kerala
കൊലവിളി മുദ്രാവാക്യം: യുഡിവൈഎഫ് പരാതിയിൽ കേസെടുത്ത് കൊയിലാണ്ടി പോലീസ്
കൊയിലാണ്ടി: മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഗവ: കോളേജിലെ യൂണിയൻ ഇലക്ഷനിൽ UDSF ചരിത്ര വിജയം നേടിയതിൽ പ്രകോപിതരായി യൂത്ത്ലീഗ്,യൂത്ത് കോൺഗ്രസ് msf-Ksu പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തുകയും തുടർന്ന് രക്തസാക്ഷി അരിയിൽ ഷുക്കൂറിന്റെ കൊലപാതകത്തെ ഓർമ്മിപ്പിച്ച് കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിക്കുകയും ചെയ്ത CPM-DYFI നേതാക്കൾക്കെതിരെയും കൊയിലാണ്ടി എം.എൽ എ കാനത്തിൽ ജമീലയുടെ സ്‌റ്റാഫ് വൈശാഖിനെതിരെയും കൊയിലാണ്ടി പോലീസ് കേസെടുത്തു.
UDYF നേതാക്കളായ തൻഹീർ കൊല്ലം,ഫാസിൽ നടേരി,പി.കെ മുഹമ്മദലി എന്നിവരാണ് പരാതി നൽകിയത്
വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ അടക്കം പോലീസ് മേധാവികൾക്ക് കൈമാറിയിട്ടുണ്ട്.വടകര Sp ക്ക് പരാതി നൽകിയിട്ടുണ്ട്.
kerala
അന്ന് പുറ്റിങ്ങല്‍, ഇന്ന് മുണ്ടത്തിക്കോട്; ഓര്‍മ്മകള്‍ പിന്നിലേക്ക് പാഞ്ഞ 10 വര്‍ഷം
ഇന്നുവരെ കേരളം കണ്ടത് നിരവധി വെടിക്കെട്ട് ദുരന്തങ്ങളാണ്.
തൃശൂര്‍: ഓര്‍ക്കുന്നുണ്ടോ 114 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം. ഇന്നലെ തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തില്‍ ജീവനുകള്‍ കത്തിയമരുമ്പോള്‍ ഓര്‍മ്മകള്‍ 10 വര്‍ഷവും 11 ദിവസവും പിന്നിലേക്ക് പാഞ്ഞു. ഇന്നുവരെ കേരളം കണ്ടത് നിരവധി വെടിക്കെട്ട് ദുരന്തങ്ങളാണ്. ഓരോ ദുരന്തങ്ങ ള്‍ക്കും വഴിയൊരുക്കിയത് ആവര്‍ത്തിക്കപ്പെടുന്ന സുരക്ഷാ വീഴ്ചകള്‍. ഇന്നലെ സ്‌ഫോടനം നടന്ന മുണ്ടത്തിക്കോട്ടും വീഴ്ച ആവര്‍ത്തിക്കപ്പെട്ടു. അഗ്‌നിശമന സേനക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പടക്ക നിര്‍മeണം നടത്തിയത്. ദുരന്തസ്ഥലത്തെത്താന്‍ അഗ്‌നിശമനസേനക്ക് സമീപത്തെ മതില്‍ വരെ തകര്‍ക്കേണ്ടി വന്നു.
2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.30നായിരുന്നു 114 പേരുടെ ജീവനെടുത്ത പുറ്റിങ്ങല്‍ ദുരന്തം. ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ 750 പേര്‍ക്കാണ് പരിക്കേറ്റത്. ക്ഷേത്ര ഭാരവാഹികളും വെടിക്കെട്ട് നടത്തിയവരുമാണ് അപകടത്തിന് കാരണക്കാര്‍ എന്നായിരുന്നു കുറ്റപത്രം. വലിയ രീതിയിലുള്ള വെടിക്കെട്ട് നടത്തരുതെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ വാക്കാലും രേഖാമൂലവും നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ ക്ഷേത്ര ഭരണസമിതി ഭാരവാഹികളോ വെടിക്കെട്ട് നടത്തിപ്പുകാരോ തയ്യാറായില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം. ദുരന്തത്തില്‍ 2.75 കോടിയുടെ പൊതുമുതല്‍ നശിക്കുകയും നൂറുകണക്കിന് വീടുകള്‍ക്ക് പൂര്‍ണമായും ഭാഗികമായും നാശമുണ്ടാകുകയും ചെയ്തു.
വലിയ വായില്‍ ചര്‍ച്ചകള്‍ അതിനു മുമ്പും ശേഷവും നടന്നെങ്കിലും ദുരന്തങ്ങള്‍ പിന്നെയും ആവര്‍ത്തിച്ചു. അതേ വര്‍ഷം (2016) മരട് കൊട്ടാരം ഭഗവതി ക്ഷേത്രം ഉത്സവത്തിനിടെ ചേരുവാരം വെടിപ്പുരക്ക് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. 2013ല്‍ പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് വെടിക്കട്ട് ദുരന്തത്തല്‍ ആറ് ജീവനാണ് പൊലിഞ്ഞത്. 2011ല്‍ ഷൊര്‍ണൂര്‍ ത്രാങ്ങാലിയില്‍ വെടിക്കെട്ടുപുരയ്ക്ക് തീ പിടിച്ചും 13 പേര്‍ മരിച്ചിരുന്നു. 2008 ഫെബ്രുവരി 18ന് മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലി വെടിക്കെട്ടിനിടെ ഡൈനാമിട്ട് ആളുകളുടെ ഇടയില്‍ വീണു പൊട്ടി മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2006ലെ തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടത്തില്‍ ഏഴ് പേരാണ് മരിച്ചത്. 1999ല്‍ പാലക്കാട് ആളുരീല്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ എട്ട് പേര്‍ ക്ക് ജീവഹാനി സംഭവിച്ചു. 1998 പാലക്കാട് കുഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മ്മാണശാലയില ണ്ടായ പൊട്ടിത്തറിയില്‍ 13 പേരാണ് മരിച്ചത്. 1997ല്‍ തൃശ്ശൂര്‍ ചിയ്യാരം പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. 1990കൊല്ലം മലനടയില്‍ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടത്തില്‍ 26 ജീവനുകളാണ് പൊലിഞ്ഞത്.
kerala
സംസ്ഥാനത്ത് പലയിടത്തും അപ്രഖ്യാപിത പവര്‍കട്ട്
വരും ദിവസങ്ങളിലും ചൂട് വര്‍ധിച്ചാല്‍ ഔദ്യോഗികമായി തന്നെ പവര്‍കട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്ന സുചനയാണ് അധികൃതര്‍ നല്‍കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഇന്നലെ മാത്രം 116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗങ്ങളിലൊന്നാണ്. ചൂട് അസഹനീയമായതോടെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും റെക്കോര്‍ഡ് വേഗത്തില്‍ വര്‍ധിച്ച് 6013 മെഗാ വാട്ടിലെത്തി.
വൈദ്യുതി ആവശ്യം ഇനിയും ഉയരുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍. രാത്രി സമയത്തെ ആവശ്യം 300 മെഗാവാട്ട് കൂടി കടന്നാല്‍ പത്ത് മുതല്‍ പതിനഞ്ച് മിനിറ്റ് വരെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരും. പ്രസരണ ശൃംഖലയുടെ
പരമാവധി ശേഷിയായ 6300 മെഗാവാട്ടിലേക്ക് ആവശ്യകത അടുത്തുകൊണ്ടിരിക്കുന്നത് വൈദ്യുതി ബോര്‍ഡിനെ കടുത്ത ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഫീഡറുകള്‍ നിശ്ചിത സമയത്തേക്ക് ഓഫ് ചെയ്ത് ലോഡ് കുറയ്ക്കാനാണ് നിലവിലെ ആലോചന. ചൂട് അസഹനീയമായതോടെ എയര്‍ കണ്ടീഷണറു കളുടെയും കൂളറുകളുടെയും ഉപയോഗം കുത്തനെ ഉയര്‍ന്നതാണ് വൈദ്യുതി ഉപഭോഗം ഇത്രത്തോളം വര്‍ധിക്കാന്‍ പ്രധാന കാരണം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ദിനം പ്രതി എട്ടു ദശലക്ഷം യൂണിറ്റ് കൂടുതലാണ് ഈ വര്‍ഷത്തെ വൈദ്യുതി ഉപയോഗം. സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നു കൊണ്ടിരിക്കുന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. നിലവില്‍ സംഭരണശേഷിയുടെ 37 ശതമാനത്തില്‍ താഴെ മാത്രമാണുള്ളത്.
വേനല്‍ കടുത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞതോടെ പുറത്തു നിന്ന് ഏകദേശം 88 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കെ.എസ്.ഇ.ബി ഉയര്‍ന്ന വിലയ്ക്ക് വാങ്ങുന്നത്. ഉപഭോഗം വര്‍ധിക്കുന്നതിന് ആനുപാതികമായി പുറത്ത് നിന്നും വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് വാങ്ങേണ്ടി വരുന്നത് കെ.എസ്.ഇ.ബിക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ബാധ്യതയും പിന്നാലെ ഉപഭോക്താക്കളുടെ തലയില്‍ വരും.
ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിലവില്‍ തന്നെ പല സബ് സ്റ്റേഷനുകളിലും ലോഡ് കൂടുമ്പോള്‍ വൈദ്യുതി തടസ്സപ്പെടുന്നുണ്ട്. നിലവിലെ പ്രസരണ ശേഷി പരമാവധി ഉപയോഗിക്കുന്നതിനാല്‍ പീക്ക് സമയങ്ങളില്‍ അപ്രഖ്യാപിത നിയന്ത്രണങ്ങള്‍ പലയിടത്തും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് വര്‍ധിച്ചാല്‍ ഔദ്യോഗികമായി തന്നെ പവര്‍കട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്ന സുചനയാണ് അധികൃതര്‍ നല്‍കുന്നത്.
kerala
ഉദ്യോഗസ്ഥരുടെ വോട്ട് നിഷേധം, ജനാധിപത്യവിരുദ്ധം – മുസ്‌ലിം യൂത്ത് ലീഗ്
‘കൃത്യ സമയത്ത് അപേക്ഷ നൽകിയിട്ടും പോസ്റ്റൽ ബാലറ്റോ ഫെസിലിറ്റേഷൻ സെൻ്ററുകളോ അനുവദിക്കാത്തതിലൂടെ നിരവധി ഉദ്യോഗസ്ഥരുടെ ഭരണഘടനാപരമായ അവകാശമാണ് ലംഘിക്കപ്പെട്ടത്’
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിക്കാത്തത്ത് ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. കൃത്യ സമയത്ത് അപേക്ഷ നൽകിയിട്ടും പോസ്റ്റൽ ബാലറ്റോ ഫെസിലിറ്റേഷൻ സെൻ്ററുകളോ അനുവദിക്കാത്തതിലൂടെ നിരവധി ഉദ്യോഗസ്ഥരുടെ ഭരണഘടനാപരമായ അവകാശമാണ് ലംഘിക്കപ്പെട്ടത്. ഫോറം 12 കൃത്യസമയത്ത് സമർപ്പിച്ചിട്ടും വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററുകളിൽ നിന്ന് ബാലറ്റ് അനുവദിക്കാതിരുന്നതിലൂടെ വലിയ അപാകതയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഭാഗത്ത് നിന്നുണ്ടായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വോട്ട് ചെയ്യാൻ പ്രത്യേക അവസരം നൽകുമെന്ന് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇത് വരെ ഇതിനായുള്ള ഒരു നടപടിയും നടന്നിട്ടില്ല. ഇത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും യോഗം കുറ്റപ്പെടുത്തി. ജനാധിപത്യ സംവിധാനത്തിൻ്റെ ഭാഗമായി എല്ലാവരുടെയുടെയും വോട്ടവകാശം ഉറപ്പിക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർക്ക് തന്നെ അവരുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വലിയ വീഴ്ച്ചയാണെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. ട്രഷറർ പി. ഇസ്മായില്‍, മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.പി അഷ്‌റഫലി, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍ പ്രസംഗിച്ചു.
അസീസ് കളത്തൂര്‍, കെ.കെ ഷിനാജ്, ഷജീര്‍ ഇഖ്ബാല്‍, എം.പി നവാസ്, സി.എച്ച് ഫസല്‍, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, പി.എ സലീം, കെ.പി സുബൈര്‍, പി.എച്ച് സുധീര്‍, പി.എം നിസാമുദ്ദീന്‍, അമീന്‍ പിട്ടയില്‍, ബിലാല്‍ റഷീദ്, മുഹമ്മദ് ഹനീഫ, എ. ജാഫര്‍ ഖാന്‍, ഷാഫി കാട്ടില്‍, ഷിബി കാസിം, റെജി തടിക്കാട്, സാജന്‍ ഹിലാല്‍, ഹാരിസ് കരമന, ടി.ഡി കബീര്‍, ഇ.എ.എം അമീന്‍, യൂസുഫ് ഉളുവാര്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, കുരിക്കള്‍ മുനീര്‍, കെ.എം ഖലീല്‍, കെ.എം ഫവാസ്, അന്‍വന്‍ ഷാഫി ഹുദവി, റിയാസ് പുല്‍പറ്റ, എ.എം അലി അസ്ഗര്‍, ശരീഫ് സാഗര്‍, നൗഷാദ് വെള്ളപ്പാടം, അമീന്‍ ചേനപ്പാടി, ഷബീര്‍ ഷാജഹാന്‍, പി.വി അഹമ്മദ് സാജു, പി.കെ നവാസ്, ചർച്ചയിൽ പങ്കെടുത്തു.
-
kerala3 days agoതൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം; തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളില്‍ കൊടിയേറ്റ് നടക്കും
-
Article3 days agoപൂരങ്ങളുടെ പൂരം; തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം
-
GULF3 days agoകെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്റൈനിൽ നിര്യാതയായി
-
News3 days agoവേനലിലെ വില്ലൻ
-
local2 days agoസൗജന്യ മെഡിക്കൽ ക്യാമ്പ്
-
kerala2 days agoഉദ്യോഗസ്ഥരുടെ വോട്ട് നിഷേധം, ജനാധിപത്യവിരുദ്ധം – മുസ്‌ലിം യൂത്ത് ലീഗ്
-
News3 days agoദുബായില്‍ ഹൃദയസ്തംഭനം മൂലം മലയാളി മരിച്ചു
-
News2 days agoയുഎഇയില്‍ പാസ്പോര്‍ട്ട് സേവനം ഇനി അല്‍ഹിന്ദ് ട്രാവല്‍സിന്

