Connect with us

Video Stories

മോദി ഭരണത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്

Published

on

 

കഴിഞ്ഞ മെയ് 26ന് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് മൂന്നു വര്‍ഷം പിന്നിട്ടു. രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ ഒട്ടേറെ പരിപാടികളാണ് (മോഡി ഫെസ്റ്റ്) വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്നത്. ചിലയിടങ്ങളില്‍ നടക്കാനിരിക്കുന്നു. എല്ലാവരിലും പുരോഗതി എത്തിക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞു എന്നു അടിവരയിടുന്ന സന്ദേശമാണ് ഈ പരിപാടികളില്‍കൂടി നല്‍കുന്നത്. പാവങ്ങളുടെ പ്രവാചകന്‍ എന്നു മോദിയെ അനുയായികള്‍ സ്ഥാപിച്ചെടുക്കുന്നു. ചാനലുകളും അവതാരകരും നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പദവി നല്‍കി. കൃത്യമായി പറഞ്ഞാല്‍ അവസാന മൂന്നു വര്‍ഷക്കാലം എന്താണ് സംഭവിച്ചത്?.
പ്രധാനമന്ത്രിയില്‍ അധികാരം കേന്ദ്രീകരിക്കുന്ന പ്രവണത വര്‍ധിച്ചു. സര്‍ക്കാരിന്റെ പ്രഥമ സ്ഥാനം മോദി കൈയ്യടക്കുകയും അതുവഴി ഭരണം നയിക്കേണ്ട ക്യാബിനറ്റ് സംവിധാനം തന്നെ ഇല്ലാതാകുകയും ചെയ്തു. ഭരണത്തിലിരുന്നു വ്യക്തി പ്രഭാവം സൃഷ്ടിക്കുന്നതില്‍ വിജയിക്കാന്‍ കഴിഞ്ഞു. പരാജയമായിരുന്നു എങ്കിലും നോട്ടു നിരോധനം രാജ്യത്തിന് നേട്ടമാണെന്നു ഉയര്‍ത്തിക്കാട്ടാനായി. സര്‍ക്കാരിന്റെ പാദസേവകരായ ചില മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന മിഥ്യാധാരണകളില്‍ കഴിയുകയാണ് ഭൂരിഭാഗം ജനങ്ങളും. എന്നാല്‍, അടിത്തട്ടില്‍ സ്ഥിതി വളരെ മോശമാണ്. ഉത്പാദനത്തിന്റെ കാര്യത്തിലും നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കുന്നതിലും തൊഴില്‍ നല്‍കുന്നതിലും ശരാശരി ജനങ്ങളുടെ ഭാവി മെച്ചപ്പെടുത്തുന്നതിലും ജനങ്ങള്‍ക്ക് മികച്ച ആരോഗ്യം നല്‍കുന്നതിലും പിന്നാക്കം പോയി. ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകരുടെ ശക്തമായ പ്രക്ഷോഭം രാജ്യത്തുടനീളം അലയടിച്ചു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രതിഫലിക്കുന്നത് കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപ വീതം ഓരോരുത്തരുടെയും എക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന വാഗ്ദാന ലംഘനത്തിലൂടെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ സമ്പൂര്‍ണ പരാജയത്തിലൂടെയുമാണ്. വര്‍ഗീയ ധ്രുവീകരണത്തിനായി രാമക്ഷേത്ര പ്രശ്‌നം വിനിയോഗിച്ചതിനു ശേഷം ഇപ്പോള്‍ വിശുദ്ധ പശുവാണ് രാഷ്ട്രീയ പോര്‍ക്കളത്തില്‍ പയറ്റുന്നത്. ഇത് ആളുകളെ മര്‍ദിച്ചു കൊലപ്പെടുത്തുന്നതിലേക്കും അക്രമങ്ങള്‍ വ്യാപകമാകുന്നതിലേക്കും മുസ്‌ലിംകളുള്‍പെടെയുള്ള പിന്നാക്ക വിഭാഗത്തെ സാമ്പത്തികമായി തകര്‍ക്കുന്നതിലേക്കും നയിച്ചു. ഒട്ടേറെ ദലിതരും ചില ഹിന്ദുക്കളും അടിച്ചമര്‍ത്തപ്പെട്ടു. സര്‍ക്കാരിന്റെ പശു സംരക്ഷണ നയങ്ങളെ തുടര്‍ന്നുള്ള കൊള്ളയും കൊലയും കാരണം ബീഫ് കഴിക്കുന്നവരും കന്നുകാലി കച്ചവടക്കാരും ജാഗ്രതയോടെയാണ് കഴിയുന്നത്. എന്നാല്‍, കുറ്റകൃത്യങ്ങളിലെ കുറ്റവാളികള്‍ ഇരകളായി മാറുകയും വിവിധ കാരണങ്ങളാല്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു.
മിഥ്യയായ വാഗ്ദാനങ്ങളിലും വിവാദങ്ങള്‍ നിറഞ്ഞ സ്വത്വബോധത്തിലുമായിരുന്നു സാമൂഹിക പശ്ചാത്തലം. മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആഹാരം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴില്‍ തുടങ്ങിയ കാര്യങ്ങളിലായിരുന്നു വാദപ്രതിവാദങ്ങള്‍ നടന്നത്എന്നത് ഒന്നോര്‍മിക്കേണ്ട വസ്തുതയാണ്. എന്നലിപ്പോള്‍ വിശുദ്ധ പശുവിന്റെ പേരിലും പ്രത്യേകിച്ച് പാക്കിസ്താനെതിരെ മുഷ്ടി ചുരുട്ടുന്നുവെന്ന തെറ്റായ ഗീര്‍വ്വാണങ്ങളുമാണ് അന്തരീക്ഷത്തില്‍ മുഴങ്ങുന്നത്. ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിലൂടെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എന്തൊക്കെയാണ്. അതിര്‍ത്തിയില്‍ സാധാരണ ഏറ്റുമുട്ടല്‍ തുടരുകയും സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നു. കശ്മീര്‍ നയം അസംതൃപ്തരായ ആണ്‍കുട്ടികള്‍ മാത്രമല്ല വിദ്യാര്‍ത്ഥിനികള്‍ വരെ തെരുവിലിറങ്ങി കല്ലെറിയാന്‍ പ്രാപ്തരായെന്ന സാഹചര്യം സൃഷ്ടിച്ചു. സന്ധി സംഭാഷണം പുനസ്ഥാപിക്കുന്നതിലെ പരാജയം സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിനിടയാക്കുന്നത് കശ്മീരി ജനതക്ക് കടുത്ത വേദനയാണ്.
എല്ലാറ്റിനും ഉപരിയായി രാഷ്ട്രീയം കേന്ദ്രീകരിച്ചുള്ള ഹിന്ദുത്വ വിഷയങ്ങളില്‍ എല്ലാ നിലയിലും ആശങ്കയാണ്. പ്രത്യയശാസ്ത്രപരമായ സ്വഭാവത്തിന്റെ ക്രൂരമായ കടന്നുകയറ്റം വിദ്യാഭ്യാസ മേഖലയിലാണെന്ന് എളുപ്പം പറയാനാകും. യൂനിവാഴ്‌സിറ്റികളുടെ സ്വയംഭരണം ഒരു വഴിക്കാക്കിയെന്നു മാത്രമല്ല അക്കാദമിക സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്ന സംസ്‌കാരം സര്‍വകലാശാലയുടെ പഠന ഗവേഷണ വിഭാഗത്തില്‍ വരെ പ്രബലമാണ്. ‘പാരമ്പര്യ വിശ്വാസ’മാണ് ‘അറിവ്’ എന്നും പുരാണങ്ങളാണ് ചരിത്രമെന്നും ശാസ്ത്രീയത പഴയകാല പ്രായോഗിക അറിവുമായി യോജിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതു സംബന്ധിച്ചാണ് പുതിയ മുദ്രാവാക്യം. ഗീതയും സംസ്‌കൃതവും അനുഷ്ഠാന ചടങ്ങുകളും പോലെ പരമ്പരാഗത അറിവ് ഉന്നത പദവിയോ ബ്രാഹ്മണികതയോ ആണെന്നു തന്നിഷ്ടപ്രകാരം എടുത്തിരിക്കുന്നു.
‘രാജ്യസ്‌നേഹം’ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവണത വളരെ ഉയര്‍ച്ചയിലാണ്. എല്ലാ സര്‍വകലാശാലയിലും ഉയരത്തിലുള്ള തൂണില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ മുന്‍ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ഒരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. 21 പരമ വീര അവാര്‍ഡ് ജേതാക്കളുടെ ഛായാചിത്രം ‘ദേശസ്‌നേഹത്തിന്റെ മതിലില്‍’ വരയ്ക്കാനാണ് ഇപ്പോള്‍ മറ്റൊരു മഹാന്‍ പ്രോത്സാഹിപ്പിക്കുന്നത്. സമൂഹത്തിന്റെ ക്ഷേമത്തിന് സംഭാവന ചെയ്യുന്ന സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും രാജ്യത്തിന്റെ സംരക്ഷകരെന്ന നിലയില്‍ സൈനികര്‍ക്ക് ഉന്നത പദവിയാണ് നല്‍കുന്നത്. രാജ്യത്തിന് സേവനമര്‍പ്പിക്കാന്‍ യുവാക്കള്‍ താല്‍പര്യപ്പെടുന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കാലത്ത് ജയ് കിസാന്‍ ജയ് ജവാന്‍ (കര്‍ഷകര്‍ ജയിക്കട്ടെ, സൈനികര്‍ ജയിക്കട്ടെ) എന്നായിരുന്നു മുദ്രാവാക്യം. ഇപ്പോള്‍ കര്‍ഷകര്‍ പാടെ അവഗണിക്കപ്പെട്ടു.
ജനാധിപത്യത്തിന്റെ ഇടം മൊത്തത്തില്‍ അട്ടിമറിക്കപ്പെട്ടു. ഭരണാധികാരികള്‍ക്കു മുമ്പില്‍ മുട്ടുകുത്തുന്ന നിലപാടാണ് മാധ്യമങ്ങളില്‍ വലിയൊരു വിഭാഗം സ്വീകരിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണും സര്‍ക്കാറിന്റെ കാവല്‍ നായ്ക്കളുമായ മാധ്യമങ്ങളുടെ വലിയ വിഭാഗം അവരുടെ കടമ നിര്‍വഹിക്കുന്നതില്‍ അലംഭാവം കാട്ടുകയാണ്. ദബോല്‍ക്കര്‍, പന്‍സാരെ കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകത്തോടെ ആരംഭിച്ച അസഹിഷ്ണുതാ പ്രവണത വളരെ ശക്തമാണ്. വിദ്വേഷം വില്‍ക്കുന്നവര്‍ ഗോ സംരക്ഷണത്തിന്റെ കുപ്പായമണിഞ്ഞിരിക്കുകയാണ്. പശു സംരക്ഷണത്തിന്റെ ഭാഷ മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെതിരായ വിദ്വേഷം വളര്‍ത്തുകയെന്ന പ്രതീകമായി മാറിയിരിക്കുന്നു. ഇപ്പോഴും ജനങ്ങളുടെ അസംതൃപ്തി ശക്തമായി നിലനില്‍ക്കുകയാണ്. സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരായി വന്‍ പ്രക്ഷോഭങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കാണാനായി. വന്‍തോതിലുള്ള കര്‍ഷക പ്രക്ഷേഭം ഭൂ പരിഷ്‌കരണ ബിന്‍ പിന്‍വലിപ്പിക്കുന്നതിലേക്ക് സര്‍ക്കാറിനെ നിര്‍ബന്ധിപ്പിക്കാന്‍ ഇടയാക്കി. കനയ്യ കുമാര്‍ സൃഷ്ടിച്ച പ്രക്ഷോഭങ്ങളും രോഹിത് വെമുലയും ഉന സംഭവവും നമ്മോട് പറയുന്നത് സര്‍ക്കാറിന്റെ പിന്തിരിപ്പന്‍ പരിഷ്‌കാരങ്ങള്‍ അടിത്തട്ടില്‍തന്നെ വെല്ലുവിളിക്കപ്പെടുകയാണെന്നാണ്. ഈ സര്‍ക്കാറിന്റെ സംരക്ഷകരായ ഹിന്ദുത്വ ശക്തികള്‍ കൂടുതല്‍ ശക്തരാകുകയും അവരുടെ കാമ്പയിനുകള്‍കൊണ്ടും പ്രസ്ഥാനങ്ങള്‍കൊണ്ടും ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത്താവുമെന്നും ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ബഹുസ്വര സമൂഹത്തെ സംരക്ഷിക്കാന്‍ കഴിയുമെന്ന എല്ലാവിധ പ്രതീക്ഷയുമാണ് നമുക്ക് നല്‍കുന്നത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending