News
കൃത്രിമ സൂര്യനെ നിര്‍മിച്ച് ചൈന; സൂര്യനേക്കാള്‍ ഏഴിരട്ടി ചൂട്
ഏകദേശം 100 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ 18 മിനിറ്റ് നേരമാണ് കൃത്രിമ സൂര്യനെ ജ്വലിപ്പിച്ചത്
കൃത്രിമ സൂര്യനെ നിര്‍മിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ഏകദേശം 100 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ 18 മിനിറ്റ് നേരമാണ് കൃത്രിമ സൂര്യനെ ജ്വലിപ്പിച്ച് വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയത്. കിഴക്കന്‍ ചൈനീസ് നഗരമായ ഹെഫീയിലെ എക്‌സ്പിരിമെന്റല്‍ അഡ്വാന്‍സ്ഡ് സൂപ്പര്‍കണ്ടക്റ്റിങ് ടോകാമാക് എന്ന പരീക്ഷണശാലയിലാണ് കൃത്രിമ സൂര്യനെ സൃഷ്ടിച്ചത്. ഹൈഡ്രജന്‍, ഡ്യുട്ടീരിയം ഗ്യാസ് എന്നിവയാണ് ഇതില്‍ ഇന്ധനമായി ഉപയോഗിച്ചത്.
സൂര്യന്റെ കേന്ദ്രത്തിലെ താപനിലയായ 15 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ ഏഴ് മടങ്ങ് കൂടുതല്‍ താപത്തിലാണ് ചൈനയുടെ കൃത്രിമ സൂര്യന്‍ ജ്വലിച്ചതെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ന്യൂക്ലിയാര്‍ ഫ്യൂഷന്‍ വഴിയാണ് കൃത്രിമ സൂര്യനെ വന്‍തോതിലുള്ള ഊര്‍ജ്ജനിലയിലെത്തിച്ചത്. യഥാര്‍ഥ സൂര്യനിലും അണുസംയോജന പ്രക്രിയയിലൂടെയാണ് താപം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഭാവിയില്‍ പരിധിയില്ലാത്ത ഊര്‍ജ ഉറവിടമാക്കി കൃത്രിമ സൂര്യനെ മാറ്റാനുള്ള ശ്രമത്തിലാണ് ചൈന.
kerala
ഇടത് സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി യു.ഡി.എഫ്
സംസ്ഥാനത്തെ ഭരിച്ച് മുടിച്ച പിണറായി സര്‍ക്കാരിനെ, ജനങ്ങളുടെ മനസാക്ഷിയുടെ കേടതിയില്‍ വിചാരണ ചെയ്യുന്നതിനുള്ള അവസരമാക്കി തദ്ദേശ തിരഞ്ഞെടുപ്പിനെ മാ റ്റുന്നതിന്റെ ഭാഗമായാണ് യു.ഡി.എഫ് കുറ്റപത്രം അവത രിപ്പിച്ചത്.
തിരുവനന്തപുരം: ഒമ്പതര വര്‍ഷത്തോളം കേരളം ഭരിച്ച ഇടതു മുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ കുറ്റ പത്രം പുറത്തിറക്കി യു.ഡി.എ ഫ്. സംസ്ഥാനത്തെ ഭരിച്ച് മുടിച്ച പിണറായി സര്‍ക്കാരിനെ, ജനങ്ങളുടെ മനസാക്ഷിയുടെ കേടതിയില്‍ വിചാരണ ചെയ്യുന്നതിനുള്ള അവസരമാക്കി തദ്ദേശ തിരഞ്ഞെടുപ്പിനെ മാ റ്റുന്നതിന്റെ ഭാഗമായാണ് യു.ഡി.എഫ് കുറ്റപത്രം അവത രിപ്പിച്ചത്.
ഇടത് സര്‍ക്കാരിന്റെ കെടു കാര്യസ്ഥതയും പിടിപ്പുകേടു കളും അക്കമിട്ട് നിരത്തുന്നതാണ് കുറ്റപത്രം. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭരണ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ സ്ഥിതിയിലേക്ക് കേരളത്തി ന്റെ ധനസ്ഥിതി കൂപ്പുകുത്തി യെന്ന് കുറ്റപത്രത്തില്‍ പറയു ന്നു. ഖജനാവില്‍ അഞ്ച് പൈസയില്ല. നാലരലക്ഷം കോടിയില്‍ അധികമാണ് സംസ്ഥാ നത്തിന്റെ കുടം. ഇതുകൂടാതെ കിഫ്ബിയുടെ കടം 20000 കോടി രൂപയും പെന്‍ഷന്‍ കമ്പനിയുടെയും കടം 13000 കോടി രൂപയുമാണ്. ഇടത് അധികാരം വിട്ടൊഴിയുമ്പോള്‍ ആറു ലക്ഷത്തോളം കോടി രൂപയുടെ കടബാധ്യതയിലേക്ക് സംസ്ഥാനത്തെ തള്ളിവിടും. ഒരു ലക്ഷം കോടി രൂപ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അധ്യാപകര്‍ക്കും നല്‍കാനുണ്ട്.
ഇന്ത്യയില്‍ ഏറ്റവും വിലക്കയറ്റമുള്ള സം സ്ഥാനങ്ങളില്‍ കേരള ത്തിനാണ് ഒന്നാം സ്ഥാനം. വിപണ ഇടപെടല്‍ ഇല്ല. സപ്ലൈകോയ്ക്ക് 2200 കോടി രൂപ നല്‍കേണ്ടസ്ഥാനത്ത് 100 കോടി രൂപ മാത്രമാണ് നല്‍കിയത്. 150 മുതല്‍ 200 ശതമാനം വരെയാണ് വിലക്കയറ്റം. 400 ശതമാനമാണ് വെളിച്ചെണ്ണയുടെ വിലക്കയറ്റം. പച്ചക്കറി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്കും രൂക്ഷമായ വിലക്കയറ്റമുണ്ടായി. എന്നിട്ടും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ല.
കേരളത്തിന് അഭിമാനകരമായിരുന്ന ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ തകര്‍ത്ത് തരിപ്പണമാക്കി. ആരോഗ്യ കേരളം വെന്റിലേറ്ററിലായി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സര്‍ജറിക്ക് പോകുന്ന രോഗികള്‍ മരുന്നും സൂചിയും നൂലും കത്രികയും പഞ്ഞിയും വാങ്ങിക്കൊണ്ട് പോകേണ്ട സ്ഥിതിയിലാണ്. പകര്‍ച്ച വ്യാധികള്‍ വ്യാപിച്ച് പൊതുജനാരോഗ്യം തകരാ റിലായി.
കാര്‍ഷിക മേഖലയും പൂര്‍ണമായും തകര്‍ന്നു. നെല്ല് സംഭരണവും നാളികേര സംഭരണവും നടക്കുന്നില്ല. നടക്കുന്നില്ല. റബര്‍ മേഖല പൂര്‍ണമായും തകര്‍ന്നു. വന്യജീവി ആക്രമണത്തില്‍ ജനങ്ങളെ സര്‍ക്കാര്‍ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ഭവന നിര്‍മ്മാണ് പദ്ധതികള്‍ നിലച്ചു. കേരളത്തെ ലഹരിയുടെ തലസ്ഥാനമാക്കി മാറ്റി. തദ്ദേശ സ്ഥാപനങ്ങളെ ഇത്രയും കഴുത്ത് ഞെരിച്ച കൊ ന്ന ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. കുറ്റപത്രം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും.
kerala
സഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.
തിരുവനന്തപുരം പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ക്ക് കുരുക്ക് മുറുകുന്നു. 4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.
നിയമം ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിന് 4.16 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. എസ്. സുരേഷ് ഉള്‍പ്പെടെ 16 പേരാണ് ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കരുതെന്ന ചട്ടം നിലനില്‍ക്കെ, ഇത് ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിനുണ്ടായ നഷ്ടത്തിന്റെ പേരിലാണ് നടപടി.
ഭരണസമിതി അംഗങ്ങളായ 16 പേരും പണം തിരിച്ചടയ്ക്കാനാണ് നിര്‍ദേശം. ബാങ്ക് പ്രസിഡന്റും ആര്‍.എസ്.എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖുമായ ജി. പത്മകുമാര്‍ 46 ലക്ഷം രൂപ തിരിച്ചടയ്ക്കണം. 16 അംഗ ഭരണസമിതിയില്‍ ഏഴ് പേര്‍ 46 ലക്ഷം രൂപ വീതവും, ബാക്കിയുള്ള ഒമ്പത് പേര്‍ 16 ലക്ഷം രൂപ വീതവും പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം
gulf
മൻസൂർ പള്ളൂരിന്റെ അറബിയുടെ അമ്മ പ്രകാശനം ചെയ്തു
കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
ഷാർജ:പ്രശസ്ത കോളമിസ്റ്റും വിദേശ കാര്യ വിദഗ്ദ്ധനും സിനിമ നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവൽ ‘അറബിയുടെ അമ്മ’ ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനദിവസത്തിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തികൊണ്ടാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ റിലീസ് ചെയ്തത്. തന്റെ കേരളവും മലയാളികളുമായുള്ള ബന്ധം അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. പ്രസംഗത്തിൽ അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ യശ: ശരീരനായ അഡ്വ. സികെ മേനോനെയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു.മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്ക് വെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അത് കൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി. മൻസൂർ പള്ളൂർ എഴുതിയ പ്രവചനാത്മക സ്വഭാവമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം നേരത്തെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു.
, ഇന്ത്യയിലെ ആദ്യ ai സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവലാണ് അറബിയുടെ അമ്മ. അറബ് കുടുംബവുമായുള്ള ലക്ഷ്മിയെന്ന മലയാളിയുടെ സ്നേഹബന്ധവും മാതൃ സ്നേഹവും വൈകാരികമായി അവതരിപ്പിക്കുന്ന നോവലാണ് അറബിയുടെ അമ്മ. പേപ്പർ പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകർ. മൻസൂർ പള്ളൂരുമായുള്ള സൗഹൃദത്തിന്റെ കണ്ണികളായ യു എ യിലുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒമാനിൽ നിന്നുള്ള സിദ്ധീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala13 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala12 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി
-
kerala15 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala9 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്

