Connect with us

kerala

എല്ലാം വെറും പ്രഹസനം; മാസപ്പടി കേസിലെ അന്വേഷണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് വി.ഡി. സതീശന്‍

മഞ്ചേശ്വരം കേസിൽ ഉൾപ്പെടെ സുരേന്ദ്രനെ രക്ഷിച്ചെടുത്തതിന്‍റെ പ്രത്യുപകാരം കിട്ടുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Published

on

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ നിന്നും എസ്എഫ്ഐഒ അന്വേഷണ സംഘം മൊഴിയെടുത്തത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വാഭാവികമായ നടപടിക്ക് അപ്പുറം ഒന്നും നടന്നിട്ടില്ല. കേന്ദ്ര ഏജൻസികൾ പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാൻ പോകുന്നില്ല. മഞ്ചേശ്വരം കേസിൽ ഉൾപ്പെടെ സുരേന്ദ്രനെ രക്ഷിച്ചെടുത്തതിന്‍റെ പ്രത്യുപകാരം കിട്ടുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

നാളെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന വാര്‍ത്ത വന്നിട്ടുണ്ട്. അതിനു തൊട്ടുമുന്‍പ് സിപിഎമ്മും ബിജെപിയും നേര്‍ക്കുനേര്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണിത്. കരുവന്നൂരിലും ഇങ്ങനെ ചെയ്തിട്ടാണ് തൃശൂര്‍ സീറ്റില്‍ അഡ്ജസ്റ്റ്‌മെന്‍റ് നടത്തിയത്. മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുന്നതിന്‍റെ മറവിലാണ് ഇന്നത്തെ അന്വേഷണം. യഥാര്‍ത്ഥത്തില്‍ ചോദ്യം ചെയ്തതാണെങ്കില്‍ പോലും അതു നടപടിക്രമത്തിന്‍റെ ഭാഗമാണ്. സിപിഎം- ബിജെപി ബാന്ധവം കേരളത്തില്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യത്തെ ഇതുകൊണ്ടൊന്നും മറയ്ക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ അതേ അഭ്യാസം തന്നെയാണ് ഇപ്പോഴും ആരംഭിച്ചിരിക്കുന്നത്. അതിനപ്പുറം ഒരു ഗൗരവവും ഞങ്ങള്‍ കാണുന്നില്ല. ഒരു അന്വേഷണവും പിണറായി വിജയനെതിരെയോ സിപിഎമ്മിനെതിരെയോ കേന്ദ്ര ഏജന്‍സികള്‍ നടത്തില്ല. സിപിഎം തിരിച്ചും സഹായിക്കാറുണ്ട്. കുഴല്‍പ്പണ കേസില്‍ സഹായിച്ചതിനു പിന്നാലെയാണ് സുരേന്ദ്രനെ മഞ്ചേശ്വരം കോഴക്കേസില്‍ സഹായിച്ചത്. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രോസിക്യൂഷന്‍ കുറ്റപത്രം നല്‍കിയില്ലെന്നും സതീശന്‍ ചൂണ്ടികാട്ടി.

ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ വേറെ അന്വേഷണം നടക്കാതിരിക്കുന്നതിന് വേണ്ടിയാണ് എസ്എഫ്ഐഒ അന്വേഷണം ഉണ്ടെന്നു പറഞ്ഞത്. എല്ലാവരെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം പ്രഖ്യാപിച്ച് പത്തു മാസമായിട്ടും ചെറുവിരല്‍ അനക്കിയില്ല. കേസിന്‍റെ നടപടിക്രമത്തിന്‍റെ ഭാഗമായ ചോദ്യം ചെയ്യലിനെ എങ്ങനെയാണ് ബിജെപി വേട്ടയാടല്‍ എന്നു പറയുന്നത്. ഇതുവരെ നടത്തിയ അന്വേഷണങ്ങളൊക്കെ പ്രഹസനമാണ്. അതുതന്നെ ഈ കേസിലും സംഭവിക്കുമെന്നും സതീശൻ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

16 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

വെസ്റ്റ് ബംഗാള്‍ ബര്‍ദമാന്‍ സ്വദേശികളായ സദന്‍ദാസ് (25), അജദ് അലി ഷെയ്ക് (21), തനുശ്രീ ദാസ് (24) എന്നിവരാണ് പിടിയിലായത്.

Published

on

കോട്ടക്കലില്‍ വില്‍പനക്കെത്തിച്ച 16 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പിടികൂടി. വെസ്റ്റ് ബംഗാള്‍ ബര്‍ദമാന്‍ സ്വദേശികളായ സദന്‍ദാസ് (25), അജദ് അലി ഷെയ്ക് (21), തനുശ്രീ ദാസ് (24) എന്നിവരാണ് പിടിയിലായത്.

കോട്ടക്കല്‍ പുത്തൂര്‍ ജങ്ഷനില്‍ ഇന്ന് രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ പി. സംഗീത്, കോട്ടക്കല്‍ സബ് ഇന്‍സ്പക്ടര്‍ റഷാദ് അലി എന്നിവരുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ പൊലീസും ജില്ലാ ഡാന്‍സാഫ് അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

 

Continue Reading

kerala

പൊലീസ് ട്രെയിനി തൂങ്ങിമരിച്ച സംഭവം; ദുരൂഹതയെന്ന് കുടുംബം

പ്ലറ്റൂണ്‍ ലീഡറായി തിരഞ്ഞെടുത്തിനു ശേഷം ആനന്ദ് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നു പറയുന്നു.

Published

on

തിരുവനന്തപുരത്ത് എസ്എപി ക്യാംപില്‍ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു കുടുംബം. ആര്യനാട് കീഴ്പാലൂര്‍ സ്വദേശി ആനന്ദിനെയാണ് ഇന്നു രാവിലെ പേരൂര്‍ക്കടയിലെ എസ്എപി ക്യാംപില്‍ ബാരക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലറ്റൂണ്‍ ലീഡറായി തിരഞ്ഞെടുത്തിനു ശേഷം ആനന്ദ് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നു പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് ആനന്ദിന്റെ സഹോദരന്‍ പേരൂര്‍ക്കട പൊലീസിലും എസ്എപി കമാന്‍ഡന്റിനും പരാതി നല്‍കി.

ബി കമ്പനി പ്ലറ്റൂണ്‍ ലീഡര്‍ ആയിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കുകയും കൗണ്‍സിലിങ് നടത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം ക്യാംപില്‍ മടങ്ങി എത്തിയ ആനന്ദിനെ നിരീക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്ന ആളെ ഏല്‍പ്പിച്ചിരുന്നു. ഇന്നു പുലര്‍ച്ചെ ഇയാള്‍ ശുചിമുറിയിലേക്കു പോകുകയും ഒപ്പമുണ്ടായിരുന്നവര്‍ പരിശീലനത്തിനു പോകുകയും ചെയ്ത ശേഷം ആനന്ദ് ബാരക്കില്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

രണ്ടു ദിവസത്തിനു ശേഷം വീണ്ടും പരിശീലനത്തിനു പോകാമെന്നു മേലുദ്യോഗസ്ഥര്‍ പറയുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ആനന്ദിനെ ഇന്നു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌

Continue Reading

kerala

ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞു; കൊച്ചിയില്‍ പൊലീസ് സ്‌റ്റേഷനില്‍ തമ്മില്‍ത്തല്ല്

ഉച്ചക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിലെ ചിക്കന്‍ ഒരാള്‍ അധികമായി എടുത്തതാണ് തര്‍ക്കത്തിന് കാരണം.

Published

on

ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞു പോയതിനെ ചൊല്ലി പൊലീസ് സ്‌റ്റേഷനിലെ യാത്രയയപ്പ് പാര്‍ട്ടിയില്‍ തമ്മില്‍ത്തല്ല്. ഹോം ഗാര്‍ഡുകള്‍ തമ്മില്‍ ആണ് സംഘര്‍ഷമുണ്ടാത്. ഹോം ഗാര്‍ഡുകളില്‍ ഒരാള്‍ക്ക് നല്‍കിയ യാത്രയയപ്പ് ആഘോഷമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പള്ളുരുത്തി ട്രാഫിക് സ്‌റ്റേഷനു മുന്നിലായിരുന്നു സംഭവം. ഉച്ചക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിലെ ചിക്കന്‍ ഒരാള്‍ അധികമായി എടുത്തതാണ് തര്‍ക്കത്തിന് കാരണം. മദ്യപിച്ചിരുന്ന ഹോം ഗാര്‍ഡുകള്‍ തമ്മില്‍ സ്‌റ്റേഷന് പുറത്ത് തമ്മില്‍ തല്ലുകയായിരുന്നു. ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നീ ഹോം ഗാര്‍ഡുകള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. പരിക്കേറ്റ രാധാകൃഷ്ണനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending