News
എട്ട് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്; 100 ഫലസ്തീന് തടവുകാരെ രാത്രിയോടെ മോചിപ്പിക്കും
സൈനിക ഉദ്യോഗസ്ഥ അടക്കം മൂന്നു ഇസ്രാഈലികളെയും അഞ്ചു തായ്ലാന്ഡ് സ്വദേശികളെയുമാണ് ഇന്ന് മോചിപ്പിച്ചത്

വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി എട്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. സൈനിക ഉദ്യോഗസ്ഥ അടക്കം മൂന്നു ഇസ്രാഈലികളെയും അഞ്ചു തായ്ലാന്ഡ് സ്വദേശികളെയുമാണ് ഇന്ന് മോചിപ്പിച്ചത്.
യുദ്ധത്തില്‍ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ ഗസ്സ സിറ്റിയിലെ തകര്‍ന്ന വീടിനു മുന്നില്‍ നിന്നായിരുന്നു ഇസ്രാഈലി സൈനികാംഗം ബെര്‍ഗറിന്റെ കൈമാറ്റം. ഇസ്രാഈല്‍ ബന്ധികളാക്കിയ 100 ഫലസ്ഥീനികളെ രാത്രിയോടെ മോചിപ്പിക്കും. റോഡിലും തകര്‍ന്ന കെട്ടിടങ്ങളുടെ മട്ടുപ്പാവിലുമായി ആയിരക്കണക്കിന് ഫലസ്തീനികളുടെ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെയായിരുന്നു ബന്ദികളെ റെഡ് ക്രോസിനു കൈമാറിയത്. 29കാരിയായ ബന്ദി അര്‍ബല്‍ യഹൂദിന്റെ കൈമാറ്റവും സമാന രീതിയിലായിരുന്നു.
80കാരനായ ഗാഡി മോസസ്, അഞ്ച് തായ്ലന്റ് സ്വദേശികള്‍ എന്നിവരും ഇന്ന് മോചിപ്പിക്കപ്പെട്ടു. ഇസ്രാഈല്‍ ജയിലില്‍നിന്ന് മോചിപ്പിക്കുന്ന ഫലസ്തീനികളില്‍ 30 കുട്ടികളുണ്ട്. കൂടാതെ, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 30 പേരും. വടക്കന്‍ ഗസ്സയിലേക്ക് ഇസ്രാഈല്‍ പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്ന് ഫലസ്തീനികളുടെ ഇങ്ങോട്ടുള്ള ഒഴുക്ക് തുടരുകയാണ്.
News
ഇസ്രാഈല്‍ സെറ്റില്‍മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് ഷിപ്പിംഗ് ഭീമന് മെഴ്സ്ക് പിന്‍വാങ്ങുന്നു
ഫലസ്തീനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാസങ്ങള്‍ നീണ്ട സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ തീരുമാനം.

അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രാഈലി സെറ്റില്‍മെന്റുകളുമായി ബന്ധപ്പെട്ട കമ്പനികളുമായുള്ള ബന്ധം മെഴ്സ്ക് വിച്ഛേദിക്കുമെന്ന് ഡാനിഷ് ഷിപ്പിംഗ് ഭീമന് അറിയിച്ചു.
ഫലസ്തീനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാസങ്ങള്‍ നീണ്ട സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ തീരുമാനം.
അടിസ്ഥാന സംഘടനയായ പലസ്തീനിയന്‍ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര കാമ്പെയ്നിന്റെ ഭാഗമായി അതിന്റെ കയറ്റുമതി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായി. മെഴ്സ്കിന്റെ യുഎസ് വിദേശ സൈനിക വില്‍പ്പനയുടെ കയറ്റുമതിയിലാണ് ഗ്രൂപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്, എന്നാല്‍ സെറ്റില്‍മെന്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പനികളില്‍ നിന്നുള്ള ചരക്ക് ഗതാഗതത്തെക്കുറിച്ചും PYM ഗവേഷണം നടത്തിയിട്ടുണ്ട്.
ഏകദേശം 500,000 കുടിയേറ്റക്കാര്‍ വസിക്കുന്ന അധിനിവേശ വെസ്റ്റ് ബാങ്കിന് കുറുകെ 100-ലധികം സെറ്റില്‍മെന്റുകള്‍ ഇസ്രായേല്‍ നിര്‍മ്മിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ ഈ സെറ്റില്‍മെന്റുകള്‍, ചെറിയ ഔട്ട്പോസ്റ്റുകള്‍ മുതല്‍ ആധുനിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്ള വലിയ കമ്മ്യൂണിറ്റികള്‍ വരെയാണ്.
എന്നാല്‍ ഇസ്രാഈല്‍ സൈന്യത്തിനായുള്ള എഫ്-35 യുദ്ധവിമാനങ്ങളുടെ ഘടകങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മെഴ്സ്ക് ഇപ്പോഴും കൊണ്ടുപോകുന്നുവെന്ന് വാദിച്ചുകൊണ്ട് അവര്‍ തുടര്‍നടപടികള്‍ ആവശ്യപ്പെട്ടു.
ഇസ്രാഈലിലേക്ക് സൈനിക സാമഗ്രികള്‍ കൊണ്ടുപോകുന്ന മാര്‍സ്ക് കപ്പലുകള്‍ തുറമുഖങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സ്പെയിന് നിരോധിച്ചിരുന്നു.
kerala
കെഎസ്ആര്‍ടിസി ബസ് സ്കൂള്‍ ബസ്സില്‍ ഇടിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ നടപടി
കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങല്‍ പൊലീസിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം ആറ്റിങ്ങല്‍ ആലംകോട് കെഎസ്ആര്‍ടിസി ബസ് സ്കൂള്‍ ബസ്സില്‍ ഇടിച്ച സംഭവത്തില്‍ നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കും. വാഹനത്തിന് മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സ്റ്റോപ്പ് കണ്ടിട്ടും ഡ്രൈവര്‍ നിര്‍ത്താതെ പോയതാണെന്നുമാണ് വിലയിരുത്തല്‍.
ഇന്ന് രാവിലെ ഏറ്റു മണിയോടെയായിരുന്നു സംഭവം. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസ്സിന് പിന്നിലേക്ക് കെഎസ്ആര്‍ടിസി ഇടിക്കുകയായിരുന്നു. ആറ്റിങ്ങല്‍ ഡയറ്റ് സ്കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങല്‍ പൊലീസിന്റെ വിലയിരുത്തല്‍
.

കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ശാഖ മുതല്‍ സംസ്ഥാനതലം വരെയുള്ള സമ്മേളനങ്ങള്‍ക്ക് ജൂണ്‍ 25ന്, ബുധനാഴ്ച തുടക്കമാകും. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ നത്തിയ മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗൃഹ സമ്പര്‍ക്കത്തിലൂടെയാണ് അംഗത്വ വിതരണത്തിന് ശാഖാ കമ്മറ്റികള്‍ നേതൃത്വം നല്‍കിയത്. സാമൂഹ്യ വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന മുസ്ലിം യൂത്ത് ലീഗിന് വന്‍ സ്വീകാര്യതയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ ലഭിച്ചിട്ടുള്ളത്. അരാഷ്ട്രീയവാദം കൊണ്ടും ലഹരി പോലുള്ള സാമൂഹ്യ തിന്മകള് കൊണ്ടും പിടിമുറുക്കപ്പെട്ട യുവത്വത്തെ ബോധവാന്മാരാക്കി സാമൂഹ്യ മുന്നേറ്റത്തിന് വഴിയൊരുക്കുന്നവരാക്കുക എന്ന ക്രിയാത്മക ദൗത്യമാണ് യൂത്ത് ലീഗ് ഏറ്റെടുത്തിട്ടുള്ളത്. മുസ്ലിം യൂത്ത് ലീഗിന്റെ ആശയാദര്‍ശങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കുന്നതോടൊപ്പം അംഗങ്ങളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതോടെയാണ് മെമ്പര്‍ഷിപ്പ് പ്രക്രിയ അവസാനിച്ചിട്ടുള്ളത്.
അംഗത്വ വിതരണം പൂര്‍ത്തിയാക്കി സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും ജൂണ്‍ 25 മുതല്‍ ആരംഭിക്കും. ജൂലൈ 31 വരെ ശാഖാ സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും, ആഗസ്ത് 1 മുതല്‍ 31 വരെ പഞ്ചായത്ത് സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും, സപ്തംബര്‍ 1 മുതല്‍ 30 വരെ മണ്ഡലം സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും 2026 ജനുവരി 1 മുതല്‍ 25 വരെ ജില്ലാ സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും നടക്കും. 2026 ജനുവരി 30, 31 ഫിബ്രുവരി 1 തിയ്യതികളില്‍ സംസ്ഥാന സമ്മേളനവും തുടര്‍ന്ന് പുതിയ സംസ്ഥാന കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്യും.
മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള ശാഖാ സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 25 ന് കൊടുവള്ളി മണ്ഡലത്തിലെ സി.എം മടവൂര്‍ ശാഖയില്‍ നടക്കും. മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പ്രവര്‍ത്തനം വിജയിപ്പിച്ച മുഴുവന്‍ ഘടകങ്ങളെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അഭിനന്ദിച്ചു. ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും വിജയിപ്പിക്കാന്‍ പ്രവര്‍ത്തകരും കമ്മറ്റികളും രംഗത്തിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
kerala3 days ago
കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
-
gulf3 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
GULF3 days ago
ദുബായ് കെഎംസിസി കോട്ടക്കൽ മണ്ഡലം വനിത കെഎംസിസി കമ്മിറ്റി രൂപീകരിച്ചു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ 54 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; നെതന്യാഹുവിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്
-
kerala3 days ago
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന് കസ്റ്റഡിയില്‍