india
കുംഭമേളയില്‍ മാംസത്തിനും മദ്യത്തിനും നിരോധനം; ഉത്തരവുമായി യോഗി ആദിത്യനാഥ്
ഇതര മതസ്ഥരെ കുംഭമേളയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന ജുന അഖാര മേധാവി മഹന്ത് ഹരി ഗിരിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് നീക്കം.

മഹാകുംഭമേള നടക്കുന്ന പ്രദേശങ്ങളില്‍ മാംസവും മദ്യവും നിരോധിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാംസവും മദ്യവും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിക്കുമെന്നാണ് യോഗി ഉത്തരവിട്ടത്. ഇതര മതസ്ഥരെ കുംഭമേളയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന ജുന അഖാര മേധാവി മഹന്ത് ഹരി ഗിരിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് നീക്കം.
സനാതന സമൂഹത്തിന്റെ മതവികാരം കണക്കിലെടുത്ത് നിരോധനം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 13 അഖാരകള്‍, ഖാക് ചൗക്ക്, ദണ്ഡി ബാര, ആചാര്യ ബാര തുടങ്ങിയവയുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യു.പി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
കുംഭമേളയില്‍ പങ്കെടുക്കുന്ന സാധു സമുദായത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിശ്രമിക്കുന്നതിനായി പ്രയാഗ്രാജില് ഭൂമി ഏറ്റെടുക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. ഇവിടെ സാധുക്കള്‍ക്കായി നിര്‍മിക്കുന്ന ആശ്രമങ്ങളില്‍ പരിശോധന കൂടാതെ ആരെയും പ്രവേശിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിസംബര്‍ 15നകം എല്ലാ നിര്‍മാണങ്ങളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2025 ജനുവരി 14 മുതല്‍ ഫെബ്രുവരി 26 വരെ പ്രയാഗ്രാജിലാണ് മഹാകുംഭമേള നടക്കുക. എല്ലാവിധ സംവിധാനങ്ങളോട് കൂടിയായിരിക്കും മേള നടക്കുകയെന്നും യു.പി മുഖ്യമന്ത്രി പറയുകയുണ്ടായി.
അതേസമയം സനാതന ധര്മത്തില് അര്‍പ്പണബോധമുള്ളവര്‍ക്ക് മാത്രമെ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ജുന അഖാരയുടെ തലവന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സനാതന്‍ ഇതര വിഭാഗക്കാരെ കുംഭമേളയില്‍ അനുവദിക്കില്ലെന്നും മഹന്ത് ഹരി പറഞ്ഞിരുന്നു.
മഹാകുംഭിലും പരിസരങ്ങളിലും മാംസവും മദ്യവും നിരോധിക്കണെമന്നും കര്‍ശനമായ പരിശോധന നടത്തണമെന്നും മഹന്ത് ഹരി ആവശ്യപ്പെട്ടിരുന്നു. മേളയുടെ പരിശുദ്ധിക്ക് നഷ്ടപ്പെടാതിരിക്കാന്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്നും മഹന്ത് ഹരി യു.പി സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചിരുന്നു.
india
പശ്ചിമബംഗാളില്‍ നിയമ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി
സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

പശ്ചിമബംഗാളിലെ കസ്ബയില്‍ നിയമ വിദ്യാര്‍ഥി കൂട്ട ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.
സൗത്ത് കൊല്‍ക്കത്ത ലോ കോളജിലെ ക്ലാസ് മുറിയില്‍ വച്ചാണ് സംഭവം. ഇതേ ലോ കോളജിലെ മുന്‍ വിദ്യാര്‍ഥിയെയും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
india
ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചു; വിദ്യാര്‍ഥികളെ കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍
സ്കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്കൂളുകളില്‍ ചേര്‍ത്തു.

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സ്കൂളില്‍ നിന്ന് കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍. ചാമരാജ നഗര്‍ ജില്ലയിലെ ഹൊമ്മ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് രക്ഷിതാക്കളുടെ നേതൃത്തത്തില്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പിന്‍വലിച്ചത്. ദളിത് സ്ത്രീയെ സ്കൂളിലെ ഭക്ഷണം പാചകം ചെയ്യാന്‍ നിയമിച്ചത് തങ്ങളുടെ മക്കള്‍ ഭക്ഷണം കഴിക്കുന്നതിന് തടസമായെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്കൂളുകളില്‍ ചേര്‍ത്തു. ദളിത് സ്ത്രീയെ നിയമിച്ചതിനു ശേഷം സ്കൂളില്‍ നിന്ന് ആകെ ഏഴ് കുട്ടികള്‍ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.
അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് നിലവില്‍ സ്കൂള്‍. സംഭവത്തെ തുടര്‍ന്ന് ചാമരാജനഗര്‍ എസ് പി, ജില്ലാ പഞ്ചായത്ത് സിഇഒ, വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്കൂള്‍ സന്ദര്‍ശിച്ചു. ജാതി വിവേചനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ജില്ലാ അധികൃതരും മാതാപിതാക്കളും അധ്യാപകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കേസ് ഭയന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകാത്തതിനാലാണ് കുട്ടികളെ സ്കൂളില്‍ നിന്ന് മാറ്റിയതെന്നാണ് മാതാപിതാക്കള്‍ ജില്ലാ പഞ്ചായത്ത് സിഇഒയോട് പറഞ്ഞത്. സ്കൂളില്‍ നിലവില്‍ ഒരു കുട്ടി മാത്രമേയുളളു. ആ കുട്ടിയുടെ മാതാപിതാക്കളും ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
india
പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം; പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ചു
ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു.

ഹൈദരാബാദ് റെയില്‍വേ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. കാര്‍ തടഞ്ഞ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്.
യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 2 പാസഞ്ചര്‍ ട്രെയിനുകളും 2 ഗുഡ്സും നിര്‍ത്തിയിടേണ്ടിവന്നു.
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala2 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്
-
kerala3 days ago
മില്‍മ പാല്‍വില വര്‍ധന: ഇന്ന് യോഗം
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
News3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
kerala2 days ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം നാളെ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും