിയ പിന്നോക്കക്കാരന്റെ തേരാളി; എന്റെ മെന്റര്‍: എം.കെ മുനീര്‍
ഇത്രയധികം എഴുത്തിലും വായനയിലും സമയം ചെലവഴിച്ചിട്ടുള്ള രാഷ്ട്രീയ നേതാവ് വിരളമാവും.

മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ കെ കുട്ടിഅഹമ്മദ് കുട്ടി അഹമ്മദ്കുട്ടിയുടെ വിയോഗം മുസ്ലിം ലീഗിന് തീരാ നഷ്ടമാണെന്നതിലുപരി അദ്ദേഹം സാംസ്കാരിക കേരളത്തിന് തന്നെ വലിയൊരു വിടവാണ് തീര്‍ത്തതെന്നും എം.കെ മുനീര്‍ എം.എല്‍എ. ഇത്രയധികം എഴുത്തിലും വായനയിലും സമയം ചെലവഴിച്ചിട്ടുള്ള രാഷ്ട്രീയ നേതാവ് വിരളമാവും. എനിക്കൊരു ജ്യേഷ്ട തുല്ല്യനായിരുന്നു എന്നതിനെക്കാള്‍ എന്റെയൊരു മെന്ററായിരുന്നു അദ്ദേഹമെന്നും എം.കെ മുനീര്‍ പറഞ്ഞു. വായനയിലേക്ക് എന്നെ കൂടുതല്‍ അടുപ്പിച്ചത് അദ്ദേഹമാണ്. പലപ്പോഴും കണ്ടുമുട്ടാറുളളത് പുസ്തക ശാലകളില്‍ വെച്ചാണ്. അവിടെവെച്ച് പുസ്തകങ്ങള്‍ പരസ്പരം കൈമാറും.
ചിലഘട്ടങ്ങളില്‍ താനാളൂരിലെ ഷാജഹാന് മാടമ്പാട്ടിന്റെ വീട്ടില്‍ ഞാനുമദ്ദേഹവും രാത്രികളെ പകലുകളാക്കിയിട്ടുണ്ട്. അവിടെ പുസ്തകങ്ങള്‍ മാത്രമാണ് ചര്‍ച്ച. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഇത്രയും അവഗാഹമുള്ള വേറെ നേതാവില്ല. ക്ലൈമറ്റ് ചെയ്ഞ്ചുമായി ബന്ധപ്പെട്ട് ധാരാണം പുസ്തകങ്ങള്‍ അദ്ദേഹം ശേഖരിച്ചിരുന്നു. അതില്‍ പലതും എനിച്ച് സമ്മാനിച്ചു. അതിലൂടെയാണ് പാരിസ്ഥിതിക വ്യതിയാനത്തെക്കുറിച്ചൊക്കെ പഠിച്ചു തുടങ്ങിയത് അതിലൂടെയാണ്.പിന്നോക്കക്കാരെയും അടിത്തട്ടിലുള്ളവരെയും സദാമനസ്സില്‍ കൊണ്ട് നടന്ന് അവരുടെ വേദനകള്‍ക്ക് എന്തു പരിഹാരമെന്ന് ചിന്തയില്‍ മുഴുകിയിരുന്ന വ്യക്തിത്വമായിരുന്നു. ആത്മാര്‍ത്ഥമായി കൂടെകൂട്ടി നടന്നപ്പോള്‍ ആ വിഭാഗങ്ങള്‍ അദ്ദേഹത്തെയും ചേര്‍ത്തുപിടിച്ചു. അവരുടെ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കുമ്പോഴും അവരുടെ സമ്മേളനങ്ങളിലുമൊക്കെ അദ്ദേഹം ഒരു അവിഭാജ്യ ഘടകമായിരുന്നു. ഏതു വിഷയത്തെക്കുറിച്ചും ആഴത്തില്‍ പഠിക്കുന്നതായിരുന്നു ശീലമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ കൊണ്ടുവന്ന പരിവര്‍തതനങ്ങള്‍ പലരും ശ്രദ്ധിച്ചില്ലെന്നതാണ് സത്യം. ആ കാലഘടത്തില്‍ അദ്ദേഹം എഴുതിയിട്ടുള്ള ഫയലുകള്‍ സ്വന്തം നോക്കി വ്യക്തതവരുത്തിയാണ് നിലപാട് കൈകൊണ്ടത്. ഏറ്റവും അടിത്തട്ടിലുള്ളവന് എന്തു ഗുണം ലഭിക്കുമെന്ന് നോട്ടി സ്വന്തം ഉത്തരവിടുന്ന മന്ത്രിയായിരുന്നു. പാര്ശ്വവല്ക്കരിക്കപ്പെട്ടവന്റെ കൂടെ നിന്നതിന്റെ പേരില്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടാലും സന്തോഷമേയൊള്ളൂവെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. വൈജ്ഞാനിക മണ്ഡലത്തില്‍ വിരാചിച്ച അദ്ദേഹത്തെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിനിയോഗിക്കാന്‍ നമുക്കായില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
‘പതിനാലാം വയസില്‍ ഞാനൊരാളെ കൊന്നു’; 39 വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റം ഏറ്റുപറഞ്ഞ് മുഹമ്മദലി പൊലീസ് സ്റ്റേഷനില്‍
കൊല്ലപ്പെട്ടത് ആരാണെന്ന് അയാള്‍ക്ക് അറിയാത്തതും പൊലീസിന് പണി കൂടിയിരിക്കുകയാണ്.

മലപ്പുറം: പതിനാലാം വയസില്‍ താനൊരാളെ കൊന്നിട്ടുണ്ടെന്ന് കുറ്റം ഏറ്റുപറഞ്ഞ് മുഹമ്മദലി പൊലീസ് സ്റ്റേഷനില്‍. 39 വര്‍ഷങ്ങള്‍ക്ക് മുന്നുള്ള കൊലപാതക വിവരമാണ് മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ എത്തി മുഹമ്മദലി (54) എന്നയാള്‍ കുറ്റം ഏറ്റുപറഞ്ഞത്. എന്നാല്‍, കൊല്ലപ്പെട്ടത് ആരാണെന്ന് അയാള്‍ക്ക് അറിയാത്തതും പൊലീസിന് പണി കൂടിയിരിക്കുകയാണ്.
കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. 1986ല്‍, നവംബറിലാണ് സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്നയാളുടെ പറമ്പില്‍ കൂലിപ്പണി ചെയ്തുകൊണ്ടിരിക്കെ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്ക് ചവിട്ടി വീഴ്ത്തി. അവിടെ നിന്ന് ഓടിപോയി രണ്ട് ദിവസം കഴിഞ്ഞാണ് തോട്ടില്‍ മുങ്ങി അയാള്‍ മരിച്ചുവെന്ന് അറിയുന്നതെന്നും മുഹമ്മദലി മൊഴി നല്കി.
അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പൊലീസ് അങ്ങനെ കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാന്‍ ബന്ധുക്കളാരും എത്തിയുമില്ല. തുടര്‍ന്ന് അജ്ഞാത മൃതദേഹമായി സംസ്കരിച്ച് കേസിലെ നടപടികള്‍ അവസാനിപ്പിച്ചു. മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തു.
മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയില്‍ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു. അതേസമയം അക്കാലത്തെ പത്രവാര്‍ത്തകള്‍ തേടി കൊല്ലപ്പെട്ടത് ആരാണെന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
kerala
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വ്യാപക പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ബിന്ദുവിന്റെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് ലീഗ്, പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. ആരോഗ്യമന്ത്രിയുടെ കോലവുമായി എത്തിയ പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുകയും പൊലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സെക്രട്ടറിയേറ്റ് അനക്സ് 2 ലേക്ക് മഹിളാ കോണ്‍ഗ്രസും മാര്‍ച്ച് നടത്തി. ഗേറ്റിന് മുകളില്‍ കയറി പ്രതിഷേധിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ശവപ്പെട്ടിയും ചുമന്നുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്.
ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടക്കുന്നത്. അപകടത്തില്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്നാണ് ആരോപണം.
പത്തനംതിട്ടയിലും കോട്ടയത്തും തൃശ്ശൂരിലും കൊല്ലത്തും കോഴിക്കോടും മലപ്പുറത്തുമെല്ലാം പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ചിലയിടങ്ങളില്‍ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
അതേസമയം, മെഡിക്കല്‍ കോളജ് അപകടത്തില്‍ പ്രാഥമിക അന്വേഷണം നടത്തി ജില്ലാ കളക്ടര്‍ ജോണ്‍ വി സാമൂവല്‍. കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകും. പിഡബ്ല്യുഡി എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ അടക്കം പരിശോധന നടത്തും.
kerala
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവര്‍ വീട്ടിലെത്തി ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയേയും കണ്ടു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് വിട നല്കി നാട്. ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവര്‍ വീട്ടിലെത്തി ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയേയും കണ്ടു.
മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയ ബിന്ദു കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട് മരിക്കുകയായിരുന്നു. രാവിലെ കുളിക്കാനായി ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് പോയ സമയത്തായിരുന്നു അപകടം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ ബിന്ദുവിനെ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിശ്രുതന്‍ രംഗത്തുവന്നിരുന്നു. ഉണ്ടായത് കടുത്ത അനാസ്ഥയാണെന്നും മന്ത്രി ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. വീഴ്ച മറച്ചു വയ്ക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ശ്രമിച്ചെന്നും കളക്ടറോ അധികാരികളോ മന്ത്രിമാരോ ബന്ധപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
kerala3 days ago
വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
-
kerala3 days ago
പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
-
kerala2 days ago
‘ഹേമചന്ദ്രനെ കൊന്നതല്ല, ആത്മഹത്യയായിരുന്നു, ശേഷം കുഴിച്ചിട്ടു: സൗദിയില്‍ നിന്നും ഫേസ്ബുക്ക് വിഡിയോയുമായി മുഖ്യപ്രതി
-
kerala3 days ago
കാര്‍ഡ് ഉടമകള്‍ക്ക് ഇനി മുതല്‍ എട്ട് കിലോ അരി വീതം
-
News2 days ago
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
-
local2 days ago
മലബാറിന് ഷോപ്പിങ്ങ് ഉത്സവമൊരുക്കി ലുലു: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് നാളെ തുടക്കം
-
kerala3 days ago
കാവിക്കൊടി വിവാദ പരാമര്‍ശം; ബി.ജെ.പി നേതാവിന് പൊലീസ് നോട്ടീസ്
-
kerala3 days ago
സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ സാഹസികയാത്ര; രക്ഷിതാവിനെതിരെ കേസ്