Connect with us

News

കൃത്രിമ സൂര്യനെ നിര്‍മിച്ച് ചൈന; സൂര്യനേക്കാള്‍ ഏഴിരട്ടി ചൂട്

ഏകദേശം 100 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ 18 മിനിറ്റ് നേരമാണ് കൃത്രിമ സൂര്യനെ ജ്വലിപ്പിച്ചത്

Published

on

കൃത്രിമ സൂര്യനെ നിര്‍മിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ഏകദേശം 100 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ 18 മിനിറ്റ് നേരമാണ് കൃത്രിമ സൂര്യനെ ജ്വലിപ്പിച്ച് വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയത്. കിഴക്കന്‍ ചൈനീസ് നഗരമായ ഹെഫീയിലെ എക്‌സ്പിരിമെന്റല്‍ അഡ്വാന്‍സ്ഡ് സൂപ്പര്‍കണ്ടക്റ്റിങ് ടോകാമാക് എന്ന പരീക്ഷണശാലയിലാണ് കൃത്രിമ സൂര്യനെ സൃഷ്ടിച്ചത്. ഹൈഡ്രജന്‍, ഡ്യുട്ടീരിയം ഗ്യാസ് എന്നിവയാണ് ഇതില്‍ ഇന്ധനമായി ഉപയോഗിച്ചത്.

സൂര്യന്റെ കേന്ദ്രത്തിലെ താപനിലയായ 15 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ ഏഴ് മടങ്ങ് കൂടുതല്‍ താപത്തിലാണ് ചൈനയുടെ കൃത്രിമ സൂര്യന്‍ ജ്വലിച്ചതെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ന്യൂക്ലിയാര്‍ ഫ്യൂഷന്‍ വഴിയാണ് കൃത്രിമ സൂര്യനെ വന്‍തോതിലുള്ള ഊര്‍ജ്ജനിലയിലെത്തിച്ചത്. യഥാര്‍ഥ സൂര്യനിലും അണുസംയോജന പ്രക്രിയയിലൂടെയാണ് താപം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഭാവിയില്‍ പരിധിയില്ലാത്ത ഊര്‍ജ ഉറവിടമാക്കി കൃത്രിമ സൂര്യനെ മാറ്റാനുള്ള ശ്രമത്തിലാണ് ചൈന.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബംഗളുരു മംഗലാപുരം റൂട്ടില്‍ ഓണത്തിന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്

മംഗലാപുരം സെന്‍ട്രലില്‍ നിന്ന് ഞായറാഴ്ച രാത്രി 11 മണിക്ക് ട്രെയിന്‍ പുറപ്പെടും.

Published

on

ബംഗളുരു മംഗലാപുരം റൂട്ടില്‍ ഓണത്തിന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്. മംഗലാപുരം സെന്‍ട്രലില്‍ നിന്ന് ഞായറാഴ്ച രാത്രി 11 മണിക്ക് ട്രെയിന്‍ പുറപ്പെടും.

എസ്എംവിടി മംഗലാപുരം സ്‌റ്റേഷനില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് 3.50 നാണ് പുറപ്പെടുക. കോഴിക്കോട് പാലക്കാട് ഈറോഡ് വഴിയാണ് സര്‍വീസ്. നാളെ രാവിലെ എട്ടുമണി മുതല്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാം.

Continue Reading

kerala

കോഴിക്കോട് കെണിവെച്ച് പിടികൂടി തത്തയെ കൂട്ടിലടച്ച് വളര്‍ത്തി; വീട്ടുടമസ്ഥനെതിരെ കേസ്

നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കില്‍ എന്ന വീട്ടില്‍ നിന്നാണ് തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്.

Published

on

കോഴിക്കോട് നരിക്കുനിയില്‍ വയലില്‍ നിന്ന് കെണിവെച്ച് പിടികൂടി തത്തയെ കൂട്ടിലിട്ട് വളര്‍ത്തിയതിന് വീട്ടുടമസ്ഥനെതിരെ വനംവകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കില്‍ എന്ന വീട്ടില്‍ നിന്നാണ് തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്.

1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ 2 പട്ടികയില്‍ പെടുന്നതാണ് നാട്ടിന്‍പുറങ്ങളില്‍ കാണപ്പെടുന്ന മോതിരത്തത്തകള്‍. ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ട് വളര്‍ത്തുന്നത് ഏഴു വര്‍ഷം വരെ തടവും 25,000 രൂപയില്‍ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Continue Reading

News

ഇസ്രാഈല്‍ ആക്രമണം; യെമന്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടു

റഹാവി താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റിലാണ് ആക്രമണം നടന്നത്. റഹാവിക്കൊപ്പം നിരവധി നേതാക്കളും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

Published

on

യെമന്റെ തലസ്ഥാനമായ സനയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ യെമന്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടതായി യെമനി മാധ്യമങ്ങള്‍. ഹൂതികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി യെമന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇസ്രാഈല്‍ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തു. റഹാവി താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റിലാണ് ആക്രമണം നടന്നത്. റഹാവിക്കൊപ്പം നിരവധി നേതാക്കളും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

ഇസ്രാഈല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സന ഉള്‍പ്പെടെയുള്ള വടക്കന്‍ മേഖലയുടെ ഭരണം ഹൂതികള്‍ക്കാണ്. രാജ്യാന്തര പിന്തുണയോടെ തെക്കന്‍ പ്രദേശം ഭരിക്കുന്നത് പ്രസിഡന്റ് റഷാദ് അല്‍ അലിമിയാണ്. ഹൂതികളെ പിന്തുണയ്ക്കുന്നതു ഹമാസും ഹിസ്ബുല്ലയും ഇറാനുമാണ്. രണ്ടാഴ്ചയ്ക്കിടെ നിരവധി ആക്രമണങ്ങള്‍ ഇസ്രാഈല്‍ യെമന്‍ തലസ്ഥാനത്ത് നടത്തിയിരുന്നു.

Continue Reading

Trending