kerala
പാർട്ടി പത്രത്തിനു വേണ്ടി വായ്പയെടുത്തു; കടക്കെണിയിലായ സിപിഎം മുൻ ലോക്കൽ കമ്മറ്റി അംഗം ജീവനൊടുക്കി
താൻ വഞ്ചിക്കപ്പെട്ടത് സംബന്ധിച്ച് ജോസ് കെ. മാത്യു സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് ഇതിന് പിന്നാലെ പ്രചരിച്ചിരുന്നു.

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നും പാർട്ടി നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരം വായ്പയെടുത്ത മുൻ ലോക്കൽ കമ്മിറ്റി അംഗം ജോസ് മാതൃൂ ജീവനൊടുക്കി. താൻ വഞ്ചിക്കപ്പെട്ടത് സംബന്ധിച്ച് ജോസ് കെ. മാത്യു സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് ഇതിന് പിന്നാലെ പ്രചരിച്ചിരുന്നു. എന്നാൽ ജോസിന്‍റെ കത്ത് കിട്ടിയതായി ഓർമ്മയില്ലെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചു.
കത്തിൽ പറയുന്നത് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു റസിഡന്‍റായ എരമല്ലൂർ അർബൻ സഹകരണ ബാങ്കിൽ നിന്നും ലോക്കൽ കമ്മിറ്റി തീരുമാനപ്രകാരം താൻ ഉൾപ്പെടെ പന്ത്രണ്ട് ആളുകളുടെ പേരിൽ അമ്പതിനായിരം രൂപ വീതം പരസ്പര ജാമ്യത്തിൽ വായ്പയെടുത്തു. പാർട്ടി പത്രത്തിന് വാർഷിക വരിക്കാരെ ചേർക്കുന്നതുമായി ബന്ധപ്പെട്ടാണ് വായ്പെടുത്തത്.
വരിക്കാരെ ചേർത്തതിന്‍റെ പണം പാർട്ടിയെ ഏൽപ്പിച്ചെങ്കിലും ബാങ്കിൽ എത്തിയിട്ടില്ല. ചിട്ടിയിൽ ചേർന്ന് വായ്പ തിരിച്ചടയ്ക്കാൻ ആയിരുന്നു ലോക്കൽ കമ്മിറ്റി തീരുമാനം ഇതിനായി മാസം 500 രൂപ വീതം തന്നോട് ആവശ്യപ്പെട്ടു. അത് കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കോടതിയിൽ നിന്നും നോട്ടീസ് കിട്ടി. രോഗത്തിന് ചികിത്സയിലാണെന്നും മത്സ്യ കൃഷിയാണ് ഉപജീവനം മാർഗ്ഗം, ജപ്തിയോ അറസ്റ്റോ ഉണ്ടായാൽ ആത്മഹത്യ അല്ലാതെ വഴിയില്ല എന്നും കത്തിൽ പറയുന്നു.
പാർട്ടി പത്രത്തിനു വേണ്ടി വായ്പയെടുത്തു പണം കൊടുത്ത പലരുടെയും ജീവിതം ഇന്ന് പ്രതിസന്ധിയിലാണ്. സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ പറയുന്നത് വായ്പ എടുത്തതിന്‍റെ പേരിൽ ജപ്തി നോട്ടീസ് നേരിടുന്നതായി പലരുടെയും കത്ത് കിട്ടിയിട്ടുണ്ട് എല്ലാം പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. ഇതിനുമുമ്പും കായംകുളത്ത് കുട്ടൻ സഖാവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് വന്നതാണ്. കൃഷ്ണപുരം, കണ്ടല്ലൂർ, പുതുപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ പ്രവർത്തകരും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്.
kerala
നിപ; ആറ് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം
പാലക്കാട് രണ്ടാമതും നിപ കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

പാലക്കാട് രണ്ടാമതും നിപ കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയത്. നിപ ലക്ഷണങ്ങളോടുകൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.
അതേസമയം, പാലക്കാട് നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികന്‍ യാത്ര ചെയ്തത് കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു.
ആഴ്ചയില്‍ മൂന്ന് തവണ അട്ടപ്പായില്‍ പോയതും കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു എന്നാണ് കണ്ടെത്തല്‍. മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഭാര്യയും മക്കളും പേരക്കുട്ടികളും ഉള്‍പ്പെടെ 46 പേരാണുള്ളത്. ഇവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമായി, പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. കൂടാതെ, വയോധികന്‍ ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.
kerala
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.
ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.
എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയായിരുന്നു.
kerala
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.
ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
india3 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala3 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala2 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം