kerala
പാർട്ടി പത്രത്തിനു വേണ്ടി വായ്പയെടുത്തു; കടക്കെണിയിലായ സിപിഎം മുൻ ലോക്കൽ കമ്മറ്റി അംഗം ജീവനൊടുക്കി
താൻ വഞ്ചിക്കപ്പെട്ടത് സംബന്ധിച്ച് ജോസ് കെ. മാത്യു സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് ഇതിന് പിന്നാലെ പ്രചരിച്ചിരുന്നു.

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നും പാർട്ടി നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരം വായ്പയെടുത്ത മുൻ ലോക്കൽ കമ്മിറ്റി അംഗം ജോസ് മാതൃൂ ജീവനൊടുക്കി. താൻ വഞ്ചിക്കപ്പെട്ടത് സംബന്ധിച്ച് ജോസ് കെ. മാത്യു സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് ഇതിന് പിന്നാലെ പ്രചരിച്ചിരുന്നു. എന്നാൽ ജോസിന്‍റെ കത്ത് കിട്ടിയതായി ഓർമ്മയില്ലെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചു.
കത്തിൽ പറയുന്നത് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു റസിഡന്‍റായ എരമല്ലൂർ അർബൻ സഹകരണ ബാങ്കിൽ നിന്നും ലോക്കൽ കമ്മിറ്റി തീരുമാനപ്രകാരം താൻ ഉൾപ്പെടെ പന്ത്രണ്ട് ആളുകളുടെ പേരിൽ അമ്പതിനായിരം രൂപ വീതം പരസ്പര ജാമ്യത്തിൽ വായ്പയെടുത്തു. പാർട്ടി പത്രത്തിന് വാർഷിക വരിക്കാരെ ചേർക്കുന്നതുമായി ബന്ധപ്പെട്ടാണ് വായ്പെടുത്തത്.
വരിക്കാരെ ചേർത്തതിന്‍റെ പണം പാർട്ടിയെ ഏൽപ്പിച്ചെങ്കിലും ബാങ്കിൽ എത്തിയിട്ടില്ല. ചിട്ടിയിൽ ചേർന്ന് വായ്പ തിരിച്ചടയ്ക്കാൻ ആയിരുന്നു ലോക്കൽ കമ്മിറ്റി തീരുമാനം ഇതിനായി മാസം 500 രൂപ വീതം തന്നോട് ആവശ്യപ്പെട്ടു. അത് കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കോടതിയിൽ നിന്നും നോട്ടീസ് കിട്ടി. രോഗത്തിന് ചികിത്സയിലാണെന്നും മത്സ്യ കൃഷിയാണ് ഉപജീവനം മാർഗ്ഗം, ജപ്തിയോ അറസ്റ്റോ ഉണ്ടായാൽ ആത്മഹത്യ അല്ലാതെ വഴിയില്ല എന്നും കത്തിൽ പറയുന്നു.
പാർട്ടി പത്രത്തിനു വേണ്ടി വായ്പയെടുത്തു പണം കൊടുത്ത പലരുടെയും ജീവിതം ഇന്ന് പ്രതിസന്ധിയിലാണ്. സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ പറയുന്നത് വായ്പ എടുത്തതിന്‍റെ പേരിൽ ജപ്തി നോട്ടീസ് നേരിടുന്നതായി പലരുടെയും കത്ത് കിട്ടിയിട്ടുണ്ട് എല്ലാം പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. ഇതിനുമുമ്പും കായംകുളത്ത് കുട്ടൻ സഖാവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് വന്നതാണ്. കൃഷ്ണപുരം, കണ്ടല്ലൂർ, പുതുപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ പ്രവർത്തകരും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്.
kerala
‘തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം കുറച്ച് നാള്‍ തുടരും, മടുക്കുമ്പോള്‍ നിര്‍ത്തിക്കോളും’: റാപ്പര്‍ വേടന്‍

കൊച്ചി: തനിക്കെതിരായ സംഘപരിവാർ ആക്രമണം കുറച്ച് നാൾ തുടരുമെന്നും അവർക്ക് മടുക്കുമ്പോൾ നിർത്തിക്കൊള്ളുമെന്നും വേടൻ. നാല് വർഷം മുമ്പുള്ള പാട്ടിനെതിരെയാണ് എൻഐഎക്ക് പരാതി നൽകിയിരിക്കുന്നത്. NIA ക്ക് നൽകിയ പരാതി വൈകിയെന്നാണ് തോന്നുന്നതെന്നും വേടൻ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണിത്. ആ വിശ്വാസത്തിലാണ് പാട്ട് ചെയ്തത്. അത് ഇനിയും തുടരും. എതിർക്കുന്ന രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർ പോലും വ്യക്തിപരമായി വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്.
തുഷാർ വെള്ളാപ്പള്ളിയുടെ പിന്തുണയുടെ കാരണം അറിയില്ലെന്നും പഞ്ചായത്ത് തെരുഞ്ഞെടുപ്പൊക്കെ വരുവല്ലെയെന്നും കൂട്ടിച്ചേർത്തു. കേസുകൾവന്നത് പരിപാടിയെ ബാധിച്ചിട്ടുണ്ട്. അത് മറികടക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടനാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിൽ വെച്ചാണ് വേടൻ മാധ്യമങ്ങളെ കണ്ടത്. നാല് വർഷം മുമ്പ് പാടിയ പാട്ടിന്റെ പേരിൽ വേടനെതിരെ ബിജെപി പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാറാണ് എൻഐഎക്ക് പരാതി നൽകിയത്.
പുല്ലിപ്പല്ല് കേസിലെ വിവാദത്തിൽ റേഞ്ച് ഓഫീസറെ വനംവകുപ്പ് നേരത്തെ സ്ഥലംമാറ്റി. കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്‍പാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസര്‍ അധീഷീനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റിയത്.
kerala
സര്‍ക്കരിന്റെ ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയം ചോര്‍ന്നൊലിക്കുന്നു; സര്‍ക്കാര്‍ മോഹന വാഗ്ദാനം നല്‍കി പറ്റിച്ചുവെന്ന് ഗുണഭോക്താക്കള്‍
ഫ്ലാറ്റ് കൈമാറി രണ്ട് വര്‍ഷം തികയുമ്പോഴേക്കും ഫ്ളാറ്റിനുള്ളിലെ പല ഭാഗങ്ങളും അടര്‍ന്ന് വീഴുകയാണ്.

ഇടുക്കിയില്‍ ഭവനരഹിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയം ചോര്‍ന്നൊലിക്കുന്നു. ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് കൈമാറി രണ്ട് വര്‍ഷം തികയുമ്പോഴേക്കും ഫ്ളാറ്റിനുള്ളിലെ പല ഭാഗങ്ങളും അടര്‍ന്ന് വീഴുകയാണ്. സര്‍ക്കാര്‍ മോഹന വാഗ്ദാനം നല്‍കി പറ്റിച്ചു എന്നാണ് ഗുണഭോക്താക്കളുടെ പരാതി. എന്നാല്‍ പ്രശ്നം അടിയന്തരമായി പരിഹരിക്കും എന്നാണ് കരിമണ്ണൂര്‍ പഞ്ചായത്ത് നല്‍കിയ മറുപടി.
17 ലക്ഷം രൂപ മതിപ്പു വില. ചുരുങ്ങിയ സമയം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം സാങ്കേതികവിദ്യ. കട്ടയും, സിമന്റും ഇല്ലാതെ വേര്‍തിരിച്ച മുറികള്‍. ഇതൊക്കെയായിരുന്നു ഫ്ലാറ്റിന് സര്‍ക്കാര്‍ പറഞ്ഞ മേന്മകള്‍. എന്നാല്‍ രണ്ടുവര്‍ഷം തികയുമ്പോഴേക്കും തകരുന്ന അവസ്ഥയിലേക്കാണ്.
ചെറിയ മഴയില്‍ തന്നെ സീലിംഗ് ഇളകിവീണു. ഭിത്തി നനഞ്ഞ് കുതിര്‍ന്ന് ഇടിയാന്‍ തുടങ്ങി. നാലാം നിലയിലെ മുറിക്കുള്ളില്‍ ചോര്‍ച്ച. 36 കുടുംബങ്ങളാണ് ഫ്ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്നത്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഫ്ലാറ്റിനു പകരം മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണം എന്നാണ് ആവശ്യം. സര്‍ക്കാരിന്റെ ഒരു ഭവന പദ്ധതിയില്‍ ഇടം പിടിച്ചതിനാല്‍ മറ്റൊരു ആനുകൂല്യം ഈ കുടുംബങ്ങള്‍ക്ക് ഇനി കിട്ടില്ല.
kerala
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്രോണ്‍ പറത്തി കൊറിയന്‍ വ്‌ളോഗര്‍

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്രോണ്‍ പറത്തിയെന്ന് സംശയിക്കുന്ന കൊറിയന്‍ വ്‌ളോഗര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസം യുവതി ക്ഷേത്രത്തിന് എത്തിയെന്ന് സ്ഥിരീകരിച്ചു.
ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തുന്നതില്‍ വിലക്കുളള സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രില്‍ പത്താം തിയതി യുവതി ഡ്രോണ്‍ പറത്തിയത്. തുടര്‍ന്ന് പോലീസ് ഇവര്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഉത്സവ സമയത്താണ് വിലക്ക് ലംഘിച്ച് യുവതി ഡ്രോണ്‍ പറത്തിയത്. എന്നാല്‍ ഇവര്‍ ഇന്ത്യയില്‍ തന്നെയുണ്ടെന്നാണ് പോലീസിന് ലഭിച്ച റിപ്പോര്‍ട്ട്.
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
News3 days ago
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്
-
GULF3 days ago
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു