Video Stories
മോദി ഭരണത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്
കഴിഞ്ഞ മെയ് 26ന് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് മൂന്നു വര്‍ഷം പിന്നിട്ടു. രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ ഒട്ടേറെ പരിപാടികളാണ് (മോഡി ഫെസ്റ്റ്) വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്നത്. ചിലയിടങ്ങളില്‍ നടക്കാനിരിക്കുന്നു. എല്ലാവരിലും പുരോഗതി എത്തിക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞു എന്നു അടിവരയിടുന്ന സന്ദേശമാണ് ഈ പരിപാടികളില്‍കൂടി നല്‍കുന്നത്. പാവങ്ങളുടെ പ്രവാചകന് എന്നു മോദിയെ അനുയായികള്‍ സ്ഥാപിച്ചെടുക്കുന്നു. ചാനലുകളും അവതാരകരും നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പദവി നല്കി. കൃത്യമായി പറഞ്ഞാല്‍ അവസാന മൂന്നു വര്‍ഷക്കാലം എന്താണ് സംഭവിച്ചത്?.
പ്രധാനമന്ത്രിയില്‍ അധികാരം കേന്ദ്രീകരിക്കുന്ന പ്രവണത വര്‍ധിച്ചു. സര്‍ക്കാരിന്റെ പ്രഥമ സ്ഥാനം മോദി കൈയ്യടക്കുകയും അതുവഴി ഭരണം നയിക്കേണ്ട ക്യാബിനറ്റ് സംവിധാനം തന്നെ ഇല്ലാതാകുകയും ചെയ്തു. ഭരണത്തിലിരുന്നു വ്യക്തി പ്രഭാവം സൃഷ്ടിക്കുന്നതില്‍ വിജയിക്കാന്‍ കഴിഞ്ഞു. പരാജയമായിരുന്നു എങ്കിലും നോട്ടു നിരോധനം രാജ്യത്തിന് നേട്ടമാണെന്നു ഉയര്‍ത്തിക്കാട്ടാനായി. സര്‍ക്കാരിന്റെ പാദസേവകരായ ചില മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന മിഥ്യാധാരണകളില്‍ കഴിയുകയാണ് ഭൂരിഭാഗം ജനങ്ങളും. എന്നാല്‍, അടിത്തട്ടില്‍ സ്ഥിതി വളരെ മോശമാണ്. ഉത്പാദനത്തിന്റെ കാര്യത്തിലും നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കുന്നതിലും തൊഴില്‍ നല്‍കുന്നതിലും ശരാശരി ജനങ്ങളുടെ ഭാവി മെച്ചപ്പെടുത്തുന്നതിലും ജനങ്ങള്‍ക്ക് മികച്ച ആരോഗ്യം നല്‍കുന്നതിലും പിന്നാക്കം പോയി. ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകരുടെ ശക്തമായ പ്രക്ഷോഭം രാജ്യത്തുടനീളം അലയടിച്ചു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രതിഫലിക്കുന്നത് കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപ വീതം ഓരോരുത്തരുടെയും എക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന വാഗ്ദാന ലംഘനത്തിലൂടെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ സമ്പൂര്‍ണ പരാജയത്തിലൂടെയുമാണ്. വര്‍ഗീയ ധ്രുവീകരണത്തിനായി രാമക്ഷേത്ര പ്രശ്നം വിനിയോഗിച്ചതിനു ശേഷം ഇപ്പോള്‍ വിശുദ്ധ പശുവാണ് രാഷ്ട്രീയ പോര്‍ക്കളത്തില്‍ പയറ്റുന്നത്. ഇത് ആളുകളെ മര്‍ദിച്ചു കൊലപ്പെടുത്തുന്നതിലേക്കും അക്രമങ്ങള്‍ വ്യാപകമാകുന്നതിലേക്കും മുസ്ലിംകളുള്‍പെടെയുള്ള പിന്നാക്ക വിഭാഗത്തെ സാമ്പത്തികമായി തകര്‍ക്കുന്നതിലേക്കും നയിച്ചു. ഒട്ടേറെ ദലിതരും ചില ഹിന്ദുക്കളും അടിച്ചമര്‍ത്തപ്പെട്ടു. സര്‍ക്കാരിന്റെ പശു സംരക്ഷണ നയങ്ങളെ തുടര്‍ന്നുള്ള കൊള്ളയും കൊലയും കാരണം ബീഫ് കഴിക്കുന്നവരും കന്നുകാലി കച്ചവടക്കാരും ജാഗ്രതയോടെയാണ് കഴിയുന്നത്. എന്നാല്‍, കുറ്റകൃത്യങ്ങളിലെ കുറ്റവാളികള്‍ ഇരകളായി മാറുകയും വിവിധ കാരണങ്ങളാല്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു.
മിഥ്യയായ വാഗ്ദാനങ്ങളിലും വിവാദങ്ങള്‍ നിറഞ്ഞ സ്വത്വബോധത്തിലുമായിരുന്നു സാമൂഹിക പശ്ചാത്തലം. മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആഹാരം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴില്‍ തുടങ്ങിയ കാര്യങ്ങളിലായിരുന്നു വാദപ്രതിവാദങ്ങള്‍ നടന്നത്എന്നത് ഒന്നോര്‍മിക്കേണ്ട വസ്തുതയാണ്. എന്നലിപ്പോള് വിശുദ്ധ പശുവിന്റെ പേരിലും പ്രത്യേകിച്ച് പാക്കിസ്താനെതിരെ മുഷ്ടി ചുരുട്ടുന്നുവെന്ന തെറ്റായ ഗീര്‍വ്വാണങ്ങളുമാണ് അന്തരീക്ഷത്തില്‍ മുഴങ്ങുന്നത്. ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിലൂടെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എന്തൊക്കെയാണ്. അതിര്‍ത്തിയില്‍ സാധാരണ ഏറ്റുമുട്ടല്‍ തുടരുകയും സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നു. കശ്മീര്‍ നയം അസംതൃപ്തരായ ആണ്‍കുട്ടികള്‍ മാത്രമല്ല വിദ്യാര്‍ത്ഥിനികള്‍ വരെ തെരുവിലിറങ്ങി കല്ലെറിയാന്‍ പ്രാപ്തരായെന്ന സാഹചര്യം സൃഷ്ടിച്ചു. സന്ധി സംഭാഷണം പുനസ്ഥാപിക്കുന്നതിലെ പരാജയം സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിനിടയാക്കുന്നത് കശ്മീരി ജനതക്ക് കടുത്ത വേദനയാണ്.
എല്ലാറ്റിനും ഉപരിയായി രാഷ്ട്രീയം കേന്ദ്രീകരിച്ചുള്ള ഹിന്ദുത്വ വിഷയങ്ങളില്‍ എല്ലാ നിലയിലും ആശങ്കയാണ്. പ്രത്യയശാസ്ത്രപരമായ സ്വഭാവത്തിന്റെ ക്രൂരമായ കടന്നുകയറ്റം വിദ്യാഭ്യാസ മേഖലയിലാണെന്ന് എളുപ്പം പറയാനാകും. യൂനിവാഴ്സിറ്റികളുടെ സ്വയംഭരണം ഒരു വഴിക്കാക്കിയെന്നു മാത്രമല്ല അക്കാദമിക സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്ന സംസ്കാരം സര്‍വകലാശാലയുടെ പഠന ഗവേഷണ വിഭാഗത്തില്‍ വരെ പ്രബലമാണ്. ‘പാരമ്പര്യ വിശ്വാസ’മാണ് ‘അറിവ്’ എന്നും പുരാണങ്ങളാണ് ചരിത്രമെന്നും ശാസ്ത്രീയത പഴയകാല പ്രായോഗിക അറിവുമായി യോജിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതു സംബന്ധിച്ചാണ് പുതിയ മുദ്രാവാക്യം. ഗീതയും സംസ്കൃതവും അനുഷ്ഠാന ചടങ്ങുകളും പോലെ പരമ്പരാഗത അറിവ് ഉന്നത പദവിയോ ബ്രാഹ്മണികതയോ ആണെന്നു തന്നിഷ്ടപ്രകാരം എടുത്തിരിക്കുന്നു.
‘രാജ്യസ്നേഹം’ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവണത വളരെ ഉയര്‍ച്ചയിലാണ്. എല്ലാ സര്‍വകലാശാലയിലും ഉയരത്തിലുള്ള തൂണില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ മുന്‍ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ഒരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. 21 പരമ വീര അവാര്‍ഡ് ജേതാക്കളുടെ ഛായാചിത്രം ‘ദേശസ്നേഹത്തിന്റെ മതിലില്‍’ വരയ്ക്കാനാണ് ഇപ്പോള്‍ മറ്റൊരു മഹാന് പ്രോത്സാഹിപ്പിക്കുന്നത്. സമൂഹത്തിന്റെ ക്ഷേമത്തിന് സംഭാവന ചെയ്യുന്ന സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും രാജ്യത്തിന്റെ സംരക്ഷകരെന്ന നിലയില്‍ സൈനികര്‍ക്ക് ഉന്നത പദവിയാണ് നല്‍കുന്നത്. രാജ്യത്തിന് സേവനമര്‍പ്പിക്കാന്‍ യുവാക്കള്‍ താല്പര്യപ്പെടുന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കാലത്ത് ജയ് കിസാന്‍ ജയ് ജവാന് (കര്‍ഷകര്‍ ജയിക്കട്ടെ, സൈനികര്‍ ജയിക്കട്ടെ) എന്നായിരുന്നു മുദ്രാവാക്യം. ഇപ്പോള്‍ കര്‍ഷകര്‍ പാടെ അവഗണിക്കപ്പെട്ടു.
ജനാധിപത്യത്തിന്റെ ഇടം മൊത്തത്തില്‍ അട്ടിമറിക്കപ്പെട്ടു. ഭരണാധികാരികള്‍ക്കു മുമ്പില്‍ മുട്ടുകുത്തുന്ന നിലപാടാണ് മാധ്യമങ്ങളില്‍ വലിയൊരു വിഭാഗം സ്വീകരിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണും സര്‍ക്കാറിന്റെ കാവല്‍ നായ്ക്കളുമായ മാധ്യമങ്ങളുടെ വലിയ വിഭാഗം അവരുടെ കടമ നിര്‍വഹിക്കുന്നതില്‍ അലംഭാവം കാട്ടുകയാണ്. ദബോല്‍ക്കര്‍, പന്‍സാരെ കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകത്തോടെ ആരംഭിച്ച അസഹിഷ്ണുതാ പ്രവണത വളരെ ശക്തമാണ്. വിദ്വേഷം വില്ക്കുന്നവര് ഗോ സംരക്ഷണത്തിന്റെ കുപ്പായമണിഞ്ഞിരിക്കുകയാണ്. പശു സംരക്ഷണത്തിന്റെ ഭാഷ മുസ്ലിംകള്ക്കും ദലിതര്‍ക്കുമെതിരായ വിദ്വേഷം വളര്‍ത്തുകയെന്ന പ്രതീകമായി മാറിയിരിക്കുന്നു. ഇപ്പോഴും ജനങ്ങളുടെ അസംതൃപ്തി ശക്തമായി നിലനില്‍ക്കുകയാണ്. സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരായി വന്‍ പ്രക്ഷോഭങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കാണാനായി. വന്‍തോതിലുള്ള കര്‍ഷക പ്രക്ഷേഭം ഭൂ പരിഷ്കരണ ബിന്‍ പിന്‍വലിപ്പിക്കുന്നതിലേക്ക് സര്‍ക്കാറിനെ നിര്ബന്ധിപ്പിക്കാന് ഇടയാക്കി. കനയ്യ കുമാര്‍ സൃഷ്ടിച്ച പ്രക്ഷോഭങ്ങളും രോഹിത് വെമുലയും ഉന സംഭവവും നമ്മോട് പറയുന്നത് സര്‍ക്കാറിന്റെ പിന്തിരിപ്പന് പരിഷ്കാരങ്ങള്‍ അടിത്തട്ടില്‍തന്നെ വെല്ലുവിളിക്കപ്പെടുകയാണെന്നാണ്. ഈ സര്‍ക്കാറിന്റെ സംരക്ഷകരായ ഹിന്ദുത്വ ശക്തികള്‍ കൂടുതല്‍ ശക്തരാകുകയും അവരുടെ കാമ്പയിനുകള്‍കൊണ്ടും പ്രസ്ഥാനങ്ങള്‍കൊണ്ടും ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത്താവുമെന്നും ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ബഹുസ്വര സമൂഹത്തെ സംരക്ഷിക്കാന്‍ കഴിയുമെന്ന എല്ലാവിധ പ്രതീക്ഷയുമാണ് നമുക്ക് നല്‍കുന്നത്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india19 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News20 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

