kerala
കാലിക്കറ്റ് യൂണിവേഴ്സിറ്റി; യൂണിയന്‍ ഓഫീസിലെ 5.70 ലക്ഷം രൂപ കൊള്ളയടിച്ച് എസ്.എഫ്.ഐ
പൊലീസ് നോക്കി നില്‍ക്കെയാണ് എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ അഫ്സലിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിട്ടത്

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ എസ്.എഫ്.ഐ അക്രമ പരമ്പര തുടരുന്നു. യൂണിവേഴ്സിറ്റി യൂണിയന്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സി.യു ക്യാമ്പസില്‍ സംഘടിപ്പിച്ച കഫ് ആന്റ് കാര്‍ണിവല്‍ പരിപാടി വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തതില്‍ അരിശം പൂണ്ട് സമാപന ദിവസമായ ഇന്നലെ പരിപാടി തടസ്സപ്പെടുത്തുകയും അലങ്കോലമാക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഇന്നലെയും പൊലീസിന്റെ ഒത്താശയോടെ ക്യാമ്പസില്‍ അക്രമം അഴിച്ച് വിട്ടിരിക്കുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ എം.എസ്.എഫ് മുന്നണി പിടിച്ചെടുത്തത് മുതല്‍ എസ്.എഫ്.ഐ നിരന്തരം അക്രമം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. യൂണിവേഴ്സിറ്റി യൂണിയന് അനുവദിച്ച പുതിയ ഓഫീസില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി സഫ്വാന്‍ ഔദ്യോഗിക കൃത്യം നിര്‍വ്വഹിക്കവെ 15 ഓളം എസ്.എഫ്.ഐ ക്രിമിനലുകള്‍ ഓഫീസിലേക്ക് കയറി വരികയും ജനറല്‍ സെക്രട്ടറിയെ ബന്ദിയാക്കി കഫ് ആന്റ് കാര്‍ണിവലിന്റെ നടത്തിപ്പിന്റെ ആവശ്യത്തിലേക്ക് ഓഫീസില്‍ സൂക്ഷിച്ചിരുന്ന 5.70 ലക്ഷം രൂപയും പ്രിന്ററും കൊള്ളയടിക്കുകയും ഓഫീസ് അടിച്ച് തകര്‍ത്ത് കസേര, മേശ, ബെഞ്ച് മുതലായവ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് നോക്കി നില്‍ക്കെയാണ് എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ അഫ്സലിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിട്ടത്. അക്രമികള്‍ക്കെതിരെ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്കും തേഞ്ഞിപ്പലം പൊ
ലീസ് സ്റ്റേഷനിലും യൂണിവേഴ്സിറ്റി യൂണിയന്‍ ഭാരവാഹികള്‍ പരാതി നല്‍കിയിട്ടുണ്ട്.
എസ്.എഫ്.ഐ ക്രിമിനലുകള്‍ അടിച്ച് തകര്‍ത്ത് പണവും വസ്തുക്കളും കവര്‍ച്ച ചെയ്ത കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ഓഫീസ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, സംസ്ഥാന ഭാരവാഹികളായ ഷറഫുദ്ദീന്‍ പിലാക്കല്‍, പി.എ.ജവാദ്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, സംസ്ഥാന കമ്മിറ്റി അംഗം അമീന്‍ റാഷിദ്, ജില്ലാ കമ്മിറ്റി അംഗം സലാഹു തെന്നല, ഹരിത സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഫിദ.ടി.പി, സംസ്ഥാന കമ്മിറ്റി അംഗം മുസ്ലിഹ മങ്കട, ടി.സി.മുസാഫിര്‍ ഇജാസ് അഹമ്മദ്, ഹിബ.എ.ആര്‍, എം.സി.ഫായിസ്, മുബഷിര്‍.ഇ, യാസിറ ഷഹാന എന്നിവര്‍ സന്ദര്‍ശിച്ചു.
kerala
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

കണ്ണൂര്‍: കാസര്‍കോട്ടെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ. കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ ചെയ്യിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജയാണ് നടത്തിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
kerala
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.
ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാൽ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങിൽ പങ്കെടുത്തത്.
നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.
kerala
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 9140 രൂപയിലെത്തി

-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala3 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
india3 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
-
More3 days ago
പാക് നടി ഹുമൈറ അസ്ഗർ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ
-
Football2 days ago
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
-
kerala3 days ago
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു
-
kerala3 days ago
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി