Connect with us

kerala

പ്രഖ്യാപനങ്ങള്‍പോലും ഇടംപിടിക്കാത്ത ബജറ്റ്

സാധാരണക്കാര്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ക്ഷേമ പെന്‍ഷന്‍ എത്രമാത്രം രാഷ്ട്രീയമായിട്ടാണ് ഈ സര്‍ക്കാര്‍ കാണുന്നതെന്നതിന്റെ തെളിവാണ് ഒരു രൂപയുടെ പോലും വര്‍ധനവില്ലാത്തത്.

Published

on

സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം കാളകയറിയ പിഞ്ഞാണക്കടപോലെ തകര്‍ന്നു തരിപ്പണമായതിന്റെ നിദര്‍ശനമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്നലെ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ മൂന്നാം ബജറ്റ്. ഒരു ജനപ്രിയ പ്രഖ്യാപനം പോലുമില്ലെന്നതിനു പുറമെ ജ നദ്രോഹ നയങ്ങള്‍ക്ക് ഒരുപഞ്ഞവും വരുത്തിയിട്ടില്ലാത്ത ബജറ്റ് മലയാളികളെ മുക്കത്ത് വിരല്‍ വെപ്പിച്ചിരിക്കുകയാണ്. ലോകസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ നിന്ന് പാഠം പഠിക്കാനും തെറ്റുതിരുത്താനും തയാറല്ലെന്ന ഉറക്കെയുള്ള ഈ പ്രഖ്യാപനത്തിലൂടെ കേരളീയരെ ഒരിക്കല്‍കൂടി പിണറായിസര്‍ക്കാര്‍ വെല്ലുവിളിച്ചിരിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ ദുരിതം സ മ്മാനിച്ച ബാലഗോപാല്‍ പക്ഷേ സാധാരണക്കാരെ കൂടുതല്‍ ദ്രോഹിക്കാനും മറന്നിട്ടില്ല. കര്‍ഷകര്‍, തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ ഒരു വിഭാഗത്തിനും പരിഗണന നല്‍കിയിട്ടില്ലെന്നുമാത്രമല്ല, പരിഹാസ്യമായി സമീപനമാണ് ഇവരോ ടെല്ലാം സ്വീകരിച്ചിരിക്കുന്നതും. രൂക്ഷമായ വിലക്കയറ്റം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുമ്പോള്‍ അതിനെ അതിജീവിക്കാനോ വിപണി സജീവമാക്കുന്നതിനുള്ള ഇടപെടലോ ഇല്ലാത്തത് യാഥാര്‍ത്ഥ്യം തൊട്ടുതീണ്ടിയിട്ടില്ലെന്നതിന്റെ മകുടോദാഹരണമാണ്.

സാധാരണക്കാര്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ക്ഷേമ പെന്‍ഷന്‍ എത്രമാത്രം രാഷ്ട്രീയമായിട്ടാണ് ഈ സര്‍ക്കാര്‍ കാണുന്നതെന്നതിന്റെ തെളിവാണ് ഒരു രൂപയുടെ പോലും വര്‍ധനവില്ലാത്തത്. തിരഞ്ഞെടുപ്പുകള്‍ തൊട്ടുമുന്നിലുള്ളപ്പോള്‍ മാത്രം വര്‍ധനവ് വരുത്തുകയും അല്ലാത്തപ്പോഴെല്ലാം തിരിഞ്ഞുനോക്കാതിരിക്കുകയും കുടശ്ശികവരുത്തുകയും ചെയ്യുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടരിക്കുന്നത്. യു.ഡി.എഫ് കാലംമുതല്‍ വര്‍ഷാവര്‍ഷങ്ങളില്‍ നൂറുരൂപ വീതം വരുത്തിക്കൊണ്ടിരിക്കുന്ന വര്‍ധനവ് ഇത്തവണ നിര്‍ത്തിവെക്കുകയും അടുത്ത തവണ അല്‍പമധികം വര്‍ധിപ്പിച്ച് ജനങ്ങളുടെ കണ്ണില്‍പൊടിയിടാമെന്നുമുള്ള കണക്കുകൂട്ടലാണ് സര്‍ക്കാറിനുള്ളതെന്നത് വ്യക്തമാണ്. എന്നാല്‍ ജനങ്ങള്‍ക്ക് അര്‍ഹമായ തുക ഒരുവര്‍ഷക്കാലം അ പഹരിക്കുകയാണ് സര്‍ക്കാര്‍ ഇതുവഴിചെയ്യുന്നത്. ഭൂനികുതി വര്‍ധനവിലൂടെയും സാധാരണക്കാരന്റെ പിടലിക്കാണ് പിടിച്ചിരിക്കുന്നത്. പെര്‍മിറ്റുകള്‍ക്കുള്ള നികുതി ഭീമമായ രീതിയില്‍ വര്‍ധിപ്പിച്ച് സാധാരണക്കാരന്റെ വീടെന്ന സ്വപ്നം തകര്‍ത്തുകളഞ്ഞ അതേ ആവേശത്തോടെയാണ് ഇപ്പോള്‍ ഭൂനികുതിയിലും കൈവരിച്ചിരിക്കുന്നത്.

കോടതി ഫീസ് കുത്തനെ കൂട്ടിയതിലൂടെ നീതിലഭ്യമാകാനുള്ള ജനങ്ങളുടെ അവകാശത്തിന്റെ കടക്കലാണ് കത്തി വെക്കപ്പെട്ടിട്ടുള്ളത്. 5 രൂപയില്‍ നിന്നും 200 ലേക്കും 250 ലേക്കും കോര്‍ട്ട് ഫീ വര്‍ധിച്ചു. അതായത് ഒറ്റയടിക്ക് 3900%, 4900% എന്നിങ്ങനെയാണ് വര്‍ധനവായി കണക്കാക്കുന്നത്. ജാമ്യാപേക്ഷ, മുന്‍കൂര്‍ ജാമ്യാപേക്ഷ എന്നീയിനങ്ങളിലാണ് ഈ വലിയ വര്‍ധനവുണ്ടായിരിക്കുന്നത്. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതിയില്‍ 50 ശതമാനം വര്‍ദ്ധനവ് വരുത്തിയതിലൂടെയും സാധാരണക്കാരന്റെ പോക്കറ്റിലേക്കാണ് നോട്ടമിട്ടിരിക്കുന്നത്. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള നാലുചക്ര മോട്ടോര്‍ വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ക്കുമൊക്കെയാണ് ഈ തീരുമാനം ബാധകമാകുക. ഇലക്ട്രിക് കാറുകളുടെ നികുതി ഉയര്‍ത്തിയത് ഈ ബജറ്റിന്റെറെ ലക്ഷ്യബോധ്യമില്ലായ്മയുടെ ഏറ്റവും നല്ല ഉദാഹരണമാണ്. പരിസ്ഥിതി സൗഹൃദത്തിന്റെ പേരില്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നട പടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ തന്നെ അത്തരം വാഹനങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്നതിലൂടെ ലക്ഷ്യ മിടുന്നത് ഏതുതലതിരിഞ്ഞ മാര്‍ഗത്തിലൂടെയും പണമുണ്ടാക്കുക എന്നതുതന്നെയാണ്. 15 ലക്ഷം വരെ വില വരുന്ന ഇലക്ട്രിക് കാറുകളുടെ നികുതി അഞ്ച് ശതമാനത്തില്‍ നിന്നും എട്ട് ശതമാനമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. 20 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് കാറുകളുടെ നികുതി 10 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. ബാറ്ററി മാറ്റുന്ന കാറുകളുടെ നികുതിയും പത്ത് ശതമാനമാക്കി ഉയര്‍ത്തി യിരിക്കുകയാണ്.

ആയിരക്കണക്കിന് അധ്യാപകരുടെ നിയമന അംഗീകാരത്തിന് യാതൊരു നിര്‍ദേശവും നല്‍കാതിരിക്കുകയും കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ പെന്‍ഷന്‍ നയത്തെ കുറിച്ച് മൗനം പാലിച്ചതുമെല്ലാം അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള കൊട്ടാണ്. പുതിയ ശമ്പള പ രിഷ്‌കരണം നടപ്പിലാക്കേണ്ട സമയം കഴിഞ്ഞ ജൂലൈയില്‍ അതിക്രമിച്ചിട്ടും കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണത്തിലെ നാലു ഗഡുവില്‍ രണ്ടു ഗഡുമാത്രം അനുവദിക്കുകയും ആറു ഗഡു ഡി.എടയില്‍ ഒരു ഗഡുവും അനുവദിക്കുകയും ചെയ്തതിന്റെ പേരില്‍ വിമ്പ് പറയുന്നത് അവരോടുള്ള പരി ഹാസമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം 15,980.49 കോടി രൂപയെന്നത് മറ്റൊരു തമാശയാണ്. കഴിഞ്ഞ തവണ പ്രഖ്യാപിച്ച 8532 കോടിയില്‍ 42 ശതമാനം മാത്രം അനുവദിച്ച് ജനപ്രതിനിധികളെ അപഹാസ്യമാക്കിയവരാണ് ഇപ്പോള്‍ അതിനേക്കാള്‍ വലിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കൃഷിക്കും ആരോഗ്യമേഖലക്കു മെല്ലാമുള്ള പ്രഖ്യാപനങ്ങളും സമാനമാണ്. കഴിഞ്ഞ ബജറ്റുവിഹിതത്തിന്റെ പകുതി പോലും ഈ മേഖലയിലൊന്നും ചിലവഴിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേന്ദ്രം വയനാടിനെ അവഗണിച്ചുവെന്ന് പെരുമ്പറമുഴക്കിയ സര്‍ക്കാര്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനാവശ്യ മായതിന്റെ പകുതിപോലും വകയിരുത്തിയിട്ടില്ല എന്നത് വിരോധാഭാസമാണ്.

മോദി സര്‍ക്കാര്‍ ചില സംസ്ഥാനങ്ങള്‍ക്കും വാരിക്കോരി നല്‍കിയെന്ന ആക്ഷേപമുന്നയിച്ചവര്‍ മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിനും ധനകാര്യമന്ത്രിയുടെ ജില്ലയായ കൊല്ലത്തിനും പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നുവെന്നത് നിഷേധിക്കാന്‍ കഴിയില്ല. ചുരുക്കത്തില്‍ ഭരണഘടനാ ഉത്തരവാദിത്ത നിര്‍വഹണമെന്ന കടമ നിര്‍വഹിക്കുന്നതി നപ്പുറത്തേക്ക് ജനങ്ങളുടെ ക്ഷേമത്തിനോ നാടിന്റെ വിക സനത്തിനോ ഉള്ള ഒരു സംവിധാനമായി സംസ്ഥാന ബജ റ്റിനെ സര്‍ക്കാര്‍ കണ്ടിട്ടല്ല എന്നത് ഈ ബജറ്റ് ഒരാവര്‍ത്തി വായിക്കുന്ന ആര്‍ക്കും ബോധ്യമാകുന്നതേയുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ട് മോഷണം; മുസ്‌ലിം യൂത്ത് ലീഗ് ജന്‍ അധികാര്‍ മാര്‍ച്ച് ആഗസ്ത് 18 ന് തൃശൂരില്‍

വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഗസ്ത് 18 തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക്

Published

on

കോഴിക്കോട് : ജനാധിപത്യത്തെ അട്ടിമറിച്ച് ബി.ജെ.പിക്ക് വേണ്ടി വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഗസ്ത് 18 തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് തൃശൂരില്‍ ജന്‍ അധികാര്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ അഭിമാനം കൊണ്ടിരുന്ന ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്നായ സുതാര്യമായ തെരഞ്ഞടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയാണ് ഇലക്ഷന്‍ കമ്മീഷന്റെ ഭരണകുട വിധേയത്വത്തില്‍ നഷ്ടപ്പെട്ടത്. രാഹുല്‍ ഗാന്ധി തെളിവുകള്‍ നിരത്തി ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ബി.ജെ.പിയുടെ വിജയത്തില്‍ ഒരാള്‍ക്ക് ഒരു വോട്ടെന്ന മാനദണ്ഡം മറികടന്ന് വോട്ടര്‍പട്ടിയില്‍ നടത്തിയ തിരിമറി കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടില്‍ പോലും 11 വോട്ടുകളാണ് അനധികൃതമായി ചേര്‍ക്കപ്പെട്ടത്. തെരഞ്ഞെടുപ്പിന് ശേഷം കുടുംബം താമസം മാറുകയും വീട് മുംബൈ കേന്ദ്രീകരിച്ചുള്ള വ്യക്തിക്ക് കൈമാറുകയുമാണ് ചെയ്തത്. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രം 10 ഫ്‌ളാറ്റുകളിലെ ക്രമക്കേടുകളില്‍ 50 പരാതികളാണ് ഉയര്‍ന്നത്. രാജ്യം കാത്ത് പുലര്‍ത്തി പോന്ന മൂല്യങ്ങളെ അധികാരം ഉപയോഗിച്ച് കശാപ്പ് ചെയ്യുന്ന ബി.ജെപിക്കും കൂട്ട് നില്‍ക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ശക്തമായ യുവരോഷം ഉയര്‍ത്തിയാണ് മുസ്ലിം യൂത്ത് ലീഗ് ജന്‍ അധികാര്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ചിന്റെ വിജയത്തിനായി പ്രവര്‍ത്തകര്‍ രംഗത്തിറക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Continue Reading

kerala

മലപ്പുറം ജില്ലയിലെ സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ജൈത്രയാത്ര തുടര്‍ന്ന് എംഎസ്എഫ്

ഇന്നലെ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വ്യത്യസ്ത കലാലയങ്ങള്‍ പിടിച്ചെടുത്ത് എം.എസ്.എഫ് ചരിത്ര മുന്നേറ്റം തുടരുന്നു.

Published

on

മലപ്പുറം: ഇന്നലെ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വ്യത്യസ്ത കലാലയങ്ങള്‍ പിടിച്ചെടുത്ത് എം.എസ്.എഫ് ചരിത്ര മുന്നേറ്റം തുടരുന്നു. നീണ്ട പത്തു വര്‍ഷത്തെ എസ്എഫ്‌ഐ കോട്ട തകര്‍ത്ത് പത്തില്‍ പത്ത് സീറ്റും നേടി പെരിന്തല്‍മണ്ണ ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പെരിന്തല്‍മണ്ണ ഗവണ്മെന്റ് ഗേള്‍സ് വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളും ചരിത്ര വിജയം തീര്‍ത്തു. തുവ്വൂര് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുന്നക്കാവ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അടക്കം മലപ്പുറം ജില്ലയിലെ സ്‌കൂള്‍ തിരഞ്ഞെടുപ്പുകളില്‍ എം.എസ്.എഫ് ന്റെ തേരോട്ടം തുടരുകയാണ്.
കോളേജ്,സര്‍വകലാശാല തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കാലിക്കറ്റ് സര്‍വ്വകലാശാല തിരഞ്ഞെടുപ്പുകളില്‍ സര്‍വ്വധിപത്യം തീര്‍ത്ത എം.എസ്.എഫ് ജില്ലയിലെ സ്‌കൂള്‍ തിരഞ്ഞെടുപ്പുകളില്‍ ചരിത്ര വിജയം ആവര്‍ത്തിക്കുകയാണ്.

അധ്യാപകരുടെയും പോലീസിന്റെയും സകലമാന എതിര്‍പ്പുകളും ഭേദിച്ച് മിന്നും വിജയം കാഴ്ചവച്ച സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ജില്ലയിലെ ഈ വിജയം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ പോലും സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാറിനോടുള്ള എതിര്‍പ്പ് പ്രകടമാക്കുന്നതാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ പറഞ്ഞു.

Continue Reading

kerala

ആലപ്പുഴയില്‍ ഇരട്ടക്കൊലപാതകം; ലഹരിക്കടിമയായ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു

ചാത്തനാട് പനവേലി പുരയിടത്തില്‍ ആഗ്‌നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.

Published

on

ആലപ്പുഴ കൊമ്മാടിയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു. ചാത്തനാട് പനവേലി പുരയിടത്തില്‍ ആഗ്‌നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ മകന്‍ ബാബുവാണ് (47) ഇരുവരെയും ആക്രമിച്ചത് എന്നാണ് വിവരം.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് മകന്‍. വ്യാഴാഴ്ച വൈകീട്ട് ബാബു വീട്ടില്‍ വഴക്കുണ്ടായിക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാതാപിതാക്കളെ ആക്രമിച്ചത്. മാതാവിനെയാണ് പ്രതി ആദ്യം ആക്രമിച്ചത്. എന്നാല്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പിതാവിനെ പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിലായിരുന്നു തങ്കരാജിന്റെ മൃതദേഹം കണ്ടെത്തിയത്. ആഗ്‌നസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട ബാബുവിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ആഗ്‌നസിന്റെയും തങ്കരാജിന്റെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Continue Reading

Trending